Header Ads

മലിനീകരണപ്രശ്‌നം പരിഹരിക്കാന്‍ 150 വൈദ്യുതി എ സി ബസുകളിറക്കി കേജ്രിവാള്‍ സര്‍ക്കാര്‍


ഡല്‍ഹിയിലെ വായു മലിനീകരണത്തിനു പരിഹാരം കാണാനായി 150 ഇലക്ട്രിക് എ സി ബസുകള്‍ നിരത്തിലിറക്കി കേജ്രിവാള്‍ സര്‍ക്കാര്‍. ബസില്‍ എല്ലാവിധ അത്യാന്താധുനിക സൗകര്യങ്ങളുമുണ്ടെന്ന് കേജ്രിവാള്‍ പറഞ്ഞു. ലക്ഷ്വറി ഇലക്ട്രിക് ബസുകളാണ് നിരത്തിലിറക്കിയിരിക്കുന്നത്. ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം നല്‍കുന്നതിനു വേണ്ടിയാണ് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയതെന്ന് കേജ്രിവാള്‍ അഭിപ്രായപ്പെട്ടു. ബസില്‍ ആദ്യയാത്രക്കാരിലൊരാളായി കേജ്രിവാളും യാത്ര ചെയ്തു.



.........................................................................................................................................................
#Arvind Kejriwal ,#electricbuses #pollutioninDelhi

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.