പേരന്‍പ്: അഭാവങ്ങളില്‍ നിന്ന് അര്‍ഥങ്ങളിലേക്ക്
Written by: രഘുനാഥൻ പറളി (Reghunathan Parali)
-------------------------------
'തനിയാവര്‍ത്തനം' മുതല്‍ 'കാഴ്ച'യും 'മുന്നറിയിപ്പും' ഉള്‍പ്പെടേ അസംഖ്യം സിനിമകളില്‍ മമ്മൂട്ടി, മനുഷ്യാവസ്ഥകളെ അസാധ്യമായ ആഴത്തില്‍ ആവിഷ്കരിക്കുന്നതു നാം കണ്ടിട്ടുണ്ട്. ഇവിടെ ആണവസ്ഥയിലെ ഭിന്നമായ പരാജിത ഭാവങ്ങള്‍- പരാജിതരാകുന്ന പുരുഷന്‍, ഭര്‍ത്താവ്, പിതാവ്, കമിതാവ്, എന്നിങ്ങനെയുളള കഥാപാത്രാവസ്ഥകളെ സസൂക്ഷ്മം ആവിഷ്കരിക്കുന്ന നടനായി, മമ്മൂട്ടി സ്വയം ഉരുക്കിയെടുക്കുകയും, പ്രസ്തുത ഭാവങ്ങളിലേക്ക് പതുക്കെ ഒഴുകി നിറഞ്ഞ് വീണ്ടും ദൃഢപ്പെടുകയുമാണ്. സാധന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തീക്ഷ്ണതയെയും പൂര്‍ണ്ണതയേയും അഭിസംബോധന ചെയ്യാന്‍ മമ്മൂട്ടി എന്ന നടന്‍ തന്നെ വേണമെന്ന സംവിധായകന്‍ റാമിന്റെ തിരിച്ചറിവ് വെറുതെയല്ല എന്നതിന്റെ നേര്‍സാക്ഷ്യം കൂടയാണ് 'പേരന്‍പ്' എന്ന ചിത്രം.
'തങ്കമീന്‍കളി'ല്‍ അഭിനയിച്ച കുട്ടിയുടെ ഏകദേശം അഞ്ചു വര്‍ഷത്തെ വളര്‍ച്ചയ്ക്കായി സംവിധായകന്‍ കാത്തിരുന്നു എന്ന കൗതുകം കൂടി പേരന്‍പിലെ സാധനയുമായി ബന്ധപ്പെട്ട് ഉണ്ട്. സിനിമയിലെ നാലു സ്ത്രീകളും - ആദ്യ ഭാര്യയായ പാപ്പയുടെ അമ്മ, മകള്‍ പാപ്പ, കുറച്ചുകാലം ഒരുമിച്ചു കഴിയുന്ന വിജയലക്ഷ്മി, പുതിയ ഒരു ജീവിതത്തിന് നിമിത്തമാകുന്ന മീര എന്നിവര്‍ വിവിധ ഋതുക്കള്‍ പോലെ സിനിമയുടെ കാലാവസ്ഥയെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നതു കാണാം. തങ്ങളുടെ ചില അഭാവങ്ങളെത്തന്നെയാണ് അര്‍ത്ഥങ്ങളാക്കി അവര്‍ പരിഭാഷപ്പെടുത്തുന്നത് എന്നത്-അതിനുളള ശക്തയുളളവര്‍ കൂടിയാണ് അവര്‍ എന്നത് ഈ ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.
മുഴുവനായി ചിത്രത്തിലുളള മകള്‍ പാപ്പ, അവളുടെ കുട്ടിത്തം മുതല്‍ ലൈംഗികതൃഷ്ണ വരെയുളള ഭിന്ന മാനസികാവസ്ഥകളിലൂടെ സിനിമയുടെ ആകെ അന്തരീക്ഷം ഗാഢമായി നിയന്ത്രിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പന്ത്രണ്ടു ഭാഗങ്ങളായി സിനിമ വേര്‍തിരിയുന്നത്, അമുദവനും മകളും താമസിക്കുന്ന ഒറ്റപ്പെട്ട വീട്ടിനടുത്തുളള (ഒറ്റപ്പെടാന്‍ നിര്‍ബന്ധിതരാകുന്നതു കൂടിയാണ്) തടാകത്തില്‍ പരക്കുന്ന മഞ്ഞും വെയിലും മഴയും നിലാവും പോലെ നമ്മളെ സ്പര്‍ശിക്കുന്നത്, അത്തരമൊരു കലാപരമായ ലക്ഷ്യം സംവിധായകന്‍ ബോധപൂര്‍വ്വം പുലര്‍ത്തുന്നതു കൊണ്ടുകൂടിയാണ്.
