ആരാധകര്‍ക്കും ആ ജാക്കി സുഖം കിട്ടാന്‍ നിങ്ങളുടെ അമ്മയെ പൂരപ്പറമ്പിലേക്ക് ഇറക്കിവിടുമോ ബോച്ചേ...??
ജെസ് വര്‍ക്കി തുരുത്തേല്‍
ബോച്ചെയുടെ ജാക്കി സുഖവിവരണത്തില്‍ അടിമുടി കോരിത്തരിച്ചു നില്‍ക്കുകയാണയാളുടെ ആരാധകര്‍. പൂരപ്പറമ്പിലെ നാണംകെട്ട ആണ്‍കൂട്ടത്തിനിടയില്‍ പെട്ടുപോയ സ്ത്രീകളെ ജാക്കി വച്ചുരസിച്ചതിന്റെ അര്‍മ്മാദത്തിലാണ് ഇയാളിപ്പോള്‍. പൂരപ്പറമ്പില്‍ ഇയാള്‍ നടത്തിയ ജാക്കി വയ്പ്പിനെതിരെ പരാതിപറയാന്‍ ഒരു പെണ്ണുപോലും മുന്നോട്ടു വന്നേക്കില്ല. പക്ഷേ ഈ വെളിപ്പെടുത്തലിന്റെ പേരില്‍ ബോച്ചെയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കുകയാണു വേണ്ടത്.അനുവാദമില്ലാതെ സ്വന്തം ശരീരത്തില്‍ കൈവയ്ക്കുന്നവരെ അറപ്പോടെയാണ് സ്ത്രീകള്‍ കാണുന്നത്. തങ്ങളെ മനുഷ്യരായി കാണാതെ വെറും മാംസപിണ്ഡമായി മാത്രം കാണുകയും ലൈംഗികാക്രമണം നടത്തുകയും ചെയ്യുന്ന ഓരോ ആണിനോടും പെണ്ണിനു തോന്നുന്നത് അറപ്പും വെറുപ്പുമാണ്. ജാക്കി വയ്പിനു കൊതിച്ചു കാത്തിരിക്കുകയാണ് ഓരോ പെണ്ണുമെന്നാണ് ചില പുരുഷന്മാരുടെ ചിന്ത.
'പണ്ടൊക്കെ പൂരത്തിനിടയ്ക്ക് ഇഷ്ടം പോലെ ജാക്കി വച്ചിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ ആവശ്യമില്ല. ഇഷ്ടംപോലെ കിട്ടുന്നുണ്ട്,' എന്ന് അഭിമാനപൂര്‍വ്വം പറയുന്ന ബോബി ചെമ്മണ്ണൂരിനെതിരെ ക്രിമിനല്‍ കേസെടുക്കുകയാണ് വേണ്ടത്. പൂരപ്പറമ്പിലെ തിക്കിലും തിരക്കിനുമിടയില്‍ ആരെന്നോ എവിടെ നിന്നെന്നോ അറിയാതെ ലിംഗമുള്‍പ്പടെ പറ്റാവുന്നത്രയും ശരീര ഭാഗങ്ങളുപയോഗിച്ച് കണ്ണില്‍ കാണുന്ന സ്ത്രീകളെയെല്ലാം ഉപദ്രവിച്ചു നടക്കുന്ന അനേകരുണ്ട്. തിക്കിലും തിരക്കിലും പുരുഷന്മാര്‍ ഇടിച്ചു കയറി അനാവശ്യ തിരക്കുകള്‍ ഉണ്ടാക്കാനുള്ള കാരണവും ഇത്തരം ജാക്കി വയ്ക്കലുകള്‍ക്കും ലൈംഗിക മുതലെടുപ്പുകള്‍ക്കും വേണ്ടിത്തന്നെ. തന്റെ ദേഹത്തു കൈവച്ചവര്‍ ആരെന്നു പോലുമറിയാതെ, തിരിച്ചൊന്നു പ്രതികരിക്കാന്‍ പോലും കഴിയാതെ നിസ്സഹായരായിപ്പോയ, അപമാനിക്കപ്പെട്ട സ്ത്രീകള്‍ എത്രയോ ഏറെയായിരിക്കും...?? ഞങ്ങള്‍ കയറിപ്പിടിക്കാന്‍ വേണ്ടിയല്ലേ നീയൊക്കെ ഈ തിരക്കിനിടയിലേക്കു വരുന്നതെന്നു പറഞ്ഞ് അധിക്ഷേപിക്കുന്നവരുമുണ്ട്.
