പ്രണയം ജീവനെടുക്കുമ്പോള്
Written by: Sujith Babu
പ്രണയ പരാജയവും പ്രണയ നൈരാശ്യവുമൊക്കെ ജീവിതത്തില്‍ ഒരു തവണയെങ്കിലും അനുഭവിക്കാത്തവര്‍ വിരളമാണ്..എന്നാല്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ഓരോ വ്യക്തിയും ഓരോ തരത്തിലായിരിക്കും ഈ വിഷമ സന്ധിയെ അഭിമുഖീകരിക്കുക. ചിലര്‍ കാര്യങ്ങളെ വളരെ പെട്ടന്ന് മറക്കുന്നവരാന്, മറ്റു ചിലര്‍ ജീവിതത്തിന്‍റെ നല്ല സമയം നഷ്ട പ്രണയത്തിന്‍റെ ഭാണ്ടവും പേറി ജീവിക്കുന്നവരാണു, എന്നാല്‍ മറ്റു ചിലരാവട്ടെ ഇതിനെ ജീവിതത്തിനേറ്റ കനത്ത പരാജയമായി കണ്ടു ജീവിതം അവസാനിപ്പിക്കാന്‍ തുനിയുന്നവരും.
മാനസിക കാരണങ്ങള്‍
മേല്‍പറഞ്ഞ സംഭവങ്ങളെ വളര്‍ത്തു ദോഷവും, പുതു തലമുറയുടെ പ്രശ്നങ്ങളുമൊക്കെയായി വ്യാഖ്യാനിക്കുമ്പോള്‍ തികച്ചും വ്യക്തിപരമായ വൈകല്യങ്ങളാണ് ഇത്തരം പെരുമാറ്റങ്ങളുടെ പിന്നിലുള്ളതെന്നും, അതിന്‍റെ മനശാസ്ത്ര വശത്തെ പറ്റിയും മനോരോഗങ്ങളുമായോ, വ്യക്തിത്വ വൈകല്യങ്ങളുമായോ ഉള്ള ബന്ധത്തെ പറ്റിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാ വ്യക്തികളും അവരവരുടെ മാനസിക വൈകാരിക അവസ്ഥകളില്‍ വത്യാസപ്പെട്ടിരിക്കുന്നവരാണ്. എന്നാല്‍ ചിലരില്‍ ഈ വത്യാസം അവരുടെ വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും കാര്യമായ പ്രശ്നങ്ങള്‍ ശ്രുഷ്ടിക്കുകയും സ്വസ്ഥമായ ജീവിതത്തിനു വിഘാതമാവുകയും ചെയ്യും. ചിലരില്‍ കണ്ടു വരുന്ന വ്യക്തിത്വ സവിശേഷതകള്‍ മൂലം അവര്‍ പ്രതികാരം തീവ്രമായി മനസില്‍ സൂക്ഷിക്കുന്നവരും, സ്വയം നിയന്ത്രിക്കാനുള്ള കഴിവില്‍ തകരാറുള്ളവരും, മോശം ജീവിത സാഹചര്യങ്ങളെ സഹിക്കാന്‍ പറ്റാത്തവരും, ബന്ധങ്ങളില്‍ അമിതമായി സ്വാര്‍ത്ഥതയുള്ളവരും, തനിക്കു പ്രിയപ്പെട്ടവരുടെ സ്നേഹം തനിക്ക് മാത്രമേ ആകാവൂ എന്ന് നിര്‍ബന്ധമുള്ളവരും, അധികം ചിന്തിക്കാതെ എടുത്തു ചാടി
പെരുമാറുന്നവരുമായിരിക്കും.
പെരുമാറുന്നവരുമായിരിക്കും.
ഓരോ വ്യക്തിക്കും ജീവിതം, താന്‍ പ്രതീക്ഷിക്കുന്ന തരത്തിലാവണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ തന്‍റെ ആഗ്രഹത്തിന് വിപരീതമായി കാര്യങ്ങള്‍ വരുമ്പോള്‍ ഒട്ടും സഹിക്കാന്‍ പറ്റാതെ വന്നാലോ? ചില ആളുകളുടെ വ്യക്തിത്വത്തില്‍ ഈ സ്വഭാവം ഉണ്ടായിരിക്കുകയും ജീവിതത്തിലേല്‍ക്കേണ്ടി വരുന്ന ചെറിയ ചെറിയ വിഷമങ്ങളെ അല്ലെങ്കില്‍ തിരിച്ചടികളെ പോലും സഹിക്കാന്‍ കഴിവില്ലത്തവരുമായിരിക്കും. ജീവിതത്തില്‍ സന്തോഷം മാത്രം കിട്ടി മോശം അനുഭവങ്ങളെ സഹിക്കാന്‍ പറ്റാത്ത തരത്തിലേക്ക് ചില വ്യക്തികള്‍ എത്തപ്പെടാറുണ്ട്. ഇത്തരം സ്വഭാവമുള്ളവര്‍ കാര്യങ്ങളെല്ലാം തന്‍റെ വരുതിക്ക് വരണമെന്ന് ആഗ്രഹിക്കുകയും അതല്ലാതെ വരുമ്പോള്‍ തകര്‍ന്നു പോകുന്നവരുമാണു.