ഇയര്‍ക്കൈ വെറുപ്പാനത് മുതല്‍ ഇയര്‍ക്കൈ പേരന്‍പാനത് വരെ എത്തുന്ന ജീവിതത്തില്‍, സ്വയം അവസാനിപ്പിക്കാന്‍ മുതിരുന്ന അമുദവന്റെ ശ്രമത്തെ, എത്ര ജീവിത കാമനയോടെയാണ്, പാപ്പ കീറിപ്പറിച്ച് തിരിച്ചെടുക്കുന്നത് എന്നത് അമ്പരപ്പിക്കുന്നതും തീവ്ര വേദന പകരുന്നതുമായ സിനിമാ സന്ദര്‍ഭമാണ്. അവളോട് സംവദിക്കുന്ന പ്രകൃതിയുടെ- കിളിക്കുഞ്ഞു മുതല്‍ കുതിര വരെ-ചേതനകൂടിയാണ് അവളുടെ ജീവിത കാമന. മമ്മൂട്ടിയും സാധനയും മാത്രമല്ല, അഞ്ജലിയും അഞ്ജലി അമീറും വലിയ സാന്നിധ്യമാണ്. സമുദ്രക്കനിയും ലിവിങ്സ്റ്റണും അരുള്‍ദോസും മറ്റു കഥാപാത്രങ്ങളെ ഭദ്രമാക്കുന്നു. യുവാന്‍ ശങ്കര്‍ രാജയുടെ സംഗീതം ഈ ചിത്രത്തിന് പ്രത്യേക ശക്തി നല്‍കുന്നതാണ്. തേനി ഈശ്വറുടെ സിനിമാട്ടോഗ്രഫിയാണ് ആദ്യം പറഞ്ഞതുപോലെ, കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ കാലാവസ്ഥയുമായി ബന്ധിപ്പിക്കുന്ന ഫ്രെയിമുകള്‍ തീര്‍ക്കുന്നത്.
ലൈംഗികതയുടെ ആവിഷ്കരിക്കാനാകാത്ത പൊടിപ്പുകള്‍ക്കു മുന്നില്‍ പാപ്പ എന്ന പാവം കൗമാരക്കാരി മാത്രമല്ല, അവളെ സംരക്ഷിക്കുന്ന പിതാവും നാനാവിധമാകുന്നതു ഈ ചിത്രത്തിന്റെ വലിയ സംഘര്‍ഷമാണ്. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും 'Disabled' കൂടിയായിപ്പോകുന്ന ഈ ലോകത്തെ സത്യത്തില്‍, ധനാത്മകമായും സര്‍ഗാത്മകമായും പുനര്‍നിര്‍മ്മിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഒരര്‍ത്ഥത്തില്‍, അത് പുതിയ ലോകത്തിന്റെ ആരംഭം കൂടിയാകുകയാണല്ലോ! ഉയിര്‍ത്തെഴുന്നേല്പ് എന്ന നിത്യസ്വപ്നത്തില്‍ കൂടുകൂട്ടുന്ന ഒരു സിനിമയായി അങ്ങനെയാണ് 'പേരന്‍പ്' ചിത്രം മാറുന്നുത്..!

രഘുനാഥൻ പറളി (Reghunathan Parali)
Tags: പേരന്‍പ് review, Director Ram, paranpu film review, the acting of Mammootty, Anjali Ameer, Amudavan, രഘുനാഥൻ പറളി (Reghunathan Parali)
-------------------------------
'Children with special needs are not sent to special parents; they make parents special' എന്ന സത്യത്തിന്റെ ആന്തരികാര്‍ത്ഥത്തിലേക്കു കൂടി സവിശേഷമായി സഞ്ചരിക്കുന്ന സിനിമയാണ്, റാം തമിഴില്‍ സംവിധാനം ചെയ്തിട്ടുളള 'പേരന്‍പ്' എന്ന മമ്മൂട്ടി ചിത്രം. സംവിധായകന്റെ കലയാണു സിനിമ എന്ന അടിസ്ഥാന സത്യത്തിലേക്ക് ഒരുപക്ഷേ വളരെ കുറച്ച് സംവിധായകരേ നടന്നെത്താറുള്ളൂ. 'കാറ്റ്രത് തമിഴ്' എന്ന ചിത്രത്തിലൂടെ ആരംഭം കുറിക്കുകയും, 'തങ്കമീന്‍കള്‍' എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് തന്റെ സ്ഥിരമായ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്ത തമിഴ് സംവിധായകനാണ് റാം. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച, അതേസമയം കൗമാരത്തിലേക്കു പ്രവേശിക്കുന്ന പാപ്പ എന്ന മകളെ എന്നേക്കുമായി ഉപേക്ഷിച്ച് അവളുടെ ഏറ്റവും മികച്ച കൂട്ടുകാരിയായിരുന്ന അമ്മ പുതിയ ജീവിതത്തിലേക്കു പറക്കുമ്പോഴാണ്, അതുവരെ ആ കുട്ടിയെ എല്ലാ നിലയ്ക്കും അകറ്റി നിര്‍ത്തിയിരുന്ന, അവളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും അകന്നു നിന്നിരുന്ന അവളുടെ അച്ഛന്‍ അമുദവന്‍ (മമ്മൂട്ടി) അവളുടെ ജീവിത പരിരക്ഷ യഥാര്‍ത്ഥത്തില്‍ ഏറ്റെടുക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ സംബന്ധിച്ച, വൈയക്തികവും വൈകാരികവും സാമൂഹികവുമായ നിരവധി ചോദ്യങ്ങളും ചിന്തകളും ഈ ചിത്രം കൊണ്ടുവരുന്നുണ്ട് എന്ന വസ്തുതയും പ്രത്യേകം പറയട്ടെ.
