മൂത്രത്തില്‍ നിന്നും ബിയര്‍ ഉല്‍പ്പാദിപ്പിച്ച് സിംഗപ്പൂര്‍
ഓടയിലെ അഴുക്കുവെള്ളവും മൂത്രവുമുപയോഗിച്ച് മേല്‍ത്തരം ബിയര്‍ നിര്‍മ്മിച്ചിരിക്കുകയാണ് സിംഗപ്പൂര്‍. ന്യൂബ്ര്യൂ (NewBrew) എന്നു പേരിട്ടിരിക്കുന്ന ഈ ബിയര്‍ നിര്‍മ്മിക്കാനായി ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്തുവിന്റെ പേരിലാണ് ഇത് ശ്രദ്ധിക്കപ്പെടുന്നത്. ഈ ബിയറില്‍ 95 ശതമാനനവും അടങ്ങിയിരിക്കുന്നത് നീവാട്ടര്‍ (NeWater) അഥവാ മേല്‍ത്തരം ഗുണമേന്മയില്‍ ശുദ്ധീകരിച്ച ഓടവെള്ളവും മൂത്രവുമാണ്.

പ്രാദേശിക ബിയര്‍ നിര്‍മ്മാതാക്കളായ ബ്രിവെര്‍ക്‌സുമായി ചേര്‍ന്ന് സിംഗപ്പൂരിലെ ദേശീയ ജല ഏജന്‍സി പബ് ആണ് ന്യുബ്രൂവിന്റെ നിര്‍മ്മാണത്തിനു പിന്നില്‍. അന്താരാഷ്ട്ര നിലവാരമനുസരിച്ച് ശുദ്ധീകരിച്ച ഈ വെള്ളം കുടിക്കാന്‍ വേണ്ടി മുന്‍പേ തന്നെ സിംഗപ്പൂര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇപ്പോഴിത് ബിയര്‍ നിര്‍മ്മാണത്തിനു കൂടി ഉപയോഗിക്കുന്നു എന്നു മാത്രം. ന്യൂബ്ര്യൂവിന്റെ നിര്‍മ്മാണത്തിനായി ഓടവെള്ളം കൂടാതെ മൂത്രം കൂടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

തേന്‍മധുരമുള്ള ഈ ബിയറില്‍ ശുദ്ധീകരിച്ച മൂത്രത്തിനും ഓടവെള്ളത്തിനും പുറമെ ഗുണമേന്മയേറിയ ജര്‍മ്മന്‍ ബാര്‍ലി യവം, സുഗന്ധമുള്ള സിട്ര, കാലിപസോ, നോര്‍വെയില്‍ നിന്നുള്ള യീസ്റ്റ് എന്നിവ ഉപയോഗിച്ചിട്ടുണ്ട്. ഒരു തുള്ളിപോലും ബാക്കിവയ്ക്കാതെ മുഴുവന്‍ വലിച്ചു കുടിക്കാന്‍ തോന്നുന്ന തരം ബിയറാണ് ന്യൂബ്ര്യൂ എന്ന് നിര്‍മ്മാതാക്കളായ ബ്രിവെര്‍ക്‌സ് പറഞ്ഞു. സിംഗപ്പൂരിലെ കാലാവസ്ഥയ്ക്ക് എറ്റവും അനുയോജ്യമായ ബിയറാണ് ഇതെന്നും ബിയര്‍ കുടിച്ച ശേഷം ഒരു തേന്‍ മധുരം നാവില്‍ തങ്ങിനില്‍ക്കുമെന്നും ബ്രിവെര്‍ക്‌സ് അഭിപ്രായപ്പെട്ടു.
.......................................................................................................
#NewBrew #Newater #Brewerkz #aromaticCitra #Calypsohops
അഭിപ്രായങ്ങളൊന്നുമില്ല