ഭാര്യയുടെ ക്രൂരമര്‍ദ്ദനം: സംരക്ഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍
അതിക്രൂരമായി തന്നെ മര്‍ദ്ദിക്കുന്ന ഭാര്യയില്‍ നിന്നും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയില്‍. രാജസ്ഥാനിലെ അവതാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളായ അജിത് സിംഗ് യാദവാണ് ഭാര്യ സുമനില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഭാര്യയുടെ അതിക്രൂരമായ മര്‍ദ്ദനത്തില്‍ താന്‍ ശാരീരികമായും മാനസികമായും തളര്‍ന്നതായും അജിത് സിംഗ് വ്യക്തമാക്കി. ക്രിക്കറ്റ് ബാറ്റുകൊണ്ടും വടികൊണ്ടും പാന്‍ കൊണ്ടും ഭാര്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് അജിത് സിംഗ് തന്റെ പരാതിയില്‍ പറയുന്നു. തന്നെ മര്‍ദ്ദിക്കുന്നതിന്റെ തെളിവിനായി വീട്ടില്‍ നിരവധി സി സി ടി വി ക്യാമറകളും അദ്ദേഹം സ്ഥാപിച്ചിരുന്നു. തന്റെ പരാതിയോടൊപ്പം ഈ ദൃശ്യങ്ങളും അദ്ദേഹം തെളിവായി നല്‍കി. ഇവയിലൊന്ന് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഹരിയാന സോനിപ്പേട്ട് സ്വദേശി സുമനെ അജിത് സിംഗ് യാദവ് പ്രണയിച്ച് വിവാഹം കഴിച്ചത് 7 വര്‍ഷം മുമ്പായിരുന്നു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ദാമ്പത്യം വളരെ ശാന്തവും സമാധാനപൂര്‍ണ്ണവുമായിരുന്നുവെന്ന് അജിത്ത് പറയുന്നു. എന്നാല്‍ പിന്നീടത് അക്രമത്തിലേക്കു കടന്നു. ഭാര്യയുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ശരീരത്തില്‍ പലയിടച്ചും മുറിവുകളുണ്ടായി. അതിത്തിന് പലപ്പോഴും ആശുപത്രിയില്‍ ചികിത്സ തേടേണ്ടിയും വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഒരു അധ്യാപകന്‍ എന്നുള്ള അന്തസ് കാത്തു സൂക്ഷിക്കാന്‍ വേണ്ടി ഈ മര്‍ദ്ദനങ്ങളത്രയും ഇത്രയും കാലവും താന്‍ സഹിക്കുകയായിരുന്നുവെന്നും തന്റെ പരാതിയില്‍ അജിത്ത് പറയുന്നു. എന്നാലിപ്പോള്‍ ഭാര്യയുടെ ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറമായെന്നും അതിനാലാണ് സംരക്ഷണം തേടി കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറയുന്നു.
നിങ്ങളൊരധ്യാപകനാണോ എന്ന ചോദ്യം തങ്ങളുടെ പല തെറ്റുകളും ചോദ്യം ചെയ്യപ്പെടാതിരിയ്ക്കാനുള്ള അടവാണെന്ന് തിരിച്ചറിയുന്ന സമയം . നല്ല വില കൂടിയ പേര് കിട്ടണമെന്ന ആഗ്രഹത്താൽ തിന്മകളെക്കുറിച്ച് പ്രതികരിയ്ക്കില്ല. സ്വയം മഹത്വം ഉരിഞ്ഞ് കളഞ്ഞാൽ തീരും സകല തന്ത്രങ്ങളും.
മറുപടിഇല്ലാതാക്കൂഅതേ, വളരെ ശരിയാണ്.
ഇല്ലാതാക്കൂ