പൊളിച്ചെഴുതണം ഈ വിദ്യാഭ്യാസ രീതി
Written by: Divya Divakaran
പത്താം ക്ളാസ് പൊതു പരീക്ഷയുടെ Result വന്നു. A പ്ളസുകാരുടെ സന്തോഷവും ആഘോഷവും ഒരു വശത്ത്. റിസല്‍ട്ട് മോശമായവരുടേയും തോററു പോയവരുടേയും അപമാനഭാരം മറ്റൊരുവശത്ത്. ഇതിനിടയില്‍ സ്കൂളുകള്‍ തമ്മില്‍ ,വിജയശതമാനം പറഞ്ഞ് കുട്ടികളെ പിടിക്കുന്ന മത്സരവും അരങ്ങേറുന്നു. തോററു പോയതിന്‍റെ സങ്കടവും നാണക്കേടും കൊണ്‍ട് ഒരു കുട്ടി ഇന്നലെ ആത്മഹത്യയും ചെയ്തു.
ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണോ നാം കടന്നുപോകുന്നതെന്ന് ഇനിയെങ്കിലും ചിന്തിക്കേണ്‍ടതുണ്‍ട്. പുനപരിശോധിക്കേണ്‍ടതുണ്‍ട്. മാററിപ്പണിയേണ്‍ടതുണ്‍ട്.
ആരോഗ്യകരമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെയാണോ നാം കടന്നുപോകുന്നതെന്ന് ഇനിയെങ്കിലും ചിന്തിക്കേണ്‍ടതുണ്‍ട്. പുനപരിശോധിക്കേണ്‍ടതുണ്‍ട്. മാററിപ്പണിയേണ്‍ടതുണ്‍ട്.
2014 ല്‍ എഴുതിയ ഒരു കുറിപ്പ് Repost ചെയ്യുന്നു. സാഹചര്യങ്ങള്‍ക്കും സമ്പ്രദായത്തിനും യാതൊരുമാററവും വന്നിട്ടില്ലാത്തതുകൊണ്‍ട് അഞ്ച് കൊല്ലം മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തം തന്നെയാണ്.
യഥാർത്ഥ വിദ്യാഭ്യാസം
--------------------
--------------------
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ഒരു അഭിമുഖം ഈ അടുത്തയിടക്കാണ് ഒരു വാരികയിൽ വായിച്ചത്.
അദ്ദേഹം പറയുന്നു "പത്താം ക്ലാസ്സിൽ തോല്ക്കുമെന്നു എനിക്ക് അറിയാമായിരുന്നു. ഏഴിലും ഒന്പതിലും തോറ്റിട്ടുണ്ട്. ഇത്രയും സിനിമ ചെയ്യുന്നതിനിടയിൽ ഒരു പടം തോൽവി നേരിട്ടാൽ സങ്കടം തോന്നാത്തതും അതുകൊണ്ടാണ്. എന്നെ സംബന്ധിച്ച് പതിനെട്ടു വയസ്സിൽ ജോലി ആരംഭിച്ചു. 22 വയസ്സിൽ സ്റ്റെ ഡി യായി. 23 ൽ കല്യാണം .കുട്ടിയുണ്ടാകുന്നത് ഇരുപത്തിയഞ്ചാം വയസ്സിൽ. ആ പ്രായത്തിൽ ചെന്നൈയിൽ ഒരു സ്റ്റുഡിയോ ആരംഭിച്ചു .27 വയസ്സിൽ അവിടെ ഒരു വീട് വച്ചു. മുപ്പതാം വയസ്സിൽ സിനിമയിൽ എത്തി. ഇപ്പോൾ ആറ് വർഷമായി സിനിമയിൽ. പത്താം ക്ലാസ്സിൽ തോൽക്കാൻ കഴിഞ്ഞതുകൊണ്ടാണ് എനിക്ക് ഇതൊക്കെ നേടാൻ കഴിഞ്ഞത്."