'തനിയാവര്‍ത്തനം' മുതല്‍ 'കാഴ്ച'യും 'മുന്നറിയിപ്പും' ഉള്‍പ്പെടേ അസംഖ്യം സിനിമകളില്‍ മമ്മൂട്ടി, മനുഷ്യാവസ്ഥകളെ അസാധ്യമായ ആഴത്തില്‍ ആവിഷ്കരിക്കുന്നതു നാം കണ്ടിട്ടുണ്ട്. ഇവിടെ ആണവസ്ഥയിലെ ഭിന്നമായ പരാജിത ഭാവങ്ങള്‍- പരാജിതരാകുന്ന പുരുഷന്‍, ഭര്‍ത്താവ്, പിതാവ്, കമിതാവ്, എന്നിങ്ങനെയുളള കഥാപാത്രാവസ്ഥകളെ സസൂക്ഷ്മം ആവിഷ്കരിക്കുന്ന നടനായി, മമ്മൂട്ടി സ്വയം ഉരുക്കിയെടുക്കുകയും, പ്രസ്തുത ഭാവങ്ങളിലേക്ക് പതുക്കെ ഒഴുകി നിറഞ്ഞ് വീണ്ടും ദൃഢപ്പെടുകയുമാണ്. സാധന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തീക്ഷ്ണതയെയും പൂര്‍ണ്ണതയേയും അഭിസംബോധന ചെയ്യാന്‍ മമ്മൂട്ടി എന്ന നടന്‍ തന്നെ വേണമെന്ന സംവിധായകന്‍ റാമിന്റെ തിരിച്ചറിവ് വെറുതെയല്ല എന്നതിന്റെ നേര്‍സാക്ഷ്യം കൂടയാണ് 'പേരന്‍പ്' എന്ന ചിത്രം.
'തങ്കമീന്‍കളി'ല്‍ അഭിനയിച്ച കുട്ടിയുടെ ഏകദേശം അഞ്ചു വര്‍ഷത്തെ വളര്‍ച്ചയ്ക്കായി സംവിധായകന്‍ കാത്തിരുന്നു എന്ന കൗതുകം കൂടി പേരന്‍പിലെ സാധനയുമായി ബന്ധപ്പെട്ട് ഉണ്ട്. സിനിമയിലെ നാലു സ്ത്രീകളും - ആദ്യ ഭാര്യയായ പാപ്പയുടെ അമ്മ, മകള്‍ പാപ്പ, കുറച്ചുകാലം ഒരുമിച്ചു കഴിയുന്ന വിജയലക്ഷ്മി, പുതിയ ഒരു ജീവിതത്തിന് നിമിത്തമാകുന്ന മീര എന്നിവര്‍ വിവിധ ഋതുക്കള്‍ പോലെ സിനിമയുടെ കാലാവസ്ഥയെ സ്വാധീനിച്ചു കൊണ്ടിരിക്കുന്നതു കാണാം. തങ്ങളുടെ ചില അഭാവങ്ങളെത്തന്നെയാണ് അര്‍ത്ഥങ്ങളാക്കി അവര്‍ പരിഭാഷപ്പെടുത്തുന്നത് എന്നത്-അതിനുളള ശക്തയുളളവര്‍ കൂടിയാണ് അവര്‍ എന്നത് ഈ ചിത്രത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ്.
