Header Ads

വട്ടായിയുടെ അഭിഷേകാഗ്നി മതഭ്രാന്തര്‍ക്കിടയിലേ നടക്കൂ




വട്ടായിയുടെ അഭിഷേഗാഗ്നി ധ്യാനത്തിൽ, രോഗശാന്തിക്ക് ഒപ്പം പ്രാധാന്യമുള്ള ഇനമാണ് സാമ്പത്തിക പ്രശ്നപരിഹാരവും. ധ്യാനത്തിനിടക്ക് "മുപ്പത്തിയഞ്ചു പേരുടെ മൂലക്കുരു സുഖപ്പെടുത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നു" എന്ന് പറയുന്നപോലെ " അറുപതു ഗൃഹനാഥന്മാരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കർത്താവു പരിഹരിച്ചിരിക്കുന്നു", "കടക്കെണിയിൽ പെട്ട പതിനഞ്ചു പേരെ കർത്താവ് രക്ഷപെടുത്തിയിരിക്കുന്നു" എന്നൊക്കെ വട്ടായി വിളിച്ചു കൂകും.

പക്ഷെ തൻറെ പ്രധാന ശിഷ്യനും, സെഹിയോൻ ഗുണ്ടാ ടീമിന്റെ തലവനുമായ ജോസ് കടക്കെണിയിൽ പെട്ടപ്പോൾ രക്ഷപെടുത്താൻ അഭിഷേഗാഗ്നിയുമില്ല വട്ടായിയുമില്ല. ഏതാണ്ട് അഞ്ചുകൊല്ലം മുൻപ് ജോസ് കിടപ്പാടം പണയപ്പെടുത്തി സൗത്തിന്ത്യൻ ബാങ്കിൽനിന്ന് ലോൺ എടുത്തു ഒരു ഹോട്ടലും ഒരു കടയും തുടങ്ങി, ഒരു വണ്ടിയും വാങ്ങി. മുടക്കം വരുത്തിയ ലോൺ ഗഡുക്കളും പലിശയും ഒക്കെ കൂടി ഇപ്പോൾ മുപ്പതു ലക്ഷത്തിൽ കൂടുതലായി, ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നിരിക്കുന്നു. ബാങ്ക് നോട്ടീസ് കംമെന്റിൽ കാണുക. വീടടക്കം ഏതാണ്ട് രണ്ടേമുക്കാൽ ഏക്കർ സ്ഥലം പണയവസ്തു ആയി കൊടുത്തിരിക്കുന്നത് ബാങ്ക് ജപ്‌തി ചെയ്യാൻ പോകുന്നു.

വീണുകിടക്കുന്ന ഒരുത്തനെ തൊഴിക്കുന്നതു മര്യാദയില്ലാത്തതുകൊണ്ടു എങ്ങിനെ കടം പെരുകി എന്ന വിഷയത്തിലേക്കു കടക്കുന്നില്ല. ജോസിൻറെ സഹ ഗുണ്ടകൾ ജോസിന് വേണ്ടി പണം പിരിക്കാൻ ശ്രമിക്കുന്നുണ്ട്. പണയ വസ്തുവിൽനിന്നു ഒരു ഒന്നേകാൽ ഏക്കർ സ്ഥലം വിൽക്കാൻ ജോസ് നോക്കുന്നുണ്ട്.



ഏറ്റവും അത്ഭുതകരമായ കാര്യം, വട്ടായി അടക്കം സെഹിയോണുമായി ബദ്ധപ്പെട്ട ഒരാളും ജോസിനോട് അഭിഷേഗാഗ്നി കൂടാൻ പറയുന്നില്ല!. എത്രയോ പേരുടെ സാമ്പത്തിക പ്രശനങ്ങൾ പരിഹരിച്ച വട്ടായിക്ക് തൻറെ ശിഷ്യ പ്രമുഖനെ സഹായിക്കാൻ പറ്റില്ലേ? അതുപോലെ വട്ടായി സ്ഥിരം പറയുന്ന, പള്ളിക്കു പണം കൊടുത്താൽ ഏഴുമടങ്ങും പത്തുമടങ്ങുമായി തിരിച്ചു കിട്ടുന്ന തട്ടിപ്പും ആരും ഉപദേശിക്കുന്നില്ല!. ഒരു പതിനായിരം കൊടുത്താൽ എഴുപതിനായിരം തിരിച്ചു കിട്ടില്ലേ? ആ എഴുപതു വീണ്ടും ഇട്ടാൽ അതിന്റെ ഏഴിരട്ടി 4.9 ലക്ഷം തിരിച്ചുകിട്ടും. 4.9 ലക്ഷം ഒന്നുകൂടെ ഇട്ടാൽ ഏതാണ്ട് മുപ്പത്തിയഞ്ചു ലക്ഷം!. കടം മുഴുവനും വീട്ടം. പണം പിരിക്കാനും സ്ഥലം വിൽക്കാനും ഉപദേശിക്കുന്നവർ എന്താ ഇതൊന്നും ഉപദേശിക്കാത്തത്? ഇത്തരം തട്ടിപ്പുകളൊക്കെ പാവപെട്ട വിശ്വാസികളെ പറ്റിക്കാനുള്ളതാണെന്നും അതൊന്നും നടക്കുന്ന കാര്യമല്ല എന്നും ആരെക്കാളും നന്നായി അറിയുന്നത് വട്ടായിക്കും, ജോസിനും മറ്റു ഗുണ്ടകൾക്കും തന്നെ ആണ്.
നിങ്ങൾക്കോ നിങ്ങളുടെ പരിചയക്കാർക്കോ അട്ടപ്പാടിയിൽ സ്ഥലം വാങ്ങിക്കാൻ താല്പര്യമുണ്ടെങ്കിൽ ജോസിനെ സമീപിക്കുക. ജോസിൻറെ പോസ്റ്റും ഫോൺ നമ്പറും കംമെന്റിൽ ഉണ്ട്. ഏഴ് മക്കളും (അതെ 7 മക്കൾ, അക്ഷരതെറ്റല്ല) ഭാര്യയുമായി വീടുവിട്ടു തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയാണെന്ന് അറിയുന്നു. എത്ര ദുഷ്ടനാണെങ്കിലും ആൾ കിണറ്റിലോ കുഴിയിലോ വീണാൽ ഒരു കയറോ കമ്പോ ഇട്ടുകൊടുക്കേണ്ടത് നമ്മുടെ കടമയല്ലേ.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.