Header Ads

കെ എം ഷാജി ആരുടെ ഇര....??

ബഷീര്‍ വള്ളിക്കുന്ന്‌

"അമുസ്ലിംകൾ ചെകുത്താന്റെ കൂടെ ഉറങ്ങേണ്ടവരാണ്. അവർ സിറാത്തിന്റെ പാലം കടക്കില്ല, അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വോട്ട് ചെയ്യണം" എന്നൊക്കെ പരസ്യമായി നോട്ടീസടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ മാത്രം പൊട്ടനാണ് കെ എം ഷാജി എന്ന് ഞാൻ കരുതുന്നില്ല.
ലീഗിന്റെ യുവ നേതാക്കളിൽ മതതീവ്രവാദത്തെ അതിശക്തമായി എതിർക്കുന്ന ഒരാളായിട്ടാണ് ഷാജിയെ ഇത് വരെ കണ്ടിട്ടുള്ളത്. ബഹുസ്വരതയും മതേതരത്വവുമൊക്കെ അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളാണ് . പോപ്പുലർ ഫ്രണ്ടിനേയും ജമാഅത്തെ ഇസ്‌ലാമിയേയുമൊക്കെ ഇത്ര ശക്തമായി വിമർശിക്കുന്ന ഒരാൾ ലീഗിൽ വേറെയില്ല. അങ്ങനെയൊരാൾ ഇതുപോലൊരു നോട്ടീസ് അടിച്ചു വിതരണം ചെയ്യും എന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്.
വേറൊരു കാര്യം ശ്രദ്ധയിൽ പെട്ടത് "സിറാത്തിന്റെ പാലം കടക്കില്ല" എന്ന പ്രയോഗമാണ്. അങ്ങനെയൊരു പ്രയോഗം വല്ലാതെ കേട്ടിട്ടില്ല. "സിറാത്തിന്റെ" പാലം എന്നല്ല "സിറാത്ത് പാലം കടക്കില്ല" എന്നാണ് പൊതുവെ മതപ്രഭാഷണങ്ങളിലും പാതിരാവയളുകളിലുമൊക്കെ കേൾക്കാറുള്ളത്..
പി ജയരാജന് ഐ എസിന്റെ വധഭീഷണി എന്ന പേരിൽ മുമ്പ് ഒരു വിവാദ കത്ത് പ്രചരിച്ചിരുന്നുവല്ലോ.. അതിലെ ഒരു വാചകമാണ് "സിറാത്തിന്റെ പാലം കടക്കില്ല" എന്ന പ്രയോഗം കണ്ടപ്പോൾ എനിക്കോർമ്മ വന്നത്.
"നിന്റെ വീട്ടില്‍ മയ്യത്ത് നടന്നാല്‍ മാത്രമേ നിനക്കതിന്റെ വേദന അറിയൂ" എന്നായിരുന്നു ജയരാജന് വധഭീഷണി എന്ന പേരിൽ പ്രചരിക്കപ്പെട്ട കത്തിൽ കണ്ടത്. മയ്യത്ത് നടക്കുക എന്നൊരു പ്രയോഗം തന്നെ മുസ്ലിംകൾക്കിടയിൽ ഇല്ല. "നിന്റെ വീട്ടിൽ ആരെങ്കിലും മയ്യത്തായാലേ നിനക്കതിന്റെ വേദന അറിയൂ" എന്നാണ് പറയുക.
ചുരുക്കം പറഞ്ഞാൽ ഇപ്പോൾ പുറത്ത് വന്ന ആ കത്തിന്റെ ഉറവിടം കുറേക്കൂടി സൂക്ഷ്മമായ ഒരന്വേഷണത്തിന് വിധേയേമാക്കേണ്ടതാണ്. ഈ കത്തും ജയരാജന്റെ ആ പഴയ കത്തുമൊക്കെ ഒരേ ആള് തന്നെ എഴുതി ഉണ്ടാക്കിയതാണോ എന്ന് പരിശോധിക്കണം


K M Shaji: Is he a victim? Who cheated KM Shaji? Basheer Vallikkunnu writes

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.