വിരമിച്ച ശേഷം ജീവിതം കൂടുതല്‍ മനോഹരമാക്കി സൈനികന്‍
Thamasoma News Desk
ജോലിയില്‍ നിന്നും വിരമിച്ചാല്‍ ജീവിതത്തിന്റെ അവസാനമെന്നു കരുതുന്നവര്‍ക്കായി ഈ സൈനികന്റെ ജീവിതം സമര്‍പ്പിക്കുന്നു.ഇദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത് തന്റെ 21-ാമത്തെ വയസിലാണ്. മാതൃരാജ്യത്തെ സേവിക്കുക എന്നത് അഭിമാനമായി കരുതിയതിനാല്‍ തെരഞ്ഞെടുത്ത ജോലിയായിരുന്നു അത്. തന്റെ 22 വര്‍ഷത്തെ സൈനിക ജീവിതത്തിനിടയില്‍ അദ്ദേഹം കാര്‍ഗില്‍ യുദ്ധവും ഓപ്പറേഷന്‍ പ്രകരവുമുള്‍പ്പടെ നയിച്ചിട്ടുണ്ട്.
തിരക്കേറിയ സൈനിക ജീവിതത്തിനിടയിലും യാത്രയ്ക്കും ചിത്രം വരയ്ക്കാനുമെല്ലാമായി സമയം കണ്ടെത്തിയ വ്യക്തിയാണ് അദ്ദേഹം.
ജോലിയില്‍ നിന്നും വിരമിച്ച ശേഷം ജീവിതം നിന്നു പോകരുത് എന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതിനാല്‍ നല്ലൊരു റിട്ടയര്‍മെന്റ് പ്ലാന്‍ അദ്ദേഹം തെരഞ്ഞെടുത്തു.

തന്റെ 43-ാമത്തെ വയസില്‍, 2009-ല്‍, ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അങ്ങനെ, ഒന്നുമില്ലായ്മയില്‍ നിന്നും ഒരു മരവീട് രൂപം കൊണ്ടു. തന്റെ ജീവിതത്തിലെ ഓരോ തുള്ളി ചോരയും വിയര്‍പ്പും അതിനായി അദ്ദേഹം മാറ്റി വച്ചു. തടി ഉപയോഗിച്ച് അദ്ദേഹം തനിയെ ഫര്‍ണിച്ചറുകള്‍ ഉണ്ടാക്കി.
അതിനിടയില്‍ പ്രൊഫഷണലുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ച് ശരിയായ ദിശയിലേക്ക് അവരെ നയിക്കുന്നതിനുള്ള കോഴ്‌സുകള്‍ ആരംഭിച്ചു. 2016-ല്‍, തന്റെ 50-ാമത്തെ വയസില്‍ അദ്ദേഹം ഒരു ബൈക്ക് വാങ്ങി. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിനു തന്നെ സമ്മാനിച്ചു. ആ ബൈക്കില്‍ അദ്ദേഹം ഇന്ത്യ ചുറ്റിക്കറങ്ങാന്‍ ആരംഭിച്ചു. ആ യാത്രയിലൊരിക്കല്‍ കേരളത്തിലും സന്ദര്‍ശനം നടത്തി.
ഈ യാത്രകള്‍ മറ്റൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. യാത്രകളിലൊന്നില്‍ അദ്ദേഹം ബ്രിട്ടീഷ്‌കാരിയായ ഒരു വനിതയെ കണ്ടുമുട്ടി. തനിയെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരാളായിരുന്നു അവരും. തനിയെ യാത്ര ചെയ്യുന്നതിന്റെ കാരണമെന്ത് എന്ന ചോദ്യത്തിന് നിങ്ങള്‍ നടത്തുന്ന യാത്രകളും എന്റേതും തമ്മില്‍ വ്യത്യാസമില്ലെന്നായിരുന്നു അവരുടെ മറുപടി. പിന്നീട് അദ്ദേഹത്തിന്റെ യാത്രകള്‍ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി.....

ഇപ്പോള്‍ അദ്ദേഹം 55 വയസ് പിന്നിട്ടിരിക്കുന്നു. 60 വയസിനകം ലോകം മുഴുവനുമൊന്നു ചുറ്റിക്കറങ്ങാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം..... ആര്‍ക്കോ വേണ്ടി നമ്മള്‍ ജീവിക്കുന്ന ജീവിതത്തില്‍, നമുക്കു വേണ്ടി നമ്മള്‍ ജീവിച്ചത് എത്ര സമയമാണ്....?? നമുക്കു വേണ്ടി ഒരു രൂപയെങ്കിലും നമ്മള്‍ മാറ്റിവച്ചിട്ടുണ്ടോ....?? മറ്റുള്ളവര്‍ എന്തു പറയുമെന്നോര്‍ത്ത് നമ്മള്‍ നഷ്ടമാക്കിയ സന്തോഷനിമിഷങ്ങള്‍ എത്രയാണ്...?? ജീവിതത്തിന്റെ സായന്തനത്തിലെങ്കിലും നമ്മള്‍ ചിന്തിച്ചേ മതിയാകൂ..... നമുക്കായ് നമ്മള്‍ ജീവിച്ച നിമിഷങ്ങളെത്ര....?? ആയുസില്‍ ശേഷിക്കുന്ന നിമിഷങ്ങളിലെങ്കിലും അവനവനു വേണ്ടിക്കൂടിയൊന്നു ജീവിക്കാന്‍ പഠിക്കാം..... അതിനായി മാറ്റിവയ്ക്കാം, ഓരോ നാണയവും വിലപ്പെട്ട സമയവും......

സങ്കടങ്ങള്‍ മാത്രമാണ് നമ്മുടെ ജീവിതത്തിലെന്നു നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.... സന്തോഷിക്കാനുള്ള നിമിഷങ്ങളെയപ്പാടെ തൂത്തെറിഞ്ഞ് അവിടെ സങ്കടക്കടല്‍ തീര്‍ത്തതില്‍ നിങ്ങള്‍ക്കു മാത്രമാണ് പങ്ക്.....
അവനവനു ശരിയെന്നു തോന്നുന്ന സന്തോഷങ്ങളും സ്വാതന്ത്ര്യങ്ങളും ഇഷ്ടങ്ങളും അനുഭവിക്കുമ്പോഴാണ് ഈ ജീവിതം കൂടുതല്‍ മനോഹരമാകുന്നത്.....
അഭിപ്രായങ്ങളൊന്നുമില്ല