Header Ads

മാന്യമായ പെരുമാറ്റം ഈ അധ്യാപകരെ ഇനി ആരു പഠിപ്പിക്കും...??

Pic Courtecy: News18

കൊട്ടാരക്കര: കുട്ടിയുടെ പഠനനിലവാരം അന്വേഷിക്കാന്‍ സ്‌കൂളിലെത്തിയ അമ്മയോട് രൂക്ഷമായി പെരുമാറുന്ന അധ്യാപകരുടെ വീഡിയോ വൈറാലുകുന്നു. വാളകത്തെ സ്വകാര്യ സ്‌കൂളിന്റെതെന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

പത്താംക്ലാസ് വരെയുള്ള പുസ്തകങ്ങള്‍ കുട്ടികള്‍ വാങ്ങണമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചെങ്കിലും കുട്ടികളിത് വാങ്ങാത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇതിനെക്കുറിച്ചുള്ള സംസാരമാണ് മോശമായ രീതിയിലേക്ക് കടന്നത്. വീഡിയോയില്‍ തങ്ങള്‍ ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും ഇനിയെന്താണ് വേണ്ടതെന്നും അമ്മ ചോദിക്കുമ്പോള്‍ അധ്യാപകനും അധ്യാപികയും രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഇത് ഇപ്പോഴല്ല പറയേണ്ടതെന്നു പറഞ്ഞാണ് അധ്യാപകരുടെ രോഷപ്രകടനം.

സംഭാഷണത്തിന്റെ തുടക്കത്തിലെ അമ്മയുടെ സംസാരമാണ് പ്രകോപനത്തിനു കാരണമെന്ന രീതിയിലാണ് അധ്യാപകരുടെ സംസാരമെങ്കിലും വീഡിയോയില്‍ ഇതിന്റെ ദൃശ്യങ്ങളില്ല. അധ്യാപിക ദേഷ്യത്തോടെ പെരുമാറിയപ്പോള്‍ തനി സ്വഭാവം കാണിക്കരുതെന്നും എടിയെന്ന് വിളിക്കുമ്പോള്‍ 'എടി പോടി വിളികള്‍ വീട്ടിലെന്നും' അമ്മ പറയുന്നു. എന്നാല്‍ ഇതിനോടും രൂക്ഷമായ രീതിയിലാണ് അധ്യാപകര്‍ പ്രതികരിക്കുന്നത്. 'നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ' എന്നാണ് അധ്യാപകന്‍ ചോദിക്കുന്നത്.


കുട്ടിയെ ഇനി ഇവിടെ പഠിപ്പിക്കാന്‍ കഴിയില്ലെന്ന ഭീഷണിയും അധ്യാപകന്‍ മുഴക്കുന്നുണ്ട്. മുഴുവന്‍ മാനേജ്മെന്റിനെയും വിളിച്ചോണ്ട് വരൂവെന്നും അധ്യാപകന്‍ അമ്മയോട് പറയുന്നു. അധ്യാപകന്റെ സംസാരത്തില്‍ നിന്നും കുട്ടിയുടെ അമ്മ ഇതേ സ്‌കൂളിലെ മുന്‍ അധ്യാപികയാണെന്ന് വ്യക്തമാണ്.


 


Tags: Who will teach discipline in these teachers, a video is becoming viral, teachers' behaviour in Valakam, Kerala

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.