പ്രണയപുസ്തകത്തിലെ ഒരേട് (കവിത )

(One Single Page from the Book of Love )

•നിക്സൺ ഗോപാൽ•

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

നിന്റെ കാമത്താൽ മാത്രം

എനിക്കുടലുണ്ടായി.

നിന്റെ സ്പർശത്താൽ മാത്രം  അറിയപ്പെട്ടവനായി.

നിന്റെ മന്ത്രത്താൽ മാത്രം

കേൾവി കൊണ്ടവനായി…

പുഴയോരത്തോ, മലഞ്ചരുവിലോ

മറഞ്ഞു കിടക്കുകയായിരുന്നു ഞാൻ.!

ഒരു പ്രേമ ഗാനം എപ്രകാരമായിരിക്കുമെന്ന്

നീ വിവരിച്ചു.

പ്രണയം അഭ്യർത്ഥിച്ചു ഉണ്ടാക്കുന്ന രീതിയിലെ പിശകുകൾ നീ പറഞ്ഞു തന്നു.

പാതകൾ തെറ്റുന്നവരുടെ പ്രണയം ഏതിനം കാട്ടു തീയുണ്ടാക്കുന്നുവെന്നു

നീ വിവരിച്ചു.

കല്ലുകളിൽ തലയിടിച്ച്

അരുവികളിൽ

രക്തം വിരിയിക്കുന്ന തരം

പ്രണയത്തിൽ നീ ഖേദിച്ചു നിന്നു.

ഒരിക്കൽ 

പ്രണയത്തിൽ മുഴുകി ഈ നഗരത്തിൽ തനിച്ചു ജീവിക്കേണ്ടതെങ്ങിനെയെന്നും

നീ പറയാതെ പറഞ്ഞു.

ഞാനതിലെ മികവുകൾ മാത്രമെടുത്ത്

ചിന്തിച്ചു നടന്നു.

ചുറ്റിലും പ്രണയ മരങ്ങളുടെ വിത്തുകൾ മുളപൊട്ടുന്നത്

ഇപ്പോൾ

എനിക്കു മാത്രം കേൾക്കാം!

**********

ഒരു നിക്സൺ ഗോപാൽ കവിത

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു