ജാതി വിവേചനം അവസാനിപ്പിക്കാന്‍ ദളിത സന്ന്യാസി ചവച്ച ഭക്ഷണം കഴിക്കുന്ന കോണ്‍ഗ്രസ് എം എല്‍ എ
ജാതി വിവേചനം അവസാനിപ്പിക്കാന്‍ ദളിത് സന്ന്യാസി ചവച്ചരച്ച ഭക്ഷണം കഴിച്ച് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം എല്‍ എ. ബാംഗ്ലൂര്‍ ചമരാജ്‌പേട്ടില്‍ നിന്നും വിജയിച്ച സമീര്‍ എ ഖാന്‍ ആണ് സന്ന്യാസി ചവച്ചരച്ച ഭക്ഷണം നിര്‍ബന്ധപൂര്‍വ്വം വാങ്ങിക്കഴിക്കുന്നത്. അംബേദ്കര്‍ ജയന്തിയും ഈദും ഒരുമിച്ച് ആഘോഷിച്ച വേദിയിലാണ് സമീര്‍ ഇതു ചെയ്തത്. പല ശക്തികളും ജാതി വിവേചനം വളര്‍ത്താന്‍ ശ്രമിക്കുന്നത് അവസാനിപ്പിക്കാന്‍ വേണ്ടിയാണ് താനിതു ചെയ്യുന്നതെന്ന് സമീര്‍ പറഞ്ഞു.
ഞായറാഴ്ചയായിരുന്നു സംഭവം. ദളിത് സന്ന്യാസിയായ നാരായണ സ്വാമിയോട് ഭക്ഷണം കഴിക്കാന്‍ സമീര്‍ ആവശ്യപ്പെട്ടു. ചവച്ച ഭക്ഷണം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ സന്ന്യാസി നിരസിച്ചു. അതേത്തുടര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം ആ ഭക്ഷണം വാങ്ങിക്കഴിക്കുകയായിരുന്നു സമീര്‍. അതിനുശേഷം മനുഷ്യത്വം ജാതിയേക്കാള്‍ മുകളിലാണെന്നും ഇത് എല്ലാ മനുഷ്യരും മനസിലാക്കണമെന്നും സമീര്‍ പറഞ്ഞു.കര്‍ണാടകയില്‍ ഹിജാബ് വിഷയം കത്തിപ്പടര്‍ന്നപ്പോള്‍ പ്രസ്താവന നടത്തി വിവാദത്തിലായ എം എല്‍ എയാണ് സമീര്‍.
'മുതിര്‍ന്ന പെണ്‍കുട്ടികള്‍ സ്വന്തം സൗന്ദര്യം തുണികൊണ്ടു മറച്ചു വയ്ക്കണം. ലോകത്തിലേക്കും വച്ച് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്താണതിനു കാരണം? സ്ത്രീകള്‍ മുഖം മറയ്ക്കാത്തതാണ് അതിന്റെയെല്ലാം മൂലകാരണം. ഹിജാബ് ധരിക്കുന്നതു നിര്‍ബന്ധമില്ല, പക്ഷേ വര്‍ഷങ്ങളായി പിന്തുടര്‍ന്നുപോരുന്നൊരു ആചാരമാണത്.' അന്നു സമീര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.
വെളിപ്പെടുത്താത്ത ചില കാരണങ്ങളാല്‍ പാര്‍ട്ടി പരിപാടികളില്‍ നിന്നും കഴിഞ്ഞ രണ്ടു മാസമായി വിട്ടുനില്‍ക്കുകയായിരുന്നു സമീര്‍. തന്റെ നിയോജകമണ്ഡലത്തില്‍ മതപരമായ ഒരു ചടങ്ങില്‍ പങ്കെടുക്കവേ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അനുയായികളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
....................................................................................
#BZZameerAhmedKhan #KarnatakaCongress #AmbedkarJayanti
അഭിപ്രായങ്ങളൊന്നുമില്ല