Header Ads

ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ കാണാനിടയായ കൂത്തും കൂത്താട്ടങ്ങളും


Written by: Lilly Thomas 


ശബരിഗിരീശന്‍ അയ്യപ്പന്‍ നഗരതുല്യ കോലാഹലങ്ങളെല്ലാം ഉപേക്ഷിച്ചു ശുദ്ധമായ ധ്യാനനിര്‍വൃതയില്‍ മുഴുകാനായി ആരും ശല്യം ചെയ്യാത്ത കാനനാന്തരീക്ഷം തേടിയാണ് മലയില്‍ ചേക്കേറിയത്. അതും ശബരീസംരക്ഷണത്തില്‍. ആ ശബരിമലയുടെ പരിശുദ്ധിയും പരിപാവനത്വവും സങ്കല്പീകാമാധുര്യവും കാറ്റില്‍ പറത്തും വിധത്തിലുള്ള അരാജകത്വ അരാഷ്ട്രീയ അഴിഞ്ഞാട്ട കൂത്താട്ട കേളിയരങ്ങായിരുന്നു വിശുദ്ധ സന്നിധാനവും പരിസരവും......എന്നാണു മാധ്യമങ്ങളിലുടെ കാണാനിടയായത്......

ദൃശ്യമാധ്യമങ്ങള്‍ കാണിച്ച സന്നിധാനത്തെ ഭക്തരുടെ ശരീരഘടന കണ്ടിട്ട് നാല്‍പ്പത്തൊന്നല്ല നാലുദിവസം പോലും വ്രതമെടുത്തതായോ (മീശ താടി നന്നായി വെട്ടിയൊതുക്കി) മന:നിയന്ത്രണമുള്ളതായോ, 
ആദ്ധ്യാത്മികതയില്‍ നിറഞ്ഞതായോ, എല്ലത്തിലും ഉപരിയായാ അയ്യപ്പനോട് അല്പം പോലും ഭക്തിയോ ആദരവോ ഉള്ളതായോ കാണാന്‍ കഴിഞ്ഞില്ല. വായില്‍നിന്നു ഉച്ചരിക്കപ്പെട്ട വാക്കുകല്‍ -'അടിച്ചു കൊല്ലടാ അവളെ'- അതിലും വിചിത്രവും വികൃതവും. അതും അയ്യപ്പ സന്നിധിയില്‍!??????? 

Severe confusion...... UTTER CONFUSION?

അതിപാവനമായ പതിനെട്ടാം പടി ഇരുമുടി കെട്ടുമായി മാത്രമേ കയറാവൂ. പുറംതിരിഞ്ഞു നടക്കാന്‍ പാടില്ല 
പക്ഷേ കെട്ടില്ലാ...... കയറി
തിരിഞ്ഞു നടന്നു.....
വലിച്ചിറക്കി.....
പ്രസംഗവും പറഞ്ഞു. ആചാരത്തെക്കുറിച്ച് അറിയില്ലാപോലും!???????????
അയ്യപ്പന്‍ പൊറുക്കട്ടെ..ത്രേ...OMG?????????

..പുറത്ത് നിര്‍ത്തിയിരിക്കുന്ന
പെണ്ണങ്ങളെ മാത്രം
അയ്യപ്പന്‍ പൊറുക്കില്ല......ത്രേഏഏ

അയ്യയ്യയ്യേഏഏഏഏഏഏ അയ്യയ്യോ???

ജീവപര്യന്തം ശിക്ഷാവിധിയില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ധാരാളം വ്യക്തികളെ കണ്ടിട്ടുണ്ട്. പലരും കൊലപാതകം മൂലം ശിക്ഷയനുഭവിക്കുന്നവരും കൂട്ടത്തില്‍. എന്നിട്ടും ഒരിക്കല്‍ പോലും ഇത്രയും വികൃതമായ പെരുമാറ്റം കണ്ടിട്ടില്ല. പ്രത്യേകിച്ച് പെണ്ണിനെതിരെ! നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ തിരുമുറ്റത്ത് കേട്ട 'നാമജപങ്ങള്‍' ഇത്രമാത്രം വികൃതമോ??????

