Header Ads

ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിലാഷ് കുരോംവിളയുടെ ഭീഷണി

Written by: Raseena Raz


പിൻവലിക്കപ്പെടുന്ന ഓരോ ലൈംഗിക പീഡന പരാതികളുടെ പിറകിലും ലിംഗം കൊണ്ട് ചിന്തിക്കുന്ന ഒരു മധ്യസ്ഥന്റെയും കാശിനു വേണ്ടി കൃത്യവിലോപം നടത്തുന്ന നിയമ പാലകരുടെയും സാനിധ്യം ഉണ്ടാവും. ഇത്തരത്തിൽ പ്രാദേശിക വാർത്താ കോളങ്ങളിൽ ഒതുങ്ങി ഇല്ലായ്മ ചെയ്യപ്പെടാൻ പോവുന്ന ഒരു പരാതി, പരാതിക്കാരിയുടെ ശബ്‌ദത്തോടൊപ്പം പങ്കു വെക്കുന്നു.
കഴിഞ്ഞ മാസം 29ന് എഴുകോണ്‍ സ്വദേശിനിയായ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു. പ്രസ്തുത കുറ്റകൃത്യത്തെ കുറിച്ച് പരാതി നല്‍കാനായി യുവതി പുത്തൂര്‍ പോലീസ് സ്റ്റേഷനിൽ എത്തുന്നു. പരാതി സ്വീകരിക്കാതെ യുവതിയോട് പിറ്റേ ദിവസം വൈകുന്നേരം അഞ്ചു മണിക്ക് പോലീസ് സ്റ്റേഷനില്‍ എത്താന്‍ ആവിശ്യപ്പെട്ട് പോലീസ് മടക്കി അയക്കുന്നു .
എന്നാല്‍ പിറ്റേ ദിവസം പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ എസ് ഐ യും അതേ സമയം സ്റ്റേഷനില്‍ എത്തിയ അഭിലാഷ് കുരോംവിളയും (കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്) ചേര്‍ന്ന് കേസ് പിന്‍വലിക്കാൻ നിർബന്ധിക്കുന്നു. അതിനു തയ്യാറാകാതിരുന്ന യുവതിയെ സ്റ്റേഷനിൽ വച്ചും തുടര്‍ന്ന് രാത്രിയില്‍ വീട്ടിലെത്തിയും കോണ്‍ഗ്രസ് നേതാവ് അഭിലാഷ് കുരോംവിള ഭീഷണിപ്പെടുത്തുന്നു. കേസ് പിന്‍വലിച്ചില്ല എങ്കില്‍ നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ല എന്നാണു ഭീഷണി.
ഇത്രയും കാര്യങ്ങൾ സ്ത്രീ സംസാരിക്കുന്നതിന്‍റെ വോയിസ് നോട്ട് , ഇതിനെക്കുറിച്ച് പത്രത്തില്‍ പ്രാദേശികമായി വന്ന വാര്‍ത്ത, പ്രതിയുടെ ചിത്രം, എന്നിവ ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു .
രണ്ട് കുട്ടികളുമായി ജീവിക്കുന്ന ഒരു സ്ത്രീ, അവർക്ക് നേരെ ഉണ്ടായ ലൈംഗിക ആക്രമണത്തിൽ പരാതിയുമായി മുമ്പോട്ട് വരുമ്പോൾ നേരിടേണ്ടി വരുന്നത് ചെവി തുറന്ന് കേൾക്കണം. കേരള സമൂഹത്തിന്‍റെ സ്ത്രീകൾ എങ്ങിനെ ജീവിക്കുന്നു എന്ന് മിനിമം ബോധ്യം ഉണ്ടാവാണെങ്കിലും ഉപകരിക്കട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.