Header Ads

കേരളപ്പിറവിയും കുറേ മുലകളും

Anish Bursom


കേരളപ്പിറവി ദിനത്തിൽ ഒരുപാട് സ്ത്രീകൾ സെറ്റുസാരി ഉടുത്ത് നിരത്തിലൂടെ നടക്കുന്നത് കണ്ടു. പക്ഷെ കേരളത്തിന്റെ പാരമ്പര്യം സെറ്റുസാരികളുടേതല്ല. ആക്രമിക്കപ്പെട്ട മുലകളുടേതാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ എമ്പാടും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അവർണ സ്ത്രീകളുടെ മുലകൾക്ക് നേരെ വ്യാപക അക്രമം നടന്നു. അവയിൽ അവർണ മുന്നേറ്റത്തിന് ഇടയാക്കിയ ചില ആക്രമണങ്ങളുണ്ട്.
1822 ൽ കൽക്കുളത്ത് മുല മറച്ച് ചന്തയിൽ വന്ന ചാന്നാർ സ്ത്രീകളെ നായൻമാർ ആക്രമിച്ച് മേൽവസ്ത്രമുരിഞ്ഞു.
1822 ൽ തന്നെ പത്മനാഭപുരത്ത് ചാന്നാർ സ്ത്രീകളുടെ ജാക്കറ്റ് വലിച്ചു കീറിക്കളഞ്ഞു നായർമാർ
1828 ൽ ജാക്കറ്റ് ഉരിയലിന് നേതൃത്വം കൊടുത്തത് റവന്യൂ ഇൻസ്പെക്ടർ ശങ്കുപിള്ളയാണ്
1859 ൽ നാഗർകോവിലിൽ മുല മറച്ചതിന് ആക്രമണം നടത്തിയത് വൈദ്യലിംഗം പിള്ള
1859 ൽ കുമാരപുരത്ത് മാറിടം മറച്ച അവർണ സ്ത്രീകളെ നഗ്നരായി നടത്തിച്ചു. താണു മുത്തുപിള്ള അന്ന് കലാപത്തിന് നേതൃത്വം കൊടുത്തു
1859 ൽ കായംകുളത്ത് മാറിടത്തിൽ എത്താപ്പ് ഇട്ട കീഴാള സ്ത്രീയുടെ മേൽമുണ്ട് ഉരിഞ്ഞ്, മുലകളിൽ മച്ചിങ്ങത്തോട് വെച്ചുകെട്ടി നടത്തിച്ചു സവർണർ.
1915ൽ കൊല്ലത്ത് പുലയ സ്ത്രീകളുടെ അന്തസിനായി സമരം നടത്തിയ സാധുജന പരിപാലന യോഗം നേതാക്കളെ വകവരുത്താൻ, മാടമ്പി പ്രധാനി നല്ലേരി കുരി നായർ തന്നെ രംഗത്തിറങ്ങി.
അങ്ങനെ നികൃഷ്ടവും നൃശംസവുമായ ഒരു ഭൂതകാലമാണ് കേരളത്തിന്റേത്. ഇന്ത്യയിലെ മറ്റേത് നാടും പോലെ.
രാജാവിന് മുലയ്ക്ക് കരം കൊടുക്കാനാകാതെ, മാറിടം ഛേദിച്ച നങ്ങേലിമാരുടേതാണ് കേരളം.
ബഹുഭൂരിപക്ഷത്തിനും മൃഗങ്ങളുടെ അവകാശം പോലുമില്ലാത്ത സംസ്കാരം, എന്ത് മഹത്തരമാണ്.
ഇന്നത്തെ കേരളത്തിന്റെ തെറ്റുകൾ, ഇന്നത്തേത് മാത്രമല്ല....

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.