വ്യക്തി കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് ചില പ്രത്യേക തരത്തിലുള്ള ചിന്താരീതികള്‍ പഠിക്കുകയും അതിന്‍റെ പോരായ്മകള്‍ മനസിലാക്കാതെ അവര്‍ പോലും അറിയാതെ ഈ ചിന്തകള്‍ വച്ച് പുലര്‍ത്താറുമുണ്ട്. ഉദാഹരണത്തിന് “ മറ്റുള്ളവര്‍ എല്ലായ്പ്പോഴും സന്തോഷം മാത്രം തരണം”, കാര്യങ്ങള്‍ ഞാനഗ്രഹിക്കുന്നപോലെ നടക്കണം അല്ലെങ്കില്‍ എനിക്ക് അത് ഒരിക്കലും സഹിക്കാന്‍ കഴിയില്ല”, “ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളെ സഹിക്കാന്‍ എനിക്ക് കഴിയില്ല അതുകൊണ്ട് ഏതു വിധേനയും അതിനെ ഒഴിവാക്കണം”, “മറ്റുള്ളവര്‍ ഒരിക്കലും എന്‍റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി നില്ക്കാന്‍ പാടില്ല” ഇത്തരം ചിന്തകള്‍ തന്‍റെ വ്യക്തിത്വത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവര്‍ പലപ്പോഴും വികലമായ വ്യക്തിത്വവും പേറി ജീവിക്കുന്നവരായിരിക്കും.
വിഷമങ്ങളെ സഹിക്കാന്‍ കഴിവില്ലാത്തവര്‍ പെട്ടന്ന് തന്നെ സന്തോഷം വേണമെന്ന് ആഗ്രഹിക്കുന്നവരും, അങ്ങനെ അല്ലാത്തപ്പോള്‍ അമിതമായി മാനസിക സമ്മര്‍ദ്ധമാനുഭാവിക്കുന്നവരും, വളരെയധികം അസൂയയോടെ പെരുമാറുന്നവരുമായിരിക്കും. അതുപോലെ തന്നെ തനിക്കു വിഘാതമായി നില്‍ക്കുന്ന സാഹചര്യങ്ങളോടും വ്യക്തികളോടും അങ്ങേയറ്റം ശത്രുത വച്ച് പുലര്‍ത്തുന്നവരുമായിരിക്കും ഇത്തരക്കാര്‍.
അതിക്രമങ്ങള്‍ക്ക് കൂടുതലും പെണ്‍കുട്ടികള്‍ ഇരയാവുന്നു !
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളായിരിക്കും ആസിഡ് ആക്രമണങ്ങള്‍ക്കും പ്രണയം നിരസിച്ചതിന് കൊലചെയ്യപ്പെടുന്നതിനുമൊക്കെ ഇരകളാവുക. പുരുഷ മേധാവിത്ത സമൂഹത്തില്‍ ജീവിക്കുകയും സ്ത്രീ സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെയുമൊന്നും അത്ര വിശാലമായി പ്രോത്സാഹിപ്പിക്കാനൊന്നും നമ്മുടെ സമൂഹത്തിനു അത്ര കഴിഞ്ഞിട്ടില്ല. ഒരു തരത്തില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുമ്പോള്‍ പോലും സ്ത്രീയില്‍ നിന്നും ‘നോ’ കേള്‍ക്കേണ്ടി വരുമ്പോള്‍ തന്‍റെ സ്വത്വത്തെ (Identity) അല്ലെങ്കില്‍ ഒരു ആണിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന, ജീവിതത്തിലേറ്റ പരാജയമായിട്ടയിരിക്കും ചില ആളുകള്‍ മനസിലാക്കുക. അതുപോലെ തന്നെ ഇത്തരം ആളുകള്‍ അവരുടെ സ്വത്വത്തിന്‍റെ പൂര്‍ത്തീകരണം നടക്കുന്നത് തന്‍റെ പ്രണയിനിയോട് ചെരുമ്പോള്‍ മാത്രമാണന്നും, ഇത് തന്‍റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്നു എന്ന തോന്നല്‍ അവനില്‍ ഉണ്ടാവുകയും ചെയ്യുന്നു.. സ്ത്രീയുടെ സ്വത്വത്തെ വേര്‍തിരിച്ചു കാണാതെ അവള്‍ എന്‍റെ ഭാഗമാണെന്നും പ്രണയിനിയുടെ സ്നേഹം തനിക്കു മാത്രമേ ആകാവൂ എന്നും നിര്‍ബന്ധമുള്ളവരായിരിക്കും. അങ്ങനെ അല്ലാതെ വരുമ്പോള്‍ തന്‍റെ വ്യക്തിത്വത്തിന് തന്നെ ഏറ്റ തിരിച്ചടിയായി അതിനെ കാണുകയും ഒരിക്കലും സഹിക്കാനാവാത്ത പകയായി അവശേഷിക്കുകയുമാണ് ചെയ്യുന്നത്.
