Header Ads

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ കോട്ടയത്തെ ഫിഷ് ഹബില്‍ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

കടയില്‍ നിന്നും ലഭിക്കുന്ന മീനില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പു നടത്തിയ പരിശോധനയില്‍ സിനിമാ നടന്‍ ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ നിന്നും 193 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യങ്ങള്‍ക്ക് ദീവസങ്ങളോളം പഴക്കമുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത പഴകിയ മീന്‍ നശിപ്പിച്ചു.

ധര്‍മ്മൂസ് ഫിഷ് ഹബില്‍ നിന്നും വാങ്ങുന്ന മീന്‍ ചീഞ്ഞതാണന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ടെന്നും ജനങ്ങള്‍ നിരവധി തവണ പരാതിപ്പെട്ടിരുന്നു.തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.പുറത്ത് വില്പന നടത്തുന്നതിലും ഇരട്ടി വിലയ്ക്കാണ് ധര്‍മ്മൂസ് ഫിഷ് ഹബ്ബില്‍ മീന്‍ വില്ക്കുന്നത്. അധിക ചാര്‍ജ്ജ് ഈടാക്കിയിട്ടും ഗുണനിലവാരം കുറഞ്ഞ ചീഞ്ഞതും പഴകിയിതുമായ മത്സ്യമാണ് ഇവിടെ വില്ക്കുന്നതെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്.

വഞ്ചാനക്കേസ് വിവാദത്തിന് പിന്നാലെയാണ് ഇപ്പോള്‍ ധര്‍മ്മജന്റെ സ്ഥാപനം വീണ്ടും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.സ്ഥാപനത്തിന്റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്നു കാണിച്ച് മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് പരാതി. ധര്‍മൂസ് ഫിഷ് ഹബുമായി ബന്ധപ്പെട്ടവരാണ് പ്രതിയാക്കപ്പെട്ടത്.

അതേ സമയം ഫ്രാഞ്ചൈസിയില്‍ പുറത്തുനിന്നു മീനെടുത്തു വില്‍പന നടത്തിയതോടെ അവിടേയ്ക്കുള്ള വിതരണം നിര്‍ത്തി വയ്ക്കുകയായിരുന്നെന്നും പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധര്‍മജന്റെ ബിസിനസ് പങ്കാളിയും കേസില്‍ രണ്ടാം പ്രതി കിഷോര്‍ കുമാര്‍ പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.