വിനായകനു നേരെ നടത്തുന്നത് മാധ്യമധര്‍മ്മമല്ല, തികഞ്ഞ വംശവെറി

 

Written By: Jess Varkey Thuruthel & D P Skariah

കഴിവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടാല്‍ പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഉത്തമബോധ്യമുള്ളവര്‍ തന്നെയാണ് തൊലിയുടെ നിറവും ജന്മത്തിന്റെ ഔന്നത്യവും നോക്കി മനുഷ്യനു വിലയിടുന്നത്. വിനായകനെതിരെയുള്ള മാധ്യമ വേട്ടയ്ക്ക് ശക്തി കൈവന്നിട്ടുള്ളത് കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെ 2016 ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആ നടനു ലഭിച്ചപ്പോള്‍ മുതലാണ്. അഭിനയത്തിന്റെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറിപ്പോകുന്ന വിനായകനെന്ന നട

നെ അംഗീകരിക്കാന്‍ തക്കവണ്ണം ഇവിടെയുള്ള വരേണ്യവര്‍ഗ്ഗം തയ്യാറല്ലെന്നതിന്റെ വ്യക്തമായ തെളിവുകളാണ് ആ മനുഷ്യനു നേരെ നടക്കുന്ന മാധ്യമ വേട്ടകള്‍.

ശത്രുവിനോടു പ്രതികാരം ചെയ്യാന്‍ ബലാത്സംഗ ക്വൊട്ടേഷന് ഗുണ്ടയെ ഏര്‍പ്പാടാക്കി എന്ന കുറ്റമാണ് ദിലീപ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അഭിനയമോഹവുമായി എത്തിയ ഒരു പെണ്ണിനെ അതിക്രൂരമായി പീഡിപ്പിച്ചു എന്ന കുറ്റം നേരിടുകയാണ് വിജയ് ബാബു. അഭിനയചക്രവര്‍ത്തിയായി കേരളം നെഞ്ചിലേറ്റുന്ന മോഹന്‍ ലാലിനെതിരെയുമുണ്ട് ആനക്കൊമ്പു കേസ് ഉള്‍പ്പടെയുള്ള നിരവധി കുറ്റാരോപണങ്ങള്‍. പക്ഷേ, ഇവരോടെല്ലാം സംസാരിക്കേണ്ടി വരുമ്പോള്‍ എന്തൊരു ബഹുമാനവും വിനയവുമാണ് പത്രപ്രവര്‍ത്തകര്‍ക്ക്…!!! ഇവര്‍ക്കാര്‍ക്കും നേരെ നാളിതു വരെ ഒരു മാധ്യമ വിചാരണയും ഉണ്ടായിട്ടില്ല. ഇത്തരത്തില്‍ പ്രകോപനപരമായ ഒരു ചോദ്യവും ഒരു ജേര്‍ണലിസ്റ്റും ചോദിച്ചിട്ടില്ല. ദിലീപിനെയും മോഹന്‍ലാലിനെയും വിജയ് ബാബുവിനെയുമെല്ലാം കാണുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ നാക്കെന്താ അണ്ണാക്കിലേക്കു താണു പോകുകയാണോ….?? വിനായകനെ നേരിടുമ്പോള്‍ ആ നാക്കിന്റെ നീളം, അമ്പമ്പോ…!! ഭയങ്കരം…..! ഭയാനകം…!

വിനായകനെ പത്രക്കാര്‍ ചോദ്യങ്ങള്‍ ചോദിച്ചു തോല്‍പ്പിച്ചു പോലും…! പത്രങ്ങള്‍ തന്നെ എഴുതിപ്പിടിപ്പിക്കുന്ന വാര്‍ത്തയാണിത്. ജാതീയതയുടെയും വംശവെറിയുടെയും എല്ലാ സീമകളും ലംഘിച്ച് മാധ്യമങ്ങള്‍ നടത്തിയ നെറികേട് എങ്ങനെയാണ് മാധ്യമ ധര്‍മ്മമാകുന്നത്…?? മീടുവിനെക്കുറിച്ചു സംസാരിക്കാനല്ല, വിനായകന്‍ പത്രസമ്മേളനത്തിലെത്തിയത്. ആ വിഷയത്തില്‍ ഊന്നിയുള്ള ഒരു ചോദ്യവും മാധ്യമ പ്രവര്‍ത്തകര്‍ക്കു ചോദിക്കാനുമുണ്ടായിരുന്നില്ല. അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ആ മനുഷ്യനെ അവഹേളിച്ചതും പോരാ, അതു വലിയ വിജയമായിരുന്നുവത്രെ…! നെറികേടിന്റെയും കൂട്ടിക്കൊടുപ്പിന്റെയും പേര് മാധ്യമ പ്രവര്‍ത്തനമെന്നല്ല. അങ്ങനെ ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ പ്രസ് ലോ എന്താണ് എന്ന് ഇടയ്ക്കിടയ്‌ക്കൊന്നു മറിച്ചു നോക്കുന്നതു നന്നായിരിക്കും.