മുഴുവനായി ചിത്രത്തിലുളള മകള്‍ പാപ്പ, അവളുടെ കുട്ടിത്തം മുതല്‍ ലൈംഗികതൃഷ്ണ വരെയുളള ഭിന്ന മാനസികാവസ്ഥകളിലൂടെ സിനിമയുടെ ആകെ അന്തരീക്ഷം ഗാഢമായി നിയന്ത്രിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പന്ത്രണ്ടു ഭാഗങ്ങളായി സിനിമ വേര്‍തിരിയുന്നത്, അമുദവനും മകളും താമസിക്കുന്ന ഒറ്റപ്പെട്ട വീട്ടിനടുത്തുളള (ഒറ്റപ്പെടാന്‍ നിര്‍ബന്ധിതരാകുന്നതു കൂടിയാണ്) തടാകത്തില്‍ പരക്കുന്ന മഞ്ഞും വെയിലും മഴയും നിലാവും പോലെ നമ്മളെ സ്പര്‍ശിക്കുന്നത്, അത്തരമൊരു കലാപരമായ ലക്ഷ്യം സംവിധായകന്‍ ബോധപൂര്‍വ്വം പുലര്‍ത്തുന്നതു കൊണ്ടുകൂടിയാണ്.
ഇയര്‍ക്കൈ വെറുപ്പാനത് മുതല്‍ ഇയര്‍ക്കൈ പേരന്‍പാനത് വരെ എത്തുന്ന ജീവിതത്തില്‍, സ്വയം അവസാനിപ്പിക്കാന്‍ മുതിരുന്ന അമുദവന്റെ ശ്രമത്തെ, എത്ര ജീവിത കാമനയോടെയാണ്, പാപ്പ കീറിപ്പറിച്ച് തിരിച്ചെടുക്കുന്നത് എന്നത് അമ്പരപ്പിക്കുന്നതും തീവ്ര വേദന പകരുന്നതുമായ സിനിമാ സന്ദര്‍ഭമാണ്. അവളോട് സംവദിക്കുന്ന പ്രകൃതിയുടെ- കിളിക്കുഞ്ഞു മുതല്‍ കുതിര വരെ-ചേതനകൂടിയാണ് അവളുടെ ജീവിത കാമന. മമ്മൂട്ടിയും സാധനയും മാത്രമല്ല, അഞ്ജലിയും അഞ്ജലി അമീറും വലിയ സാന്നിധ്യമാണ്. സമുദ്രക്കനിയും ലിവിങ്സ്റ്റണും അരുള്‍ദോസും മറ്റു കഥാപാത്രങ്ങളെ ഭദ്രമാക്കുന്നു. യുവാന്‍ ശങ്കര്‍ രാജയുടെ സംഗീതം ഈ ചിത്രത്തിന് പ്രത്യേക ശക്തി നല്‍കുന്നതാണ്. തേനി ഈശ്വറുടെ സിനിമാട്ടോഗ്രഫിയാണ് ആദ്യം പറഞ്ഞതുപോലെ, കഥാപാത്രങ്ങളുടെ മാനസികാവസ്ഥയെ കാലാവസ്ഥയുമായി ബന്ധിപ്പിക്കുന്ന ഫ്രെയിമുകള്‍ തീര്‍ക്കുന്നത്.
ലൈംഗികതയുടെ ആവിഷ്കരിക്കാനാകാത്ത പൊടിപ്പുകള്‍ക്കു മുന്നില്‍ പാപ്പ എന്ന പാവം കൗമാരക്കാരി മാത്രമല്ല, അവളെ സംരക്ഷിക്കുന്ന പിതാവും നാനാവിധമാകുന്നതു ഈ ചിത്രത്തിന്റെ വലിയ സംഘര്‍ഷമാണ്. ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും 'Disabled' കൂടിയായിപ്പോകുന്ന ഈ ലോകത്തെ സത്യത്തില്‍, ധനാത്മകമായും സര്‍ഗാത്മകമായും പുനര്‍നിര്‍മ്മിച്ചു കൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഒരര്‍ത്ഥത്തില്‍, അത് പുതിയ ലോകത്തിന്റെ ആരംഭം കൂടിയാകുകയാണല്ലോ! ഉയിര്‍ത്തെഴുന്നേല്പ് എന്ന നിത്യസ്വപ്നത്തില്‍ കൂടുകൂട്ടുന്ന ഒരു സിനിമയായി അങ്ങനെയാണ് 'പേരന്‍പ്' ചിത്രം മാറുന്നുത്..!

രഘുനാഥൻ പറളി (Reghunathan Parali)
Tags: പേരന്‍പ് review, Director Ram, paranpu film review, the acting of Mammootty, Anjali Ameer, Amudavan, രഘുനാഥൻ പറളി (Reghunathan Parali)
അഭിപ്രായങ്ങളൊന്നുമില്ല