Header Ads

യാത്ര: ഒരു ബയോ പിക്ചർ

 CV Manuvilsan
=====================
                       

ദീർഘ കാലത്തെ ഇടവേളകൾക്ക് ശേഷം, മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ചിത്രമെന്ന സവിശേഷത ആണ് ഒരു മലയാളി  സിനിമ കാഴ്ചക്കാരൻ  എന്ന നിലയിൽ വൈ.എസ്.ആർ യാത്ര എന്ന ചിത്രത്തിനുള്ള എടുത്തുപറയാവുന്ന ഒരു പ്രാധാന്യം. എന്നാൽ അതിലും ഒക്കെ ഒത്തിരി ഒത്തിരി അപ്പുറം ഒട്ടേറെ സവിശേഷതകളുമായാണ് ഈ ചിത്രം അണിയറയിൽ ഒരുങ്ങിയതും ഇപ്പോൾ പ്രദർശനത്തിനെത്തിക്കുന്നതും.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന യെടുഗുരി സന്തിന്തി രാജശേഖര റെഡ്ഡി എന്ന വൈ‌.എസ്. ആർ, ഇന്ത്യയുടെ തന്നെ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരേടാണ്.

ആന്ധ്രക്കാര്‍ സ്‌നേഹത്തോടെ വൈ.എസ്.ആര്‍ എന്നുവിളിക്കുന്ന രാജശേഖര റെഡ്ഡി, പ്രതിപക്ഷ നേതാവായിരിക്കേ, ജനങ്ങളുടെ ഹൃദയങ്ങളിലൂടെ ഒരു പദയാത്ര നടത്തിയാണ്, തെലുങ്ക് രാഷ്ട്രീയത്തില്‍ അതികായനായത്. ആ യാത്രയുടെ അന്ത്യത്തിൽ അദ്ദേഹം എത്തിച്ചേർന്നത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കസേരയിലേക്ക്. അതും ഒരു വട്ടമല്ല; രണ്ടുതവണ.

ആ യാത്രയുടെ കഥയാണ്, YATHRA എന്ന ഈ ബയോ പിക്ചർ:

ഒരു പൊളിറ്റിക്കൽ ത്രില്ലർ തന്നെയാണ് ഈ സിനിമ. എന്നാൽ ആന്ധ്ര രാഷ്ട്രീയത്തെ പറ്റിയും മറ്റും നമ്മൾ തെലുങ്ക് സിനിമകളിൽ നിന്നും കണ്ടിട്ടുള്ള അതിഭാവുകത്വങ്ങൾ വലുതായൊന്നുമില്ല എന്നുള്ള ഒരു പ്രത്യേകത ചിത്രത്തിനുണ്ട്. ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്നതിനുപരി ഒരു പ്രതിപക്ഷനേതാവ് എങ്ങനെയായിരിക്കണം എന്ന സന്ദേശത്തിനാണ് സിനിമ കൂടുതൽ ഊന്നൽ കൊടുക്കുന്നത് എന്ന് കാണുവാനാകും. കോൺഗ്രസ് ഹൈക്കമാൻഡും വൈ എസ് ആറും തമ്മിലുണ്ടായിരുന്ന പച്ചയായ നിഴലിൽ യുദ്ധങ്ങൾ ഒട്ടും മൂടിവെക്കാതെ പച്ചയായിത്തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. പ്രതിപക്ഷനേതാവായ വൈ എസ് രാജശേഖര റെഡ്ഢി മാത്രമേ ഈ ചിത്രത്തിൽ ഉള്ളൂ. ഭൂതവും ഇല്ല, ഭാവിയുമില്ല.

മമ്മൂട്ടി തൻറെ വേഷം വളരെ മനോഹരമാക്കി എന്ന് പറയാതിരിക്കാൻ പറ്റുന്നില്ല. കൂടാതെ ചിത്രത്തിന് മൂവി മേക്കിങ് നന്നായിട്ടുണ്ട്.

മുകളിൽ ഞാൻ എഴുതിയിരിക്കുന്നത് ഇന്ന് ഞാൻ കണ്ട ഒരു സിനിമയെ സംബന്ധിച്ചിട്ടുള്ള എൻറെ ഒരു അഭിപ്രായം മാത്രമാണ്. ആയതിന്, ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ വേളയിൽ ഇങ്ങനെയൊരു ചിത്രം നിർമിക്കുവാനും, അതിലും ധൃതി പിടിച്ച് റിലീസിംഗ് നടത്തുവാനും, ഒക്കെ പിന്നിലുള്ള ആ രാഷ്ട്രീയം, അത്, എന്റെ പരിഗണനാ വിഷയമല്ല. കഥാന്ത്യത്തിൽ സിനിമയിലെ അഭിനേതാവ്വ്, യഥാർത്ഥ കഥാപാത്രത്തിന് ശാശ്വതമായി വഴിവാറി കൊടുത്തിടത്ത് എന്റെ ഈ എഴുത്ത് അവസാനിച്ചതായി കരുതണം.:

CV Manuvilsan


Tags: Yathra, a bio picture, Mammootty's Telugu Movie, Yathra film review, CV Manuvilsan, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.