മാനസിക രോഗങ്ങള്‍
വളരെ പ്രധാനപെട്ട ഒരു വ്യക്തിത്വ വൈകല്യമാന് ഇമോഷണലി അന്‍സ്റ്റേറ്റ്ബിള്‍ പെഷ്സനാലിറ്റി ഡിസോഡര്‍ (Emotionally Unstable Personality Disorder). വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനും വികാരങ്ങളെ മനസിലാക്കുന്നത്തിനുമുള്ള തകരാറുകള്‍ ഇത്തരം വ്യക്തികളില്‍ കാണാറുണ്ട്. ഉദാഹരണത്തിന് പെട്ടന്ന് ദേഷ്യം വരിക, സന്തോഷം, സങ്കടം എന്നിങ്ങനെ പ്രവചനാതീതമായി വൈകാരിക അവസ്ഥകളില്‍ പെട്ടന്ന് മാറ്റം വരുന്നവരാണ് ഇത്തരക്കാര്‍. അതുപോലെ തന്നെ മാനസിക അവസ്ഥകളില്‍ പെട്ടന്നുണ്ടാവുന്ന മാറ്റങ്ങള്‍, വ്യക്തി ബന്ധങ്ങളില്‍ തകരാറുകള്‍ ഉണ്ടാവുക അതായതു ആളുകളുമായി പെട്ടന്നു അടുക്കുകയും അവര്‍ക്ക് വേണ്ടി എന്തും ചെയ്തു കൊടുക്കാന്‍ സന്നദ്ധരായിരിക്കും ഇവര്‍ എന്നാല്‍ മറ്റേ വ്യക്തിയില്‍ നിന്നും വ്യക്ത്ക്ക് സഹിക്കാന്‍ പറ്റാത്ത എന്തെങ്കിലും കാര്യങ്ങള്‍ സംഭവിച്ചാല്‍ അവരെ ഏറ്റവും വേറുക്കുന്നവരുമാവും ഇത്തരക്കാര്‍. കാര്യങ്ങളെ അതിന്‍റെ അങ്ങേയറ്റം നല്ലതും ചീത്തയുമായി മാത്രം കാണുകയും എന്നാല്‍ അതിനപ്പുറം നല്ലതിനെയും ചീത്തയും സമ്മിശ്രമായി കാണാന്‍ പറ്റാത്ത സ്വഭാവ സവിശേഷതകള്‍ ഇത്തരക്കാരില്‍ കാണാറുണ്ട്. ഇതിനെ സ്പ്ലിട്ടിംഗ് (Splitting) എന്നാണ് പറയുക. അതുപോലെ തന്നെ ഇത്തരം വ്യക്തിത്വമുള്ളവര്‍ ചിന്തിക്കാതെ എടുത്തു ചാടി പ്രതികരിക്കുന്നവരയിരിക്കും. “മറ്റുള്ളവര്‍ എന്നെ എല്ലായ്പ്പോഴും സ്നേഹിക്കണം”, “ഞാന്‍ വൈകാരികമായി വളരെ തൊട്ടാവാടി ആണു അതുകൊണ്ട് എല്ലാവരും എന്‍റെ വികാരങ്ങളെ കാര്യമായി പരിഗണിക്കണമെന്നും”, ആഗ്രഹിക്കുന്നവരാണ് ഇത്തരം ആളുകള്‍. അവരടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം മുറിവേല്പിക്കുന്നവരും, ആത്മഹത്യാ പ്രവണതകള്‍ കാണിക്കുന്നവരും, അധികം ചിന്തിക്കാതെ മറ്റൊരാളുടെ മേല്‍ ശാരീരികമായ അതിക്രമങ്ങള്‍ കാണിക്കാനും സാധ്യതയുണ്ട്. വ്യക്തിത്വമുള്ളവര്‍. പ്രണയ നൈരാശ്യവും അക്രമവുമായി ബന്ധപെട്ടു