ഭരണഘടന അനുശാസിക്കുന്ന സ്ത്രീ സമത്വം രാജ്യത്തിന്റെ പരമോന്നത കോടതി ശരിവച്ചതിലൂടെ എല്ലാ പെണ്ണുങ്ങള്‍ക്കും കാലസമയം നോക്കാതെ ശബരിമലയിലും മറ്റെല്ലയിടത്തും വിശ്വാസാനുസരണം ആത്മനിര്‍വൃതി തേടുവാന്‍ അവകാശമുണ്ട്. ഇപ്പോഴത് ജന്മംകൊണ്ടുമായി..... ഒരു പുരുഷന്റേയും ഔദാര്യവും ഒത്താശയും അനുവാദവും ആവശ്യമില്ല.

എന്നിട്ടും പുരുഷന്റെ അനുവാദം വാങ്ങി......(?) അയ്യപ്പനെ കാണേണ്ട... (?)

സ്ത്രീയുടെ ദുസ്സഹമായ ദുരവസ്ഥ..(?) 
ഇതിനെയാണ് ആണധികാര അന്ധവിശ്വസ അനാചാര മേധാവിത്ത്വ കോമാളിത്തം എന്ന് വിശേഷിപ്പിക്കുന്നത്.
നാമജപം പ്രഹസനവും ആഭാസവുമായി മാറി(????) ഭക്തി ഭജനകള്‍ കൊലവിളികളായി വഴിമാറി.. ... അയ്യപ്പനെ ആദരിക്കുന്നതിനു പകരം അധിക്ഷേപിക്കും ചെയ്തിരിക്കുന്നു. 
ആര്‍ക്കാണ് അശുദ്ധി.... (?)
എന്താണ് വിശുദ്ധി.......(?)
പെണ്ണ് മാറു മറക്കാനായി പതിറ്റാണ്ടുകള്‍ സമരം ചെയ്തപ്പോള്‍, ദൈവങ്ങള്‍ എതിരാകുമെന്നു പറഞ്ഞ് അവളെ ഭയപ്പെടുത്തി. ആര്‍ത്തവത്തില്‍ അകറ്റി നിര്‍ത്തി മക്കളുടെയും കുടുബത്തിന്റേയും നാശം പറഞ്ഞ്. അതെല്ലാം തരണം ചെയ്തു.

എന്നിട്ടും, പെണ്ണേ നീ എന്നാണ് സ്വയം മോചിതയാകുക.
അത് സ്വയം ആര്‍ജിച്ചെടുക്കേണ്ടതാണ്.
ഞങ്ങളെ പോലുള്ള 'ചന്തപെണ്ണുങ്ങ'ളായ ആക്റ്റീവിസ്റ്റുകള്‍ക്ക് പറഞ്ഞു തരാനും വഴി കാട്ടി തരാനുമല്ലേ പറ്റൂ. 
ഇപ്പോള്‍ സ്വയം 'കുലസ്ത്രീക'ളെന്ന് ഊറ്റംകൊണ്ടിരുന്ന നിങ്ങള്‍, പുരുഷ കേന്ദ്രീകൃത നിബന്ധനകള്‍ക്കും വലിച്ചിഴക്കലുകള്‍ക്കും വഴങ്ങി, 'ചന്തപെണ്ണുങ്ങ'ളെക്കാള്‍ കാഴ്ചയില്‍ വികൃതമാംവണ്ണം, നിങ്ങളെ തനിക്കു വേണ്ടിയല്ലാത്ത ആവശ്യത്തിനായി തെരുവിലേക്കിറക്കിയില്ലേ????? എന്തിന്????

ഇതിനെയാണ് പറയുന്നത് 'പെണ്ണിനെ പെണ്ണിന്റെ മുഖ്യ ശത്രു ആക്കി മറ്റിയാല്‍ ആണാവശ്യം വിജയിച്ചു' എന്ന്.............

ഭരണഘടനയേയും സൂപ്രീം കോടതിയേയും അംഗീകരിക്കുന്നില്ലെങ്കില്‍, എങ്ങിനെയാണ് നിങ്ങളൊക്കെ ഇന്ത്യാക്കാരാകുന്നത്??????

മാറ്റം നമ്മുടെ ഉള്ളില്‍ നിന്നുമുണ്ടാകട്ടെ.. ഈശ്വരന്‍ അവനവന്റെ ഉള്ളിലാണ് വസിക്കുന്നത് എന്ന് തിരിച്ചറിയുക........
കുടുംബവും ആരധനാലയങ്ങളും പെണ്ണുങ്ങളെ തളക്കുന്നിടങ്ങളാണ്. ജാഗ്രതൈ.... 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.