Header Ads

തെച്ചിക്കോടു രാമചന്ദ്രനെ ഒരു പൂരത്തിനും ഉപയോഗിക്കില്ല


തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ തൃശൂര്‍ പൂരത്തിനെന്നല്ല ഇനി മുതല്‍ ഒരു പൂരങ്ങള്‍ക്കും ഉപയോഗിക്കില്ല.
ഇതുമായി ബന്ധപ്പെട്ടുള്ള ഉറപ്പ് ഉന്നത ഫോറസ്റ്റ് അധികൃതര്‍ അനൗദ്യോദികമായി നല്‍കിക്കഴിഞ്ഞതായി അഡ്വ ശ്രീജിത്ത് പെരുമന അറിയിച്ചു.

അഡ്വ ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഔദ്യോദികമായ ചില തിരക്കിട്ട ജോലികള്‍ക്കയാണ് കൊച്ചിയിലേക്ക് തിരിച്ചതെങ്കിലും അടിയന്തര ഇടപെടലുകള്‍ ആവശ്യമായ ചില പൊതുവിഷങ്ങള്‍ക്ക് വേണ്ടിയാണ് കൂടുതല്‍ സമയവും കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റിവെച്ചിരുന്നത്.

അതില്‍ നിയമപരമായും അല്ലാതെയും വര്‍ഷങ്ങളായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന വിഷയമായിരുന്നു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന വയോധികനും, അന്ധനായ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ആനയെ പരേഡുകളും, എഴുന്നേള്ളത്തുകളും നടത്തി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന അതീവ ക്രൂരമായ സംഭവം. മാസങ്ങള്‍ക്ക് മുന്‍പ് 13മത്തെ മനുഷ്യനെയും സാഹചര്യവശാല്‍ കൊലചെയ്ത ആനയെ ഇത്തവണയും തൃശൂര്‍ പൂരത്തില്‍ പങ്കെടുപ്പിച്ച് പീഡിപ്പിക്കാന്‍ ഉന്നതതല ശ്രമങ്ങള്‍ നടത്തി വരുന്ന സാഹചര്യത്തിലാണ് എന്ത് വിലകൊടുത്തും ആ നീക്കങ്ങള്‍ തടയാന്‍ തീരുമാനിച്ചത്.

ഇതിനിടെ വനംവകുപ്പ് മന്ത്രിയും, കൃഷിവകുപ്പ് മന്ത്രിയുമായി ആന ഉടമകളുടേ സംഘടന നടത്തിയ ചര്‍ച്ചയില്‍ രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നെള്ളിക്കാന്‍ അനുവാദം നല്‍കി എന്ന നിലയില്‍ ആന ഉടമകളുടെ ഭാരവാഹികള്‍ വ്യാജ വര്‍ത്താകുറിപ്പും ഇറക്കിയിരുന്നു. തുടര്‍ന്നാണ് ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ച് അടിയന്തരമായി ആനയെ രക്ഷിക്കാന്‍ തീരുമാനിച്ചത്.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകരുമായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും കേസ് ഫയല്‍ ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തു. സീനിയര്‍ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരമാണ് ഞായറാഴ്ച രാത്രി ഏറെ വൈകി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചത്. കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് ഡ്രൈവ് ചെയ്ത് വന്ന ശേഷം ഒരു മണിക്കൂര്‍പോലും വിശ്രമമില്ലാതെ തലസ്ഥാനത്തേക്ക് തിരിച്ചത് ഉറച്ച ചില തീരുമാനങ്ങളുമായാണ്.


രാവിലെ എത്തിയ ശേഷം ബ്രെക്ക്ഫാസ്റ്റ് പോലും കഴിക്കാതെയാണ് ഫോറസ്റ്റ് ഹെഡ് ക്വട്ടേഴ്‌സിലേക്ക് പോയത്. മുന്‍ വനംവകുപ്പ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ സഹായത്തോടെ വിവിധ ഉന്നത ഉദ്യോഗസ്ഥരുനായി സംസാരിച്ചു. വെറുതേ സംസാരിക്കുകയായിരുന്നില്ല ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം അറിയിക്കുകയും, പരാതി രേഖാമൂലം നല്‍കുകയും ചെയ്തു.

രാഷ്ട്രീയമായും പ്രാദേശികമായും അല്ലാതെയും കടുത്ത സമ്മര്‍ദ്ദം ആനയെ പൂരത്തിന് ഉപയോഗിക്കുന്നതിനായി വനം വകുപ്പിനുമേല്‍ ഉണ്ടെന്ന് പല ഉന്നതരും സമ്മതിച്ചു എങ്കിലും അതിനെയെല്ലാം മറികടന്ന് നിയമം നടപ്പിലാക്കുമെന്ന് ചിലരെങ്കിലും ഉറപ്പു നല്‍കിയിരുന്നു.

