41-ാം വയസില്‍ കിരണ്‍ കുമാര്‍ സ്വതന്ത്രന്‍; ഇതോ പെണ്ണിന് ഇന്ത്യ നല്‍കുന്ന നീതി????
Written by: Jess Varkey Thuruthel & D P Skariah
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ക്രൂരപീഡനങ്ങളെ അതിജീവിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത വിസ്മയയ്ക്ക് നീതി ലഭിച്ചുവെന്ന് അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ ആശ്വസിക്കുന്നു. കിരണ്‍കുമാര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് കിട്ടാവുന്നതില്‍ വച്ചേറ്റവും കടുത്ത ശിക്ഷയാണത്രെ ലഭിച്ചത്...! 10 വര്‍ഷം തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയുമാണ് കിരണിനു ലഭിച്ച ശിക്ഷ. എന്നാല്‍, ഇപ്പോള്‍ 31 വയസ് പ്രായമുള്ള കിരണ്‍ തന്റെ 41-ാം വയസില്‍ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങും. ഇന്നത്തെ ജനങ്ങളുടെ ആരോഗ്യനിലവാരമനുസരിച്ച് ചെറുപ്പമാണ് അപ്പോഴും കിരണ്‍. വീണ്ടുമൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്കാന്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്ന കിരണിനു സാധിക്കും. അപ്പോള്‍ ജീവനും ജീവിതവും നഷ്ടമായ വിസ്മയക്ക് ലഭിക്കുന്ന നീതി എന്താണ്...?? എന്തുകൊണ്ടാണ് നമ്മുടെ നിയമസംവിധാനം ഇക്കാര്യത്തില്‍ കുറ്റകരമായ മൗനം പാലിക്കുന്നത്....??
കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിസ്മയ കേസിലെ പ്രതി കിരണിന് ശിക്ഷ വിധിച്ചത്. മൂന്ന് വകുപ്പുകളിലായി 25 വര്‍ഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാര്‍ (31) കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.സുജിത്ത് വിധിച്ചത്. പിഴയില്‍ രണ്ടുലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304 (ബി) 306, 498 (എ) വകുപ്പുകള്‍ സംശയാതീതമായി തെളിയിക്കപ്പെട്ടതോടെ പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്നാണു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിയുടെ പ്രായവും സ്ഥിരം കുറ്റവാളിയല്ല എന്നതും പരിഗണിച്ച് ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെടുകയായിരുന്നു.
# സ്ത്രീധന മരണം (ഐപിസി 304എ) 10 വര്‍ഷം കഠിന തടവ്,
# ആത്മഹത്യാ പ്രേരണ (306) 6 വര്‍ഷം കഠിന തടവ്, 2 ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ്,

കേസില്‍ കിരണ്‍കുമാറിനെതിരെ വിധിച്ച ശിക്ഷയുടെ വിശദാംശങ്ങള്‍
ചുമത്തപ്പെട്ട വകുപ്പുകളും ലഭിച്ച ശിക്ഷയും# സ്ത്രീധന മരണം (ഐപിസി 304എ) 10 വര്‍ഷം കഠിന തടവ്,
# ആത്മഹത്യാ പ്രേരണ (306) 6 വര്‍ഷം കഠിന തടവ്, 2 ലക്ഷം രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ്,
# സ്ത്രീധന പീഡനം (498എ) 2 വര്‍ഷം കഠിന തടവ്, 50,000 രൂപ പിഴ. പിഴയടച്ചില്ലെങ്കില്‍ 3 മാസം കൂടി തടവ്,
# സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 3 (സ്ത്രീധനം ആവശ്യപ്പെടല്‍) 6 വര്‍ഷം കഠിന തടവ്, 10 ലക്ഷം പിഴ. പിഴ അടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ്,
# സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പ് 4 (സ്ത്രീധനം വാങ്ങല്‍) 1 വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ. പിഴ അടച്ചില്ലെങ്കില്‍ 15 ദിവസം കൂടി തടവ്

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന കാരണത്താലാണ് തടവ് 10 വര്‍ഷമായി ചുരുക്കിയത്. ഇതുകൂടാതെ 12,55,000 ലക്ഷം രൂപ പിഴയായും അടയ്ക്കണം. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
കിരണ്‍കുമാര്‍ മാത്രം ശിക്ഷിക്കപ്പെട്ടത് എങ്ങനെ...??