"പരീക്ഷയിൽ ജയിക്കുന്ന ചരിത്രമൊന്നും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല . പത്താം ക്ലാസ്സിലെ റിസൾട്ട് വന്നപ്പോൾ ജയിക്കാൻ വേണ്ട 210 മാർക്കിന് പകരം കിട്ടിയത് വെറും 200 മാർക്ക്.
"തോറ്റത് നന്നായി എന്ന് വിചാരിക്കുമ്പോൾ വീണ്ടും പരീക്ഷ എഴുതാൻ വീട്ടുകാർ നിർബന്ധിച്ചു. പക്ഷെ പാട്ടായിരുന്നു എനിക്കിഷ്ടം .ഇത് മനസ്സിലാക്കി സുഹൃത്തായ സംഗീത സംവിധായകൻ ഔസെപ്പച്ചൻ മാഷിന്റെ അടുത്ത് കൊണ്ടുവിട്ടു അച്ഛൻ .ഒരു ഗുരുകുല സമ്പ്രദായം .അദ്ദേഹത്തിനു ദേശീയ അവാർഡ് കിട്ടിയ ഒരേ കടലിലെ പാട്ടുകൾക്കൊപ്പം വരെ വർക്ക് ചെയ്തു."ഈ മുപ്പത്തിയാറാം വയസ്സിലും പത്താം ക്ലാസ് എഴുതിയാൽ ഞാൻ ജയിക്കില്ല."

നമ്മുടെ സാമ്പ്രദായിക വിദ്യാഭ്യാസത്തിനു മേലുള്ള നല്ല ഒന്നാന്തരം ഒരു അടിയാണ് ഈ ഇന്റർവ്യൂ എന്നാണ് ഇത് വായിച്ചപ്പോൾ തോന്നിയത്. ജീവിത വിജയം നേടാൻ, നിലനില്ക്കുന്ന വിദ്യാഭ്യാസ രീതിയിലൂടെ കടന്നു പോകേണ്ടതില്ലെന്നു ഗോപിസുന്ദർ തെളിയിച്ചിരിക്കുന്നു.
വീട് വക്കുന്നതോ ,വിവാഹം കഴിക്കുന്നതോ ,പണമുണ്ടാക്കുന്നതോ ഒക്കെയാണ് ജീവിത വിജയത്തിന്റെ മാനദണ്‍ഡങ്ങൾ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ പൊതു സമൂഹം ഇതിനെയൊക്കെ വിജയങ്ങളായി പരിഗണിക്കുകയും ഇവയൊക്കെ നേടുന്നതിനു വേണ്ടി നിലനില്ക്കുന്ന ഫോർമൽ വിദ്യാഭ്യാസ രീതിക്ക് അമിത പ്രാധാന്യം നൽകുകയും കുട്ടികളെ അതിനുള്ളിൽ തളച്ചിടുകയും ചെയ്യുമ്പോൾ ഗോപി സുന്ദറിന്റെ വിജയത്തിനും അദ്ദേഹത്തിന്റെ വാക്കുകള്ക്കും പ്രസക്തിയുണ്ട് .