ഒരുത്തി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ യാതൊരു കാരണവുമില്ലാതെ വിനായകനെ കേന്ദ്രീകരിച്ച് പ്രകോപനപരമായ ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. ഒരുത്തി സിനിമയില്‍, വിനായകന് ഏറെ അഭിമാനിക്കാവുന്ന ഒരു റോള്‍ തന്നെയാണ് ലഭിച്ചത്. ചിത്രത്തില്‍ നവ്യനായര്‍ക്കായിരുന്നു മുന്‍തൂക്കമെങ്കിലും തൊട്ടടുത്ത ശക്തമായ റോള്‍ തന്നെയാണ് വിനായകനുമുണ്ടായിരുന്നത്. വിനായകന്‍ അഭിനയിച്ച റോളുകളില്‍ മിക്കവയും നെഗറ്റീവ് ആണ് കൈകാര്യം ചെയ്തിട്ടുള്ളത്. പക്ഷേ, ഒരുത്തിയില്‍ അദ്ദേഹത്തിന്റെ ക്യാരക്ടര്‍ വ്യത്യസ്ഥമായിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കും അതേക്കുറിച്ചു ചോദിക്കാനുണ്ടായിരുന്നില്ല. മറിച്ച്, അവര്‍ക്ക് അറിയേണ്ടിയിരുന്നത് മസാല ആയിരുന്നു. അവര്‍ക്കു വേണ്ടതു കിട്ടും വരെ ചോദ്യങ്ങള്‍ ചോദിക്കുക എന്ന കെണിയില്‍ വിനായതക

എന്താണ് മീടൂ എന്ന വിനായകന്റെ ചോദ്യത്തിന്റെ ബാക്കി പത്രമായി തമസോമയ്ക്കു ചോദിക്കാനുള്ളത് ഇതാണ്.

മീടൂ ആരോപണങ്ങള്‍ കൊണ്ട് അതുന്നയിച്ചവര്‍ എന്താണ് ലക്ഷ്യം വയ്ക്കുന്നത്….?? തെറ്റു ചെയ്തവര്‍ക്ക് തക്ക ശിക്ഷ നല്‍കുക എന്നതുതന്നെയാണോ ലക്ഷ്യമെന്ന കാര്യത്തില്‍ സംശയമുള്ളതു കൊണ്ടു തന്നെയാണ് ഈ ചോദ്യം ചോദിക്കുന്നത്. മീടുവിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ അവിടെ നില്‍ക്കട്ടെ. ശാരീരികവും മാനസികവുമായ സമാനതകളില്ലാത്ത വേദനകളാണ് ഓരോ ബലാത്സംഗവും ബലാത്സംഗ ശ്രമങ്ങളും ഒരു മനുഷ്യനില്‍ ഏല്‍പ്പിക്കുന്നത്. മനുഷ്യനാണെന്ന പരിഗണന പോലും മറന്ന വെറും മാംസപിണ്ഡമായി മനുഷ്യന്‍ അധ:പ്പതിച്ചു പോകുന്ന വല്ലാത്തൊരവസ്ഥ. അതില്‍ നിന്നും കരകയറാന്‍ വളരെയേറെ സമയം വേണ്ടിവരുന്നത് സ്വോഭാവികമാണ്. പക്ഷേ, തന്നോട് ക്രൂരത കാണിച്ചവന്‍ ശിക്ഷിക്കപ്പെടണമെന്നും ഇനി മേലില്‍ താന്‍ നേരിടേണ്ടി വന്ന ദുരിതം ഇനിമേലില്‍ ആര്‍ക്കും ഉണ്ടാവരുതെന്നുമാണ് അതുകൊണ്ടു ലക്ഷ്യമിടുന്നതെങ്കില്‍ മീടുവും ആരോപിച്ചു മാറിനില്‍ക്കുകയല്ല വേണ്ടത്. കുറ്റവാളി ശിക്ഷിക്കപ്പെടും വരെ മുന്‍നിരയില്‍ നിന്നും പൊരുതിയാല്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ക്കു കുറവുണ്ടാവുകയുള്ളു.