വരുന്ന മറ്റൊരു വ്യക്തിത്വ വൈകല്യമാണ് ആന്‍റി സോഷ്യല്‍ പേഷ്സ്ലിറ്റി ഡിസോഡര്‍ (Anti-Social Personality Disorder). ആരോടും കടപ്പാടില്ലതിരിക്കുകയും, അങ്ങേയറ്റം സ്വാര്‍ത്ഥത ഉള്ളവരുമാണീ വിഭാഗം ആളുകള്‍. മറ്റുള്ളവരുടെ വേദന കാണുമ്പോള്‍ സന്തോഷം കിട്ടുന്നവരും, അമിതമായി നുണപറയുന്ന പ്രവണതയും ഇത്തരം ആളുകള്‍ കാണിക്കാറുണ്ട്. ലഹരിക്കടിമപ്പെടുന്ന അവസ്ഥയിലും പ്രവചിക്കനാതീതമായി കുറ്റക്രുത്യങ്ങളിലേക്ക് വ്യക്തികള്‍ പോവാനുള്ള സാധ്യത വളരെ അധികമാണ്.
മേല്‍പറഞ്ഞ വ്യക്തിത്വ വൈകല്യങ്ങള്‍ക്ക് ജനിതകപരമായ കാരണങ്ങളും തലച്ചോറിന്‍റെ ഘടനാപരമായ വത്യാസങ്ങളും, വ്യക്തിയുടെ കുട്ടിക്കാല വൈകാരിക അവസ്ഥകളും, ജീവിതസാഹചര്യങ്ങളുമൊക്കെയായി ചേര്‍ത്ത് പഠനങ്ങളുണ്ട്. മിക്കവാറും എല്ലാ വ്യക്തിത്വ വൈകല്യങ്ങളും വ്യക്തിയുടെ കൌമാര കാലഘട്ടത്തിന്‍റെ തുടക്കത്തിലോ കൌമാര കാലഘട്ടത്തിലോ ഒക്കെയാണ് അതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. നേരത്തെ തന്നെ വ്യക്തിത്വ വൈകല്യങ്ങള്‍ തിരിച്ചറിയുകയും, വ്യക്തിയുടെ ഇത്തരം പെരുമാറ്റങ്ങളെ വളരെ പ്രാധാന്യത്തോടെ മനസിലാക്കി മനശാസ്ത്രഞന്‍റെയോ മനോരോഗവിധഗ്ദന്‍റെയോ സഹായത്താടെ പരിഹരിക്കുകയാണ് പ്രധാനം.
മേല്‍പറഞ്ഞ വ്യക്തിത്വ വൈകല്യങ്ങള്‍ക്ക് ജനിതകപരമായ കാരണങ്ങളും തലച്ചോറിന്‍റെ ഘടനാപരമായ വത്യാസങ്ങളും, വ്യക്തിയുടെ കുട്ടിക്കാല വൈകാരിക അവസ്ഥകളും, ജീവിതസാഹചര്യങ്ങളുമൊക്കെയായി ചേര്‍ത്ത് പഠനങ്ങളുണ്ട്. മിക്കവാറും എല്ലാ വ്യക്തിത്വ വൈകല്യങ്ങളും വ്യക്തിയുടെ കൌമാര കാലഘട്ടത്തിന്‍റെ തുടക്കത്തിലോ കൌമാര കാലഘട്ടത്തിലോ ഒക്കെയാണ് അതിന്‍റെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നത്. നേരത്തെ തന്നെ വ്യക്തിത്വ വൈകല്യങ്ങള്‍ തിരിച്ചറിയുകയും, വ്യക്തിയുടെ ഇത്തരം പെരുമാറ്റങ്ങളെ വളരെ പ്രാധാന്യത്തോടെ മനസിലാക്കി മനശാസ്ത്രഞന്‍റെയോ മനോരോഗവിധഗ്ദന്‍റെയോ സഹായത്താടെ പരിഹരിക്കുകയാണ് പ്രധാനം.
അഭിപ്രായങ്ങളൊന്നുമില്ല