ഒടുവില്‍, 'മധ്യപ്രദേശ് വികസന' രഹസ്യം മമതയോട് അയാള്‍ക്കു തുറന്നു പറയേണ്ടി വന്നു....
ക്രമാധീതമായി ചാടി വരുന്ന ടി എം സി നേതാവിന്റെ വയറില്‍ രോക്ഷാകുലയായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജില്ലാ ഭരണകൂടം ഏറ്റെടുത്ത പണികളൊന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന്റെ കാരണം തിരക്കിയുള്ള യോഗത്തിലാണ് നേതാവിന്റെ മധ്യപ്രദേശത്തിന്റെ വികസനം മമതയെ രോക്ഷാകുലയാക്കിയത്. ആളുകളില്‍ നിന്നും കൈക്കൂലി വാങ്ങി പണി വൈകിപ്പിക്കുകയാണെന്നാരോപിച്ച ദീദി പെട്ടെന്നാണ് ജല്‍ഡ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സുരേഷ് അഗര്‍വാളിന്റെ വയറില്‍ നോട്ടമിട്ടത്.
പണികള്‍ വൈകുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ കാരണങ്ങളെക്കുറിച്ചു വിശദീകരിക്കാന്‍ ചെയര്‍മാന്‍ സുരേഷ് അഗര്‍വാളിനോട് ദീദി ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനായി സുരേഷ് അഗര്‍വാള്‍ എഴുന്നേറ്റപ്പോഴാണ് ഇയാളുടെ വലിയ വയര്‍ അവരുടെ ശ്രദ്ധയില്‍ പെട്ടത്.
നിങ്ങള്‍ക്കെന്താണ് ഇത്രയും വലിയ വയറെന്ന് മായാവതി ചോദിച്ചു. തനിക്കു പ്രഷറോ ഷുഗറോ ഇല്ല, അതിനാലാണെന്ന് മറുപടി. ഇതു കേട്ടതോടെ താങ്കളുടെ കരളിനു കാര്യമായ പ്രശ്‌നങ്ങളുണ്ടാകും, അതാവും വയറിങ്ങനെ ചാടി നില്‍ക്കുന്നതെന്നായിരുന്നു ദീദിയുടെ മറുപടി.
ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത ഒരാളുടെ വയര്‍ ഇത്രമാത്രം ചാടില്ലെന്നും ദീദി പറഞ്ഞു.
ഞാന്‍ എല്ലാ ദിവസവും 3 മണിക്കൂര്‍ വ്യായാമം ചെയ്യുന്നുണ്ടെന്നായി സുരേഷ് അഗര്‍വാള്‍.
എവിടെയാണു താങ്കള്‍ വ്യായാമം ചെയ്യുന്നത്...? കപാലഭാതി ചെയ്യാരുണ്ടോ? എത്ര തവണ? ദീദി വീണ്ടും ചോദിച്ചു.
താന്‍ ദിവസവും 1000 തവണ കപാലഭാതി ചെയ്യാറുണ്ടെന്നു സുരേഷ് അഗര്‍വാള്‍.
എന്നാലതൊന്നു കാണട്ടെയെന്ന് ദീദി.
സ്‌റ്റേജിലേക്കു വരാനും എക്‌സര്‍സൈസ് ചെയ്യുന്നതു കാണിക്കാനും പറഞ്ഞ മമതയോട് സുരേഷ് വീണ്ടും പറഞ്ഞു, വൈകിട്ട് അഞ്ചു മണിക്കു ശേഷം മാത്രമേ കപാലഭാതി കാണിക്കാനാവൂ എന്ന്.
കപാലഭാതി 1000 തവണ ചെയ്തു കാണിച്ചാല്‍ ക്യാഷ് അവാര്‍ഡു നല്‍കാമെന്നും മമത. മുഖ്യമന്ത്രി തന്നെ വിടാന്‍ ഭാവമില്ലെന്നറിഞ്ഞതും അയാളാ രഹസ്യം വെളിപ്പെടുത്തി.
'എല്ലാദിവസവും പക്കോട തിന്നുന്ന ശീലമെനിക്കുണ്ട്. അതില്ലാതെ എനിക്കു ജീവിക്കാനാവില്ല. അതാണ് എന്റെ വയറിത്ര വീര്‍ത്തു നില്‍ക്കുന്നത്...... എന്റെ ശരീരഭാരം 125 കിലോയില്‍ എത്തുകയും ചെയ്തു...' അഗര്‍വാള്‍ പറഞ്ഞു.
ഇനിവരുന്ന ഒരുമാസത്തേക്ക്് ചോറു കഴിക്കണമെന്നും വൈകിട്ട് 7 മണിക്കു മുമ്പായി ഭക്ഷണം കഴിക്കുന്നത് അവസാനിപ്പിക്കണമെന്നും അതിനു സാധിച്ചില്ലെങ്കില്‍ പിറ്റേന്ന് രാവിലെ 10 മണിവരെ യാതൊന്നും കഴിക്കരുതെന്നും മമത സുരേഷ് അഗര്‍വാളിനു നിര്‍ദ്ദേശം നല്‍കി......
അഭിപ്രായങ്ങളൊന്നുമില്ല