”മാനസികവും ശാരീരികവുമായ പീഡനം എന്നതാണ് ബേസിക് കോണ്‍സെപ്റ്റ്. ഇത് ഇന്ത്യന്‍ നിയമത്തില്‍ വളരെ ഭീകരമായ കുറ്റകൃത്യമാണ്. മനസിലായോ ഞാന്‍ പറഞ്ഞത്. ഇത്രയും വലിയ കുറ്റകൃത്യം നിങ്ങള്‍ വളരെ ലളിതമായി തട്ടികളയുകയാണോ. ഇവരെ പിടിച്ച് ജയിലില്‍ ഇടണ്ടേ. എത്ര പേര്‍ ജയിലില്‍ പോയി. ഇത്രയും വലിയ കുറ്റകൃത്യം നാട്ടില്‍ നടന്നിട്ട് നിങ്ങള്‍ തമാശ കളിക്കുകയാണോ. മീ ടൂ എന്ന് പറഞ്ഞൊരു ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ….?’ വിനായകന്റെ ഈ ചോദ്യത്തിന് മാധ്യമങ്ങള്‍ക്ക് എന്തുണ്ട് മറുപടി പറയാന്‍…??

ഒരുത്തിയുടെ പ്രമോഷനില്‍ വിനായകനു നേരെ വടി ഓങ്ങിച്ചെന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍. പന്ത്രണ്ട് എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ വീണ്ടും വാക്കുകള്‍ കൊണ്ടുള്ള ആക്രമണമുണ്ടായിരിക്കുന്നു. കറുത്ത തൊലിയോടു കൂടിയ വിനായകന്‍ അഭിനയത്തിന്റെ വിജയപ്പടവുകള്‍ കയറിപ്പോകുന്നത് കണ്ടുനില്‍ക്കാന്‍ കഴിയാത്ത വരേണ്യവര്‍ഗ്ഗം നടത്തുന്ന ആക്രോശങ്ങളും ആക്രമണങ്ങളുമാണ് വിനായകന്‍ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.

ചോദിച്ചു വാങ്ങുന്നത് ബലാത്സംഗമല്ല, ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികതയാണ്. അത് ഇന്ത്യയില്‍ നിയമാനുസൃതവുമാണ്. പക്ഷേ, അവളുടെ സമ്മതമില്ലാതെ, ഇനി സമ്മതമുണ്ടെങ്കില്‍ പോലും നടത്തുന്ന ശാരീരികാക്രമണങ്ങള്‍ ബലാത്സംഗങ്ങളുടെ പരിധിയില്‍ വരുന്ന കൊടുംക്രൂരതയാണ്. കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ കയറിപ്പിടിച്ചും ബലാത്സംഗം ചെയ്തും സായൂജ്യമടയുന്ന, അത്തരത്തില്‍ നിരവധി കേസുകള്‍ നേരിടുന്ന മാധ്യമ പ്രവര്‍ത്തകരാണ് വിനായകനെ വിധിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ആദ്യം സ്വന്തം കൂട്ടത്തില്‍ പെട്ട സ്ത്രീകള്‍ക്കെങ്കിലും നീതി നടപ്പാക്ക്, എന്നിട്ടാവാം ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗികതയില്‍ ഏര്‍പ്പെട്ട വിനായകനെ സദാചാരം പഠിപ്പിക്കുന്നത്.


………………………………………………………………………………………………..
#ActorVinayakan #Orutheefilm #malayalamFilm #attacksagainstVinayakan #Metoo

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു