Header Ads

മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിജാബ് ധരിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചു

വിദ്യാര്‍ത്ഥികളെയും അധ്യാപകരുള്‍പ്പടെയുള്ള ജീവനക്കാരെയും ഹിജാബ് ധരിക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായും വിലക്കിക്കൊണ്ട് യൂണിഫോം പോളിസിയില്‍ മാറ്റം വരുത്തി മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി. യൂണിഫോമിന്റെ ഷാള്‍ ഉപയോഗിച്ച് തല മറയ്ക്കാന്‍ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് യൂണിവേഴ്‌സിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ബി ജെ പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ബി വി പി യുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഹിജാബിനെ പൂര്‍ണ്ണമായും യൂണിഫോമില്‍ നിന്നും തടയുകയായിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെ വിലക്കിക്കൊണ്ട് മാര്‍ച്ചില്‍ ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ഈ കോടതി വിധിയുടെ പരസ്യമായ ലംഘനമാണ് കോളജില്‍ ഇപ്പോള്‍ നടക്കുന്നതെന്നായിരുന്നു വിദ്യാര്‍ത്ഥി സംഘടനയുടെ ആരോപണം.

ശക്തരായ പ്രാദേശിക രാഷ്ട്രീയക്കാരുടെ കൈയിലെ ചട്ടുകമാണ് കോളജ് പ്രിന്‍സിപ്പാളും മറ്റ് ഉദ്യോഗസ്ഥരുമെന്നും അവരാണ് കോടതി ഉത്തരവില്‍ വെള്ളം ചേര്‍ത്തതെന്നും എ ബി വി പി ആരോപിച്ചു.

മാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ആകെ 40 മുസ്ലീം വിദ്യാര്‍ത്ഥിനികളാണ് ഉള്ളത്. ഒരു കോഴ്‌സിന്റെ പകുതിയില്‍ വച്ച് യൂണിഫോം പോളിസിയില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നു വാദിച്ച് ഇവര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഒരു മെമ്മോറാണ്ടം നല്‍കിയിട്ടുണ്ട്. തലയിലിടുന്ന സ്‌കാര്‍ഫ് യൂണിഫോമിന്റെ ഭാഗമാണെന്നാണ് മുസ്ലീം വിദ്യാര്‍ത്ഥിനികളുടെ വാദം.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.