ഈ തൊടലുകളും പിടിക്കലുകളും തങ്ങള്‍ക്കെത്രമാത്രം രതിസുഖം നല്‍കുന്നതാണെന്ന് വെളിപ്പെടുത്തുന്നതാണ് ബോച്ചെയുടെ വെളിപ്പെടുത്തലില്‍ ഇളകിച്ചിരിക്കുന്ന ആണ്‍വര്‍ഗ്ഗം. ബസിനുള്ളില്‍, ആള്‍ക്കൂട്ടത്തിനിടയില്‍, ഉത്സവത്തിരക്കില്‍, പൂരത്തിരക്കില്‍ പെട്ടുപോകുന്ന ഓരോ പെണ്ണിനുമറിയാം സ്വന്തം ശരീരത്തിനു നേരെ ഉയര്‍ന്നുവന്ന കൈകളുടെ ബാഹുല്യവും അതിലൂടെ തങ്ങള്‍ക്കുണ്ടായിട്ടുള്ള അപമാനവും. ആള്‍ക്കൂട്ട ലൈംഗികാക്രമണത്തിന് ഇരയായ ഓരോ സ്ത്രീയും കടന്നുപോകുന്നത് അതിതീവ്രമായ മാനസിക സംഘര്‍ഷത്തിലൂടെയും ട്രോമയിലൂടെയുമാണ്.

തിരക്കു പിടിച്ച സ്ഥലങ്ങളില്‍ ഏതൊക്കെ കൈകള്‍ എവിടെ നിന്നെല്ലാം നീണ്ടുവരുന്നു എന്നറിയാതെ ശാരീരികമായി ആക്രമിക്കപ്പെട്ട് മനസും ശരീരവും വേദനിച്ച് സ്വന്തം ജന്മം പോലും വെറുത്തുപോകുന്ന സാഹചര്യത്തിലൂടെ ഒരിക്കലെങ്കിലും കടന്നുപോകാത്ത ഒരു സ്ത്രീപോലുമുണ്ടാകില്ല ഈ നാട്ടില്‍. അത്രയ്ക്കുണ്ട് ഇവിടെയുള്ള ലൈംഗിക ദാരിദ്ര്യം. ആരാണ് തന്നെ ആക്രമിച്ചതെന്ന് അറിയാമെങ്കില്‍ ഒന്നു പ്രതികരിക്കുകയെങ്കിലും ചെയ്യാം പെണ്ണിന്. പക്ഷേ, ആക്രമിച്ചത് ആരെന്നറിയാതെ തിരിച്ച് ആക്രമിക്കുക എന്നത് അത്രത്തോളം ഫലപ്രദമല്ല. സേഫ്റ്റി പിന്നുകളും മറ്റുമുപയോഗിച്ച് ജാക്കിയുടെ തലപ്പത്തു തന്നെ തേര്‍വാഴ്ച നടത്തുന്ന സ്ത്രീകളുണ്ട്. പക്ഷേ, തിരക്കില്‍, നാനാവശത്തു നിന്നും ആക്രമണമുണ്ടാകുമ്പോള്‍ എത്രകണ്ട് ഒരു സ്ത്രീയ്ക്കു പ്രതിരോധിക്കാനാവും...??
പൂരപ്പറമ്പില്‍ മറ്റു സ്ത്രീകളെ ജാക്കിവച്ചു രസിച്ചവന് സ്വന്തം അമ്മയെ ആരെങ്കിലും ജാക്കി വച്ചാലും ആസ്വദിക്കാന്‍ കഴിയുമായിരിക്കും. ബോച്ചെയാകുമ്പോള്‍ ഒരുപക്ഷേ അതു ചെയ്തവനെ കണ്ടുപിടിച്ച് അഭിനന്ദിക്കുകയും വാരിക്കോരി സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുമായിരിക്കും. കാരണം അത്ര അഭിമാനത്തോടെയും ആത്മസംതൃപ്തിയോടെയുമാണ് പൂരപ്പറമ്പില്‍ സ്ത്രീകളെ ജാക്കിവച്ചു രമിച്ച കഥകള്‍ ബോച്ചെ പറയുന്നത്. അതു രസിക്കുന്നവരോട് കൂടുതല്‍ ജാക്കിക്കഥകള്‍ പറയാമെന്ന് ബോച്ചേ കമന്റിലൂടെ ഉറപ്പു കൊടുക്കുന്നുമുണ്ട്. അവര്‍ക്കു മുന്നിലേക്ക് ബോച്ചെയ്ക്ക് സ്വന്തം അമ്മയെയും പെങ്ങളുണ്ടെങ്കില്‍ അവരെയും ഇറക്കിക്കൊടുക്കുമോ...??

