ആസിഡിനും തോല്‍പ്പിക്കാനാവാത്ത ആത്മധൈര്യം: വിവാഹവേദിയിലേക്ക് സുധീരം
ജീവിതത്തെ പ്രതീക്ഷകളോടെയും ഏറെ സ്‌നേഹത്തോടെയും നോക്കിക്കാണുന്ന ഏവരേയും ഈ ചിത്രം സന്തോഷിപ്പിക്കുക തന്നെ ചെയ്യും. കാരണം, ചില പേപിടിച്ച മനുഷ്യര്‍ കെടുത്തുവാന്‍ ശ്രമിച്ചിട്ടും നടക്കാതിരുന്ന ഒന്നാണ് ഇവര്‍ സാധ്യമാക്കിയത്. ഇവരുടെ മുഖത്തെ ആത്മവിശ്വാസവും പുഞ്ചിരിയുമാണത്.
പലപല കാരണങ്ങളാല്‍ ആസിഡ് ആക്രമണങ്ങള്‍ക്കു വിധേയരായവരാണിവര്‍. സാഹചര്യങ്ങളെ മാറ്റാന്‍ അസാധ്യമാണെങ്കില്‍ ജീവിതത്തിന്റെ ശൈലി തന്നെ മാറ്റുകയെന്ന സന്ദേശമാണിവര്‍ നമുക്കു നല്‍കുന്നത്. ഭൂമിയില്‍ നമ്മുടെ ജീവന്‍ അവസാനിക്കുന്ന കാലം വരെയും പൊരുതാനുള്ളതാണ് ജീവിതം. തോറ്റുപിന്മാറാനുള്ളതല്ല അത്......
ആസിഡ് ആക്രമണത്തിന് ഇരയായവരില്‍ ഒരാളുടെ വിവാഹ ദിനത്തില്‍ നിന്നും പകര്‍ത്തിയ മനോഹര ചിത്രം......
...............................................................................................
#Acidattacksurvivors #bravewomeninIndia #marriageofacidvictim
അഭിപ്രായങ്ങളൊന്നുമില്ല