നെയ്യാറ്റിന്‍കര സനല്‍ വധക്കേസ് പ്രതി DySP ബി ഹരികുമാര്‍ മരിച്ച നിലയില്‍
നെയ്യാറ്റിന്‍കര സനല്‍ വധക്കേസിലെ പ്രതി ഡിവൈഎസ്പി ബി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ സ്വവസതിയില്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുനവ്നു. ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത് സനലിന്റെ കുടുംബം സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡിവൈഎസ്പി മരിച്ച നിലയില്‍ കാണപ്പെട്ടത്.
ആത്മഹത്യാ വാര്‍ത്ത പുറത്തുവന്നതോടെ ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. ഹരികുമാറിനെ പിടികൂടണമെന്നാവശ്യപ്പെട്ട് സനല്‍കുമാറിന്റെ ഭാര്യ ഇന്ന് രാവിലെ ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഹരികുമാറിനായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വാഹനം വരുന്നത് കണ്ട് ഡി.വൈ.എസ്പി. സനലിനെ തള്ളിയിടുകയായിരുന്നെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കുകയായിരുന്നു.
അതേസമയം ഡിവൈഎസ്പി തമിഴ്നാട്ടില്‍ ഒളിവില്‍ പോയെന്ന വിധത്തിലായിരുന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിനിടെയാണ് സ്വന്തം വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ബി ഹരികുമാറിനെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കരയില്‍ യുവാവിനെ കാറിന് മുന്നില്‍ തള്ളിയിട്ട് കൊന്ന കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലപാതക കുറ്റം നിലനില്‍ക്കുമെന്ന് ക്രൈംബ്രാഞ്ചും വ്യക്തമാക്കിയിരുന്നു. കൊലപാതകം യാദൃശ്ചികമായി പിടിവലിക്കിടയില്‍ സംഭവിച്ചതല്ലെന്നും സനലിന്റെ ചെകിട്ടത്തടിച്ച ശേഷം പാഞ്ഞ് വരുന്ന കാറ് കണ്ടുകൊണ്ട് അതിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.
ലോക്കല്‍ പൊലീസ് നേരത്തെ കൊലപാതകം കുറ്റം മാത്രം ചുമത്തിയ കേസില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് കൂടുതല്‍ വകുപ്പുകള്‍ ചാര്‍ത്തി. കൊലപാതക കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. നിലവിലെ സാഹചര്യത്തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രാഥമികമായി ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. അതേസമയം ഡിവൈഎസ്പി ഹരികുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടിക്കൊണ്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. നാളെയാണ് ഡിവൈഎസ്പി ഹരികുമാറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. ഇതിനിടെ അദ്ദേഹം കീഴടങ്ങിയെക്കും എന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. ഇതിനടെയാണ് ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്.
എന്നെ പിടികൂടിയാല്‍ ഉന്നതരുടെ പേരുകള്‍ താന്‍ പറയുമെന്ന് DySP വെളിപ്പെടുത്തിയിരുന്നുവെന്നും അതിനാല്‍ ബി ഹരികുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതിനാല്‍ ഇയാളുടെ മരണത്തെക്കുറിച്ചും കൂടുതല്‍ അന്വേഷിക്കണമെന്നും ജനകീയ സമിതി പറയുന്നു. ഈ സമരം ഇവിടെ അവസാനിക്കില്ലെന്നും കൂട്ടുപ്രതികള്‍ കൂടി പിടിയിലാവണമെന്നും സനലിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
അഭിപ്രായങ്ങളൊന്നുമില്ല