സ്ത്രീകളെ ആവുന്നത്രവിധത്തിലെല്ലാം ഭോഗിക്കാന്‍ പരക്കംപാഞ്ഞു നടക്കുന്ന ബോച്ചെമാരുടെയും ആ ഭോഗവിവരണത്തില്‍ സ്ഖലിച്ചു തിമിര്‍ക്കുന്നവരുടേയും ബാഹുല്യം നിമിത്തമാണ് സ്ത്രീകള്‍ക്ക് പൂരവും ഉത്സവങ്ങളും രാത്രി നടത്തങ്ങളും ആഘോഷങ്ങളും ഇല്ലാതെയായി പോകുന്നത്. കാമഭ്രാന്തന്മാരുടെ അഴിഞ്ഞാട്ടത്തെ ഫലപ്രദമായി നേരിടാന്‍ പോലും കഴിയാറില്ല പലപ്പോഴും. പണത്തിന്റെ ഹുങ്കില്‍ പുളയ്ക്കുന്ന ബോച്ചെമാര്‍ക്ക് തിരക്കിന്റെ മറവില്‍ വച്ച ജാക്കികളത്രയും രസകരങ്ങളായിരിക്കാം. പക്ഷേ, അതേറ്റുവാങ്ങേണ്ടിവന്ന പാവം സ്ത്രീകളെക്കുറിച്ച് ഒരു നിമിഷമെങ്കിലും ഇയാളും ഇയാളുടെ പൃഷ്ടം താങ്ങികളും ഓര്‍ത്തു കാണുമോ...??
ദിവ്യ ദിവാകരന്‍ പറയുന്നതു നോക്കുക, 'Sex education series കണ്ടവര്‍ക്കറിയാം Aimee Gibbs എന്ന കഥാപാത്രം ബസ്സിനുള്ളില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ ട്രോമയില്‍ നിന്ന് പഴയ നിലയിലേക്ക് തിരിച്ചു വരാന്‍ എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന്. സമാന സാഹചര്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ നേരിട്ട അതിന്റെ ട്രോമയില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നേരെ പ്രിവിലേജിന്റെ പേരിലുള്ള കടന്നാക്രമാണ് ബോബി ചെമ്മണ്ണൂരിന്റെ ഈ പ്രസ്താവന. 'ഇപ്പോള്‍ ജാക്കി വെക്കേണ്ട ആവശ്യമില്ല; ആവശ്യത്തിന് കിട്ടുന്നുണ്ട്' എന്ന് കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ അതിനെ കയ്യടിച്ച് ആഘോഷിക്കുന്ന പൊതുമധ്യത്തില്‍ ഇത് സധൈര്യം തുറന്നു പറഞ്ഞ അയാളുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്ന ഓരോ മനുഷ്യരെയും പേടിയോടെ അല്ലാതെ എനിക്ക് നോക്കി കാണാന്‍ ആവുന്നില്ല എന്നതാണ് സത്യം...!'പബ്ലിസിറ്റി, അതു നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും, വിറ്റു കാശാക്കാന്‍ ബോബി ചെമ്മണ്ണൂരിനെ ആരും പഠിപ്പിക്കേണ്ടതില്ല. ആ കലയില്‍ ഇയാളെ വെല്ലാന്‍ മറ്റാരും തന്നെയില്ല. പൂരപ്പറമ്പില്‍ ഓടിനടന്നു പെണ്ണുപിടിച്ച കഥകള്‍ പാടി ഇയാള്‍ നേടിയെടുക്കുന്നതും പബ്ലിസിറ്റിയും ബിസിനസിന്റെ വ്യക്തമായ മാര്‍ക്കറ്റിംഗും തന്നെ. പക്ഷേ, സമ്പാദിച്ച കോടികള്‍ കൊണ്ടു നേടിയെടുക്കാന്‍ കഴിയുന്നതല്ല സംസ്്കാരം.
