ഒരാള്‍ ജനകീയനാകുന്ന ഉത്തരാധുനികത: ഒരു താത്വികേതര അവലോകനം:
അഡ്വ.C.V. മനുവില്‍സന്‍
പറഞ്ഞുവരുന്നത്, ഒരു കളിയെ കുറിച്ചാണ്. നമ്മള്‍ ദിവസവും കണ്ടു കൊണ്ടിരിക്കുന്ന, കളിച്ചു കൊണ്ടിരിക്കുന്ന, ആരൊക്കെയോ കളിപ്പിച്ചു കൊണ്ടിരിക്കുന്ന, ഒരു കളിയെ കുറിച്ച്.
ഈ കഥയിലെ കഥാപാത്രങ്ങള്‍ എല്ലാവരും നിങ്ങള്‍ക്ക് സുപരിചിതയാണ്. അതു കൊണ്ട്, സാദൃശ്യങ്ങള്‍ വെറും യാദൃശ്ചികം എന്ന വെറും ഭംഗി വാക്ക് പറഞ്ഞ് ഒഴിയുന്നില്ല.
ഈ കളിയുടെ പേരാണ്
ഗെയിം: ശബരി മല.
[GAME: SABARIMALA]
ഒന്നാലോചിച്ചു നോക്കുക.
കൂട്ടിയാലും കുറച്ചാലും ഗുണിച്ചാലും ഹരിച്ചാലും ആര്‍ക്കാണ് ഈ കളിയില്‍ നേട്ടം?
ഒരുവശത്ത്, ഈ രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീംകോടതി, ഭരണഘടനയുടെ 144 അനുച്ഛേദപ്രകാരം, മലയാളികള്‍ ആരും തന്നെ ആവശ്യപ്പെടാതെ, കേരളത്തില്‍ സ്ഥിതിചെയ്യുന്നു ഒരു ക്ഷേത്രത്തെ സംബന്ധിക്കുന്ന ഒരു ഭരണഘടന വിധി പ്രസ്താവിക്കുന്നു.
മറുവശത്ത്, കേരള ഹൈക്കോടതി അടക്കം എത്രമാത്രം സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിയുമോ അത്രമാത്രം സമ്മര്‍ദ്ദത്തിലാക്കി, അനുദിനം പരസ്പരവിരുദ്ധമായ ഉത്തരവിറക്കി കൊണ്ടേയിരിന്നു ഗവണ്‍മെന്റ് തീര്‍ത്തും സമ്മര്‍ദ്ദത്തിലാക്കി കൊണ്ടേയിരിക്കുന്നു.
ഇതിനിടയില്‍,
കേസ് കൊടുത്തവര്‍,
കേസ് നടത്തിയവര്‍,
കേസ് കേട്ടവര്‍,
കേസ് വാദിച്ചവര്‍,
കേസില്‍ വിധി നേടിയവര്‍
എന്നിങ്ങനെ എല്ലാവരും വെറും കാഴ്ചക്കാരായി മാത്രം ഗ്യാലറിയിലിരുന്ന് കളി കാണുന്നു.
വാസ്തവത്തില്‍, ഈ കഥയില്‍ ഒരു റോളും ഇല്ലാതിരുന്ന ഒരു കഥാപാത്രമാണ് കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, പരാതിക്കാരും കോടതിയും തമ്മിലുള്ള ഒരു പ്രശ്‌നം.
[ നിയമത്തിന്റെ ബാലപാഠം അറിഞ്ഞുകൂടാത്ത ചില ഏഭ്യന്മാര്‍, 'വിധി നടത്തിപ്പ് ബാധ്യത' എന്നൊക്കെ പറഞ്ഞു പുലമ്പി കൊണ്ടിരിക്കും. അവര്‍ക്ക് ആദ്യമേതന്നെ നല്ല നമസ്‌കാരം. Ignorance of Law is not an Excuse. ]
എന്നാല്‍, ആ പ്രശ്‌നത്തിലേക്ക് ശ്രീ. പിണറായി വിജയനെ വലിച്ച് ഇറക്കുക വഴി, ആരും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റാണ്, ആ കഥയ്ക്ക് സംഭവിച്ചത്.
കഥയുടെ ഈ ഘട്ടത്തില്‍ ഇപ്പോള്‍ രണ്ടു പക്ഷമേ ഉള്ളൂ.
ഒരുപക്ഷത്ത്, തിരക്കഥയില്‍ ഇല്ലാതിരുന്ന കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍.
മറുപക്ഷത്ത്, രമേശ് ചെന്നിത്തലയും, KPCC യും , ശ്രീധരന്‍ പിള്ളയും, BJP യും, പിന്നെ ഒരുകൂട്ടം മറ്റുള്ളവരും.
