Header Ads

ഇവള്‍ ലോകത്തിലേക്കും വച്ചേറ്റവും മനോഹരി......


Thamasoma News Desk

ലോകത്തിലേക്കും വച്ചേറ്റവും സുന്ദരിയും സുന്ദരന്മാരും ആരെന്ന ചോദ്യത്തിന് ഹോളിവുഡ് ബോളിവുഡ് അഴകളവുകളിലേക്ക് നിങ്ങളുടെ മനസും കണ്ണുകളും പായാറുണ്ടോ....?? എങ്കിലീ ചിത്രം നിങ്ങളുടെ മനസിനെ തൃപ്തിപ്പെടുത്തിയേക്കില്ല. കാരണം, ലോകത്തിലേക്കും വച്ചേറ്റവും വികൃതയായ സ്ത്രീ എന്ന പട്ടം നേടിയ മേരി ആന്‍ ബെവന്‍ ആണിത്.

പക്ഷേ, 
സൗന്ദര്യത്തെ അളക്കാന്‍ നിങ്ങളുടെ കൈയിലുള്ള ഉപകരണം മനസിന്റെ നന്മയാണെങ്കില്‍, ലോകത്തിലേക്ക് വച്ചേറ്റവും മനോഹരി ഇവരായിരിക്കും....

വളരെ സാധാരണ ആയൊരു കുട്ടിയായിരുന്നു മേരി ആന്‍ ചെറുപ്പത്തില്‍. വലുതായപ്പോള്‍ പഠിച്ച് ആന്‍ ഒരു നഴ്‌സായി ജോലി നേടി. തോമസ് ബെവന്‍ എന്ന കര്‍ഷകനെ വിവാഹം കഴിക്കുകയും ചെയ്തു. പക്ഷേ, കാര്യങ്ങല്‍ കീഴ്‌മേല്‍ മറിഞ്ഞത് പിന്നീടാണ്. അക്രൊമെഗലി എന്ന രോഗത്തെത്തുടര്‍ന്ന് മുഖമുള്‍പ്പടെ ശരീരം വികൃതമായി. പിറ്റിയുറ്ററി ഗ്രന്ഥിയില്‍ വളര്‍ച്ചാ ഹോര്‍മ്മോണുകള്‍ അനിയന്ത്രിതമായി നിര്‍മ്മിക്കപ്പെട്ടതാണ് ഈ പ്രശ്‌നത്തിനു കാരണമായത്. ഇതേത്തുടര്‍ന്ന് മുഖത്തുള്‍പ്പടെ എല്ലുകള്‍ക്കു സ്ഥാന ഭ്രംശം വന്നു. വികൃതരൂപിയായി പോയി മേരി ആന്‍. ഇവരുടെ ഭര്‍ത്താവിന്റെ ആകസ്മികമായ മരണത്തെത്തുടര്‍ന്ന് കുടുംബ ഭാരം മേരിയുടെ ചുമലിലായി. ഭര്‍ത്താവിന്റെ മരണത്തിനു മുന്‍പേ തന്നെ കടം കൊണ്ടു പൊറുതിമുട്ടുകയായിരുന്നു ആ കുടുംബം. കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ഭര്‍ത്താവിന്റെ മരണവും നാലു കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഉത്തരവാദിത്വവും അവളെ വല്ലാതെ തളര്‍ത്തി. വികൃതമായൊരു മുഖം നാട്ടുകാര്‍ക്കൊരു അവഹേളന ഹേതുവായിരുന്നു.

മേരിയെ നാട്ടുകാരെല്ലാം പരിഹസിച്ചു ചിരിച്ചു. അവളെ അപമാനിച്ചു. കുഞ്ഞുങ്ങളെപ്പോലുമവര്‍ വെറുതെ വിട്ടില്ല.



അതിനിടയില്‍ മേരി ആന്‍ ഒരു പരസ്യം കണ്ടു. ലോകത്തിലേക്കും വച്ചേറ്റവും വിരൂപയായ സ്ത്രീ എന്ന പദവിയിലേക്കുള്ള മത്സരം നടക്കുന്നു. മറ്റൊന്നുമാലോചിക്കാതെ, അവള്‍ ആ പദവിക്കു വേണ്ടി മത്സരിച്ചു. ഒടുവില്‍, ഏറ്റവും വിരൂപയായ മനുഷ്യനായി അവള്‍ തെരഞ്ഞെടുക്കപ്പെട്ടു....

ഒരു സര്‍ക്കസ് തമ്പിലേക്കാണ് അവളെ പിന്നീടു നിയമിക്കപ്പെട്ടത്. നിരവധി സിറ്റികളില്‍ അവള്‍ പര്യടനം നടത്തി. അവളെ കണ്ടമാത്രയില്‍ ആളുകള്‍ അവളെ പരിഹസിച്ചു ചിരിക്കുകയും കളിയാക്കുകയും അപമാനിക്കുകയും ചെയ്തു..... സ്വന്തം കുഞ്ഞുങ്ങള്‍ക്കു നല്ലൊരു ജീവിതം സമ്മാനിക്കാന്‍ ആ അപമാനങ്ങളൊക്കെയുമവള്‍ സഹിച്ചു.....ആ പരിസാഹങ്ങളായിരുന്നു അവളുള്‍പ്പടെയുള്ള അഞ്ചു ജീവിതങ്ങളുടെ ആഹാരത്തിനുള്ള ഹേതു....

1933 ല്‍ മേരി ആന്‍ മരിച്ചു......

ഇന്നും മനുഷ്യര്‍ മറ്റുള്ളവരെ വിലയിരുത്തുന്നത് അവരുടെ ബാഹ്യമായ സൗന്ദര്യവും പുറംമോടിയും വസ്ത്രധാരണവും നോക്കിയാണ്. ഓരോ ശരീരത്തിലും ഒരു മനസുണ്ട്. ആ മനസിന്റെ നന്മയാണ് സൗന്ദര്യത്തിന്റെ അളവുകോലെങ്കില്‍, ലോകത്തിലേക്കും വച്ചേറ്റവും മനോഹരിയായ സ്ത്രീയുടെ ചിത്രം ഇവിടെ നിങ്ങള്‍ക്കു കാണാനാവും.... അവള്‍ മേരി ആന്‍ ബെവന്‍.....



അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.