കിരണ്‍കുമാറുമായുള്ള വിസ്മയയുടെ വിവാഹം നടന്നത് 2020 മെയ് 31 നായിരുന്നു. 22 വയസുകാരിയായ വിസ്മയ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തത് 2021 ജൂണ്‍ 21 നായിരുന്നു. ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തിനിടയില്‍ സഹിക്കാവുന്നതിലപ്പുറം ആ 22 വയസുകാരി ആയുര്‍വ്വേദ ഡോക്ടര്‍ സഹിച്ചു. രക്ഷപ്പെടാനുള്ള മാര്‍ഗ്ഗത്തിനായി സ്വന്തം മാതാപിതാക്കളുടെയും സഹോദരന്റെയും സഹായം തേടി. പക്ഷേ, ആരും അവളെ രക്ഷപ്പെടുത്തിയില്ല.
സ്ത്രീധനമായി 101 പവന്‍ കൊടുത്തതില്‍ 80 പവന്‍ മാത്രമേ കൊടുത്തുള്ളുവെന്നും ബാക്കി കൊടുക്കാതെ വിസ്മയയുടെ കുടുംബം തന്നെ പറ്റിക്കുകയായിരുന്നുവെന്നും പറഞ്ഞാണ് കിരണ്‍ വിസ്മയയെ പീഡിപ്പിച്ചിരുന്നത്. കൂടാതെ സ്ത്രീധനമായി കൊടുത്ത 10 ലക്ഷത്തിന്റെ കാര്‍ ഇഷ്ടപ്പെട്ടില്ലത്രെ. വിസ്മയ ഭര്‍തൃവീട്ടില്‍ ഇത്ര കഠിനമായ പീഡനങ്ങള്‍ക്ക് ഇരയാകുമ്പോള്‍ ഭര്‍ത്താവ് കിരണ്‍ മാത്രമെങ്ങനെയാണ് ശിക്ഷിക്കപ്പെടുന്നത്...?? കുറ്റകൃത്യത്തില്‍ പങ്കാളികളോ കാഴ്ചക്കാരോ ആയിട്ടുള്ള കിരണ്‍കുമാറിന്റെ മാതാപിതാക്കളെ ഈ കേസില്‍ നിന്നും ഒഴിവാക്കിയത് എന്തിന്...?? നിരാലംബയായ ഒരു പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ഇത്രയേറെ പീഡനങ്ങള്‍ സഹിക്കുന്നതു കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു ജീവിച്ച ആ മാതാപിതാക്കള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് എന്തുകൊണ്ട്....?? ആത്മഹത്യ ചെയ്യുമെന്ന് കരഞ്ഞു പറഞ്ഞിട്ടും ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിന്റെ തെളിവുകള്‍ നല്‍കിയിട്ടും അതെല്ലാം എല്ലാ വീട്ടിലും നടക്കുന്നതാണെന്നും സാരമില്ലെന്നും പറഞ്ഞ് ആശ്വസിപ്പിച്ച വിസ്മയയുടെ മാതാപിതാക്കളെങ്ങനെയാണ് ശിക്ഷാ വിധിക്കു പുറത്താകുന്നത്...??
സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, തുടങ്ങി നിരവധി പീഡനങ്ങള്‍ സഹിച്ചു മരിച്ചു പോയ ആദ്യത്തെ പെണ്‍കുട്ടിയല്ല വിസ്മയ. ഈ പെണ്‍കുട്ടിയുടെ അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി സ്ത്രീകളുള്ള നാടാണിത്. പീഡനം സഹിക്കവയ്യാതെ ഇനിയുമിവിടെ വിസ്മയമാര്‍ മരിച്ചു വീഴും. വെറും 10 വര്‍ഷത്തെ തടവു ശിക്ഷയിലൂടെ എന്തു നീതിയാണ് കോടതിയിവിടെ ഈ സ്ത്രീകള്‍ക്കു നേടിക്കൊടുത്തത്...??