പുറത്ത് കൊണ്ട് വരിക , പുറത്തേക്ക് എടുക്കുക എന്നൊക്കെ അർത്ഥം വരുന്ന educe എന്ന വാക്കിൽ നിന്നാണ് education എന്ന പദം ഉണ്ടായത് . വിദ്യാർത്ഥി യുടെ കഴിവുകൾ പുറത്തേക്ക് കൊണ്ടുവരാനുള്ള മാർഗമാണ് അപ്പോൾ യധാർത്ഥത്തിൽ വിദ്യാഭ്യാസം . എന്നാൽ നമ്മുടെ സ്കൂളുകളിലെ ക്ലാസ് മുറികളിൽ നടക്കുന്നത് പുറത്തേക്ക് എടുക്കൽ അല്ല ,അകത്തേക്ക് അടിച്ചേൽപിക്കൽ മാത്രമാണ് . കണക്ക്, കെമിസ്ട്രി ,ഫിസിക്സ് ബയോളോജി, സാമൂഹ്യ പാഠം , ഇംഗ്ലീഷ് , ഹിന്ദി ..... അങ്ങനെ താല്പര്യമുള്ളതും ഇല്ലാത്തതുമായ എല്ലാ വിഷയങ്ങളും പഠിക്കാൻ കുട്ടി നിർബന്ധിക്കപ്പെടുന്നു. ഇതിനിടയിൽ കുട്ടിയുടെ യധാർത്ഥ കഴിവുകൾ തിരിച്ചരിയാനൊ അതിനെ വളർത്താനോ സമയം കിട്ടാതെ പോകുകയും ചെയ്യുന്നു. നമ്മുടെ പ്രാഥമിക വിദ്യാഭ്യാസം A + മാത്രമായി ചുരുങ്ങി പോയിരിക്കുന്നു എന്നത് ഏറ്റവും ദയനീയമായ ഒരു വസ്തുതയാണ്. പഠിക്കാനുള്ള എല്ലാ വിഷയത്തിനും A + നേടുന്ന കുട്ടികളാണ് ഏറ്റവും സമർത്ഥർ എന്നാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. സ്കൂളുകളും രക്ഷകർത്താക്കളു മാണ് ഈ A + യുദ്ധത്തിലെ യധാർത്ഥ പോരാളികൾ . കുട്ടികൾ പാവം ചാവേറുകൾ മാത്രം.
ഹോവാഡ് ഗാർഡ നറുടെ theory of multiple intelligence പ്രകാരം ഏഴു തരത്തിലുള്ള intelligence ഉണ്ട് . linguistic intelligene ,logical -mathematical intelligence ,interpersonal intelligence , Intrapersonal ,Visual-Spacial ,Bodily-kinesthetic and musical intelligence . സാധാരണ ഗതിയിൽ ഒരു കുട്ടിക്ക് ഇതിൽ ഏതെങ്കിലും ഒന്നോ രണ്ടോ intelligence ആണ് ഉണ്ടാകുക . ഭാഷാപരമായ കഴിവ് ഉള്ള കുട്ടിക്ക് ചിലപ്പോൾ mathematical intelligence തീരെ ഇല്ല എന്ന് വരാം. അതുപോലെ bodily intelligence ഉള്ള കുട്ടിക്ക് musical intelligence ഉണ്ടാകണമെന്നില്ല . എന്നാൽ നിലനില്ക്കുന്ന വിദ്യാഭ്യാസ സാഹചര്യത്തിൽ mathematical intelligence തീരെ ഇല്ലാത്ത കുട്ടിയും (a +b )2 കാണാതെ പഠിച്ചു പരീക്ഷക്ക് ഛർദ്ദിച്ചു വക്കേണ്ട ഗതികേടിലാണ് .bodily intelligence കൂടുതൽ ഉള്ള കുട്ടി ശരീരത്തിന്റെ സാധ്യതകൾ യാതൊരു വിധത്തിലും ഉപയോഗിക്കാൻ കഴിയാതെ ആറേഴു പിരീഡ് ക്ലാസ്സ് മുറിക്കുള്ളിൽ തള ച്ചിടപ്പെടുകയും ചെയ്യുന്നു. .ഗാർഡനറുടെ തിയറി നമ്മുടെ ബി .എ ഡു കാർക്ക് കാണാതെ പഠിക്കാനും റെക്കോർഡ് ൽ എഴുതാനും മാത്രമുള്ള ഒന്നായി ഇപ്പോഴും അവശേഷിക്കുന്നു.
തന്റെ കഴിവിനും ബുദ്ധിക്കും അനുയോജ്യമായ, താല്പര്യമുള്ള വിഷയം പഠിക്കാനുള്ള അവകാശം ഓരോ കുട്ടിക്കും നൽകുക. താല്പര്യമില്ലാത്ത വിഷയം പഠിക്കാ തിരിക്കാനുള്ള സ്വാതന്ത്ര്യവും നൽകുക. ഈ അടിസ്ഥാനപരമായ മാറ്റമാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ആദ്യം ഉണ്ടാകേണ്ടത് .
അഭിപ്രായങ്ങളൊന്നുമില്ല