മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ആശുപത്രി ആവശ്യപ്പെട്ടത് 50,000
മകന്റെ മൃതദേഹം വിട്ടുകിട്ടാനായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് 50,000 രൂപ. ഓരോ വീടുകളും കയറിയിറങ്ങി ഭിക്ഷയെടുത്ത് ഈ പണം ഉണ്ടാക്കി മകന്റെ ശരീരം ഏറ്റുവാങ്ങി വൃദ്ധ ദമ്പതികള്‍. ബീഹാറിലെ സമാസ്തിപൂര്‍ ജില്ലയിലാണ് സംഭവം.
സാമ്പത്തികമായി വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിലെ വൃദ്ധമാതാപിതാക്കള്‍ക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. 'എന്റെ മകനെ ഏറെനാളുകളായി കാണാനില്ലായിരുന്നു. ഇതിനിടയില്‍ സമാസ്തിപൂരിലെ സാദര്‍ ആശുപത്രിയില്‍ നിന്നും ഒരു ഫോണ്‍വന്നു. മകന്റെ മതദേഹം ആശുപത്രിയിലുണ്ടെന്നും 50,000 രൂപയുമായി ചെന്നാല്‍ ശരീരം വിട്ടു നല്‍കാമെന്നുമാണ് അവര്‍ പറഞ്ഞത്,' മഹേഷ് താക്കൂര്‍ പറഞ്ഞു. ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സിവില്‍ സര്‍ജ്ജന്‍ ഡോ എസ് കെ ചൗധരി പറഞ്ഞു.समस्तीपुर- जवान बेटे का पोस्टमार्टम के लिए माता पिता कर रहा है भिक्षाटन,पोस्टमार्टम कर्मी ने कहा 50 हज़ार लाओ और बेटे का शव ले जाओ।
— Mukesh singh (@Mukesh_Journo) June 8, 2022
यहां जीना भी मुश्किल और मरना भी मुश्किल।#बिहार pic.twitter.com/SZew1K1rwL
അഭിപ്രായങ്ങളൊന്നുമില്ല