പുഴയും അതിര്‍ത്തിയും താണ്ടി കടുവയെ കീഴടക്കി അവളെത്തി, ആഗ്രഹിച്ച പ്രണയം സ്വന്തമാക്കുവാന്‍....!
ആ പ്രണയം അവളെ സംബന്ധിച്ചിടത്തോളം അത്രമേല്‍ തീവ്രവും തീഷ്ണവുമായിരുന്നു.... അതിനാല്‍ ബംഗ്ലാദേശ് അതിര്‍ത്തി കടന്ന്, പുഴ താണ്ടി, ബംഗാള്‍ റോയല്‍സ് കടുവകള്‍ വിഹരിക്കുന്ന കാടു താണ്ടി അവള്‍ ഇന്ത്യയിലെത്തി..... പക്ഷേ......
ബംഗ്ലാദേശ് സ്വദേശിയായ കൃഷ്ണ മണ്ഡല്‍ ഇന്ത്യയിലെത്തിയത് അഭിക് മണ്ഡലെന്ന തന്റെ പ്രണയത്തെ വിവാഹം കഴിക്കാനായിരുന്നു. ഫേയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു.
സുന്ദര്‍ബന്‍സിലൂടെയാണ് ഇന്ത്യയിലേക്ക് കൃഷ്ണ പ്രവേശിച്ചത്. കല്‍ക്കട്ടയിലെ കാളിഘട്ട് ക്ഷേത്രത്തില്‍ വച്ച് മൂന്നു ദിവസം മുന്‍പേ കൃഷ്ണയുടെയും അഭികിന്റെയും വിവാഹം നടന്നു. പക്ഷേ, അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച കുറ്റത്തിന് അവള്‍ അറസ്റ്റു ചെയ്യപ്പെട്ടു. കൃഷ്ണയ്ക്ക് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നില്ല.
കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മിഷനെ ഏല്‍പ്പിച്ചതായി വിവരം ലഭിച്ചു.
ചോക്ലേറ്റുകള്‍ വാങ്ങുന്നതിന് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലെത്തിയ ഇമാന്‍ ഹൊസൈനെ കഴിഞ്ഞ വര്‍ഷം അറസ്റ്റു ചെയ്തിരുന്നു. അന്ന് ഹൊസൈന്‍ നീന്തിയെത്തിയത് ചെറിയൊരു പുഴയായിരുന്നു. കൃഷ്ണ നീന്തിയെത്തിയത് വളരെ വലിയ പുഴയാണ്. ഒരുമണിക്കൂറിലേറെ നീന്തിയ ശേഷമാണ് മറുകര കാണാന്‍ കഴിഞ്ഞത്.
..............................................................................................................................
#LovestoryofKrishnaMandal #bangadeshborder
അഭിപ്രായങ്ങളൊന്നുമില്ല