ലൈംഗിക അതിക്രമങ്ങള്‍ ക്രിമിനല്‍കുറ്റമാണ്. പരാതിപ്പെടാന്‍ ആരെങ്കിലുമുള്ളപ്പോള്‍ മാത്രമല്ല അതു ക്രിമിനല്‍ കുറ്റമാകുന്നത്. മറിച്ച്, മറഞ്ഞിരുന്ന് ആക്രമണം നടത്തുന്ന ബോച്ചെമാരും അതിനെ അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്നവരും ചെയ്യുന്നത് കുറ്റകൃത്യം തന്നെ. അവസരം കിട്ടുന്ന ഏതു നിമിഷവുമിവര്‍ പെണ്‍ശരീരത്തിനുമേല്‍ ചാടിവീഴാം. ആള്‍ക്കൂട്ടത്തിനിടയില്‍ ജാക്കിവയ്ക്കാന്‍ മടിയില്ലാത്തവന്‍ അവസരമൊത്തു കിട്ടിയാല്‍ കാട്ടിക്കൂട്ടുന്നത് എന്തായിരിക്കും...??
പൂരത്തിനിടയില്‍ ജാക്കിവച്ചു രസിച്ചിരുന്നു എന്നു വെളിപ്പെടുത്തിയ ബോച്ചെ സമൂഹത്തില്‍ നിന്നുള്ള പ്രതികരണം രൂക്ഷമായപ്പോള്‍ തന്നോട് ഇഷ്ടമുള്ളവരെ മുട്ടിയുരുമ്മി നടന്നു എന്നാക്കി അതിനെ മാറ്റിയിട്ടുണ്ട്. മുട്ടിയുരുമ്മിനടക്കുന്നത് ജാക്കിവയ്ക്കലാവണമെങ്കില്‍ ശരീരം മുഴുവന്‍ ലിംഗവുമായി ജനിച്ചൊരു അപൂര്‍വ്വ ജീവി തന്നെയാവും ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍.
സ്വന്തം ജീവിതം അവരവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാനും ആസ്വദിക്കാനും ഓരോ മനുഷ്യര്‍ക്കുമവകാശമുണ്ട്. പെണ്ണിനെ കാണുന്ന മാത്രയില്‍ പൂരപ്പറമ്പില്‍ പോലും ഉയര്‍ന്നെഴുന്നേല്‍ക്കുന്ന ലിംഗവുമായി എവിടെയും സന്നിവേശം നടത്തുന്ന ബോച്ചെമാര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് പരസ്യമായി വെളിപ്പെടുത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുക്കാന്‍ ഇനിയെന്തു തെളിവാണ് വേണ്ടത്...?? പരാതിക്കാര്‍ ഉണ്ടായാലും ഇല്ലെങ്കിലും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുക എന്നത് സ്ത്രീസുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും പ്രഥമ പരിഗണന നല്‍കുന്ന ഒരു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. തരംകിട്ടിയാല്‍ സ്ത്രീ ശരീരത്തെ കടന്നാക്രമിക്കാന്‍ മടിയില്ലാത്ത നാണംകെട്ട ബോച്ചെമാര്‍ പുരുഷവര്‍ഗ്ഗത്തിനു തന്നെ നാണക്കേടാണ്. സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും അവരോടു മാന്യമായി പെരുമാറുകയും ചെയ്യുന്ന പുരുഷന്മാര്‍ വേണം ഇത്തരം കാമവെറിയന്മാര്‍ക്കു കടിഞ്ഞാണിടാന്‍.
അവസരം കിട്ടിയാല്‍ പെണ്ണിനു ജാക്കി വയ്ക്കാന്‍ വെറി പിടിച്ചു നടക്കുന്ന ഓരോ ബോച്ചെമാരുമറിയണം, സ്വന്തം അമ്മയോ പെങ്ങളോ ഭാര്യയോ മകളോ പുറത്തിറങ്ങുമ്പോള്‍ അവര്‍ക്കു നേരെയും ഇത്തരത്തിലുളള ആക്രണമുണ്ടാകുമെന്ന്. നിങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ ജാക്കി വയ്ക്കുന്നത് നിങ്ങള്‍ക്ക് ആസ്വദിക്കാനും രസിക്കാനും കഴിയുമോ...??
............................................................................................
Tags: #womeninvolvementinpooramfestival #pooramfestival #Thrissurpooram #bobychemmannur #BoChe #NewlookofBoche #Thrissurpooram #whats boche's opinion of allowing his fans to play with his mother in crowded place?
അഭിപ്രായങ്ങളൊന്നുമില്ല