എങ്കിലും അടുത്ത ദിവസം തന്നെ കേസ് ഫയല്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീനിയര്‍ അഭിഭാഷകനെ അറിയിച്ച് മണിക്കൂറുകള്‍ക്കുളിലാണ്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിനുള്‍പ്പെടെ എഴുന്നെള്ളിക്കാന്‍ പാടില്ല എന്ന വനംവകുപ്പിന്റെ നിയമപരമായ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചെന്നും, ആനയെ പരേഡിനായി ഉപയോഗിക്കില്ലെന്നും അനൗദ്യോദികമായി അറിയിച്ചത്.

ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വനംവകുപ്പ് മന്ത്രിയുടെ പ്രസ്താവനയും അതിനുശേഷം പുറത്തുവന്നു.

വാല്‍:- രാമചന്ദ്രന്‍ എന്ന ആനയെ പീഡിപ്പികരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 3 വര്‍ഷക്കാലമായി പരാതിയുമായി നടക്കുന്ന ഒരാളെന്ന നിലയില്‍ വനം വകുപ്പ് നല്‍കിയ ഉറപ്പ് വിശ്വസിക്കുന്നതിനാല്‍ തത്കാലം ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനം മാറ്റിവെക്കുന്നു.അതിനര്‍ത്ഥം ഈ വിഷയത്തില്‍ തുടര്‍ നടപടികളുണ്ടാകില്ല എന്നല്ല മറിച്ച് അവസാനത്തെ ആനയെയും ഇത്തരം പീഡനങ്ങളില്‍ നിന്നും രക്ഷിക്കുന്നതുവരെ പോരടിച്ചുകൊണ്ടിരിക്കും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിഷയത്തില്‍ ഔദ്യോദികമായി ഉത്തരവ് ഇറക്കണമെന്നും ആവശ്യപ്പെടും.

എന്നാല്‍ പൂരത്തിന് ഇനിയും ദിവസങ്ങളുള്ളതിനാല്‍ ഇതിനിടയില്‍ അറിയാവുന്ന എല്ലാ ഉഡായിപ്പ് കളികളും ആന മുതലാളിമാരും, പീഡിപ്പിച്ച് രസിക്കുന്നവരും, ആന കച്ചവടക്കാരും കളിക്കുമെന്നറിയാം. അതിന്റെ ഭാഗമായി നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഭൂമിയിലെ ഏറ്റവും വലിയ മൃഗത്തെ അതും ഗുരുതര ആരോഗ്യ പ്രശ്‌നമുള്ള അന്ധനായ ആനയെ കച്ചവട മാഫിയയ്ക്ക് വിട്ടുനല്‍കാനാന്‍ സര്‍ക്കാരോ വനംവകുപ്പോ തയ്യാറായാല്‍ അതിനു നിങ്ങള്‍ വലിയ വില നല്‍കേണ്ടിവരും എന്നും സവിനയം ഓര്‍മിപ്പിക്കുന്നു....

ആനയെ അവസാന നാളുകളില്ലെങ്കിലും പീഢനത്തില്‍നിന്നും നിന്നും രക്ഷിക്കാന്‍ സാധിക്കുന്നുവെന്നതില്‍ വലിയ ആശ്വാസവും, സന്തോഷവും തോന്നുന്നു..
ഓര്‍ക്കുക നാട്ടാന എന്നൊരു പദം പോലും അക്ഷരാര്‍ത്ഥത്തില്‍ തെറ്റാണ്. ആന അതൊരു വന്യജീവിയാണ് എന്നും എപ്പോഴും. വാരിക്കുഴി ഒരുക്കി ആനകളെ ചതിയില്‍പ്പെടുത്തി അതില്‍വീഴ്ത്തി പിടിച്ച് ചങ്ങലയില്‍ തളയ്ക്കുമ്പോള്‍ അവ നമ്മളെ അനുസരിക്കുന്നു എന്ന തോന്നാലിലാണ് ഈ ക്രൂരത അരങ്ങേറുന്നത്. വിവേകമുള്ള മനുഷ്യജീവി സഹജീവികളോട് കാണിക്കുന്ന ഏറ്റവും വലിയ ചരിത്രപരമായ ക്രൂരതയാണ് ആനകളുടെ കാര്യത്തില്‍ നടക്കുന്നത്...
വരുന്ന ഒരു ദിവസം കൂടി തിരുവനന്തപുരത്തുണ്ട് ചില അടിയന്തര പ്രശനങ്ങള്‍കൂടെ പരിഹരിക്കപ്പെടേണ്ടതുണ്ട്....

അഡ്വ ശ്രീജിത്ത് പെരുമന

No comments

Powered by Blogger.