ഇതിനുമപ്പുറം എന്ത് രാഷ്ട്രീയ മൈലേജ് ആണ് ഒരു രാഷ്ട്രീയ നേതാവിന് ലഭിക്കേണ്ടത്?
പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല വെറുമൊരു കോമാളിയായി അധപ്പതിക്കുന്നത് നേരില്‍ കാണുവാനുള്ള അവസരം ഉണ്ടായി.
ദേശീയപാര്‍ട്ടിയുടെ കേരള ഘടകം പ്രസിഡന്റ് നിലപാടുകളിലെ ബാഹുല്യം കൊണ്ട് ഒരു ബാഹുബലി ആയി അത്രകണ്ട് ചെറുതാകുന്നത് നമ്മള്‍ കണ്ടു.
പക്ഷേ ഒരു യാഥാര്‍ത്ഥ്യം മാത്രം അവശേഷിക്കുന്നുണ്ട്.
സുപ്രീംകോടതി വിധി വന്നു നാളിത്ര കഴിഞ്ഞിട്ടും ഒരൊറ്റ സ്ത്രീയെപ്പോലും പതിനെട്ടാംപടിയുടെ പടി ചവിട്ടിച്ചിട്ടില്ല.
ഒരു ഗവണ്‍മെന്റ്, അത് ചെയ്യണം എന്നു വിചാരിച്ചാല്‍ നടക്കില്ല എന്ന് വിശ്വസിക്കുവാന്‍ മാത്രം അത്രകണ്ട് വിഡ്ഢികള്‍ ആണോ സുഹൃത്തുക്കളെ നിങ്ങള്‍?
കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പോലൊരു കേഡര്‍ സ്വഭാവമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി ഇതൊരു ലക്ഷ്യമാക്കി എടുത്താല്‍ സാധ്യമാകാത്ത ഒന്നാണ് എന്ന് കരുതുവാന്‍ മാത്രം തലച്ചോറില്ലാത്ത വെറും വെറും പൊട്ടന്മാര്‍ ആണോ സുഹൃത്തുക്കളെ നിങ്ങള്‍?
പക്ഷേ, അങ്ങനെ സംഭവിച്ചാല്‍ ഈ പ്രശ്‌നം എതിരാളികള്‍ ഉദ്ദേശിക്കുന്ന ഇടത്തേക്ക് നീങ്ങും.
അതിനു നിന്നു കൊടുക്കാത്ത ഒരു രാഷ്ട്രീയ തന്ത്രമാണ് എനിക്ക് കാണാന്‍ കഴിയുന്നത്.
ഒരേസമയം, സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും നാവ് അടപ്പിക്കുവാന്‍, മുന്‍പേ പറഞ്ഞതുപോലെ, കഥയില്‍ ഒരു റോളും ഉണ്ടായിരുന്നിട്ടില്ലാത്ത കേരള മുഖ്യമന്ത്രിക്ക് കഴിഞ്ഞു എന്നിടത്തു നിന്നാണ് നാളത്തെ ചരിത്രം ഇതിനെ വായിക്കുവാന്‍ പോകുന്നത്.
വിഎസ് അച്യുതാനന്ദന്‍ എന്ന പക്കാ പാര്‍ട്ടി നേതാവിനെ, ജനകീയനായ വിഎസ് ആക്കി മാറ്റിയത് ആരാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം.
പിണറായി വിജയന്‍ തന്നെ മാധ്യമസിന്‍ഡിക്കേറ്റ് എന്നു വിളിച്ചലറിയ ആ ഒരു കൂട്ടത്തിന്റെ പിന്തുണ, ബാലികേറാമല മാത്രമായിരുന്നു എന്നും ശ്രീ പിണറായി വിജയന്.
എന്നാല്‍ ഈ ശബരിമല സമരം, പിണറായി വിജയനെ ആ വിഭാഗത്തിലെയും പ്രിയങ്കരനാക്കി മാറ്റി.
അഥവാ അദ്ദേഹത്തിന് പിന്തുണ നല്‍കുവാന്‍ അവരും നിര്‍ബന്ധിതരായി തീര്‍ന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി.
സരയൂ നദി ശാന്തമായി ഒഴുകിയാല്‍,
പിന്നെ ശ്രീരാമന് എന്താണ് സഖേ, പ്രസക്തി?
മനുവില്‍സന്‍
.............................................
Tags: Adv CV Manuvilsan, Sabarimala Issue, entrance of woman in Sabarimala, CM Pinarrayi Vijayan
അഭിപ്രായങ്ങളൊന്നുമില്ല