Header Ads

സി പി യിൽ നിന്ന് സി പി യിലേക്കുള്ള ദൂരം


By: രഘുനാഥൻ പറളി

ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു തയ്യാറാക്കിയ പുതിയ ചിത്രമായ 'നാരദനി 'ൽ പ്രമുഖ പത്രപ്രവർത്തകൻ സി പി രാമചന്ദ്രനെക്കുറിച്ചുള്ള ഒരു പരാമർശമുണ്ട്. അദ്ദേഹവുമായി നടത്തിയ ദീർഘമായ ഒരു ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിൽ സി പി യുടെ ജീവചരിത്രപരമായ / ആത്മകഥാപരമായ ഒരു പുസ്തകം - സി പി രാമചന്ദ്രൻ : സംഭാഷണം സ്മരണ ലേഖനം - തയ്യാറാക്കാൻ കഴിഞ്ഞു എന്നതു കൊണ്ടു കൂടിയാകാം, സി പിയെക്കുറിച്ച് എവിടെ പറയപ്പെട്ടാലും അത് എന്നെ സംബന്ധിച്ച് ഏറെ വിലപ്പെട്ടതായിത്തീരുന്നത്..!!


കോടതിയും നിയമ വ്യവസ്ഥയും കുറ്റവാളികൾ ആയി കണ്ടെത്താത്ത ആളുകളെ സ്വന്തം നിലയിൽ വിചാരണ ചെയ്യുന്ന - സമാന്തര വിചാരണ നടത്തുന്ന, ക്രിമിനലുകളായിപ്പോലും മുൻവിധിയോടെ, വിധിയെഴുതുന്ന, സ്വയം സമാന്തര ഭരണഘടനയായിത്തന്നെ അല്പബുദ്ധിയോടെ ഊറ്റം കൊള്ളുന്ന, മീഡിയാ ക്രൈമിനെക്കുറിച്ചാണ് പ്രാഥമികമായി ' സിനിമ എന്നു പറയാം. സത്യത്തിനും വാർത്തയ്ക്കും ഇടയിൽ ഇന്ന് അരങ്ങേറുന്ന - പ്രത്യേകിച്ചും റേറ്റിംഗിനായി നടക്കുന്ന - എല്ലാ വിടുപണികളുടെയും ക്രൈമുകളുടെയും ഒരു ഹ്രസ്വ പരിഛേദമാകാൻ ഈ ചിത്രത്തിന് കഴിയുന്നുണ്ട് എന്നത് ഒട്ടും ചെറിയ കാര്യമല്ല തന്നെ ! ടെഹൽക്ക മുതൽ മലയാളത്തിലെ ചില ചാനൽ ലോഞ്ചിംഗ് വരെയുള്ള നിരവധി  'സ്റ്റോറികൾ ' ഉൾപ്പെടുന്ന  മാറിമറിയുന്ന മാധ്യമ സംസ്കാരവും,  സ്റ്റിംഗ് ഓപ്പറേഷൻസ് മുതൽ അപകടത്തിൽ മരിക്കുന്ന മലയാളത്തിലെ മാധ്യമ പ്രവർത്തകൻ വരെയുള്ള അസംഖ്യം  'ഗൂഢ 'ഓർമ്മകളും നാരദൻ അപകടകരമായി പുനരാനയിക്കുന്നുണ്ട്..! ടൊവിനോയുടെ തകർപ്പൻ പ്രകടനം ഈ ചിത്രത്തിന്റെ ഊർജ്ജമാണ്. അതുപോലെ ഇന്ദ്രൻസിന്റെ ജഡ്ജി റോളും അന്ന ബെന്നിന്റെ അഭിഭാഷകയും ഇന്ത്യൻ ഭരണഘടനയുടെ കാതൽ ആഴത്തിൽ ഓർമിപ്പിക്കുന്നുണ്ട്..  കാണേണ്ട ഒരു ചിത്രം ..! നന്ദി.. സ്നേഹം .. 🙏😊🌿


രഘുനാഥൻ പറളി


Tags: Naradan film movie, Raghunathan Parali, Tovino Thomas, Anna Ben, Sting operation, Ashiq Abu

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.