നിയമം പൊളിച്ചെഴുതുക തന്നെ വേണം. സ്ത്രീധനം കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കുമെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം. ഇത്രയേറെ പൊന്നും പണവും സ്ത്രീധനമായി കൊടുക്കാന്‍ വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരുടെ സാമ്പത്തിക ശ്രോതസ് എന്താണെന്നുള്ളത് കണ്ടെത്തുക തന്നെ വേണം. വലിയ വലിയ തുകകളുടെ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നത് കൃത്യമായി നിരീക്ഷിക്കപ്പെടണം. സ്ത്രീധനമെന്നും സമ്മാനമെന്ന പേരിലുമുള്ള വമ്പന്‍ കൈമാറ്റങ്ങള്‍ നടക്കുന്നതും കൃത്യമായി നിരീക്ഷിക്കണം. ഇതിനു കോടതികളും സര്‍ക്കാരുകളും തയ്യാറാവണം. സ്ത്രീധനം കൊടുത്തവര്‍ക്കും വാങ്ങിയവര്‍ക്കുമെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണം. എങ്കില്‍ മാത്രമേ വിസ്മയമാര്‍ ഇനി ഉണ്ടാകാതിരിക്കുകയുള്ളു. സര്‍ക്കാരിനും കോടതികള്‍ക്കും നിയമം നടപ്പാക്കുന്നതില്‍ കുറച്ചെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ 10 വര്‍ഷത്തെ വിധിയെ മഹത്വവത്കരിച്ച് ആത്മസംതൃപ്തിയടയുകയല്ല വേണ്ടത്. വമ്പന്‍ കല്യാണങ്ങളില്‍ പങ്കെടുത്ത് മൃഷ്ടാന്നമുണ്ട് ഏമ്പക്കവും വിട്ട് പോരുമ്പോള്‍ അറിയുക, വിസ്മയമാരിവിടെ ഉണ്ടാക്കപ്പെടുകയാണ്. നിങ്ങളുടെ മൗനങ്ങളിലൂടെ, നിങ്ങളുടെ ആത്മസംതൃപ്തിയിലൂടെ, നിങ്ങളുടെ അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും കെട്ടുകാഴ്ചകളിലൂടെ, നിയമം നടപ്പാക്കാനുള്ള വിമുഖതയിലൂടെ, കൊടുത്ത ശിക്ഷയില്‍ ആത്മസംതൃപ്തിയടയുന്നതിലൂടെ......
വളര്‍ന്നുനില്‍ക്കുന്ന താടി വടിക്കാതിരുന്നാലോ കാറില്‍ മകള്‍ക്കായി സീറ്റ് ഒഴിച്ചിട്ടാലോ തീരുന്നതാണോ വിസ്മയയുടെ അച്ഛന്റെ മനസിലെ കുറ്റബോധം...?? ത്രിവിക്രമന്‍നായരെന്ന ഈ മനുഷ്യന്‍ കേരളത്തിലെ നിശബ്ദ കൊലയാളികളുടെ പ്രതിനിധി മാത്രം. സ്വന്തം മകള്‍ മരണത്തിലേക്ക് നടന്നടുത്തപ്പോള്‍ നിസംഗതയോടെ നോക്കിനിന്ന, ഇനിയും നോക്കി നില്‍ക്കുന്ന അനേകം നിശബ്ദ കൊലയാളികളുടെ പ്രതിനിധി. ഇത്തരം മനുഷ്യര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതും വിസ്മയമാരുടെ ജനനപ്പെരുപ്പത്തിലേക്കേ വഴിതെളിക്കുകയുള്ളു.
........................................................................................................
#VismayaSuicide #KiranKumarverdict #Kirankumargets10yearimprisonment #dowrydeathinkerala #vismayadowrydeath #domesticviolence
അഭിപ്രായങ്ങളൊന്നുമില്ല