പ്രതിമകളും ടൂറിസവും: ചില നഗ്ന സത്യങ്ങള്‍
By: Binoy AAP
പട്ടേലിന്റെ പ്രതിമ വരുന്നതിനു മുൻപ് ലോകത്തിലെ ഏറ്റവും വലിയ പ്രതിമ ഏതായിരുന്നു എന്ന് ചോദിച്ചാൽ എല്ലാവര്ക്കും ഉത്തരം വരുക സ്റ്റാച്യു ഓഫ് ലിബർട്ടി എന്നായിരിക്കും , എന്നാൽ നിങ്ങൾക്ക് തെറ്റി , നിങ്ങൾ ഒറ്റയ്ക്കല്ല , നിങ്ങളെ പോലെ അനേകം പേര് വിചാരിക്കുന്നത് ഇത് തന്നെയാണ് , ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ചൈനയിലാണ് , ചൈനയിലെ spring temple budha എന്ന പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരും കൂടിയ പ്രതിമ ഇതുവരെ ആയിരുന്നത് , ഇതിന്റെ ഉയരം 128 മീറ്ററാണ് , പട്ടേലിന്റെ പ്രതിമ 182 മീറ്റർ ഉയരമാണ് ഉള്ളത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ചൈനയിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് പലർക്കും അത് അറിയാതിരുന്നത് ? ഈ സ്ഥിതി വിശേഷം ചൈനയിൽ പോയാലും ഇങ്ങനെ തന്നെ , ചൈനയിലെ ആദ്യത്തെ 10 പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ എടുത്താൽ പോലും ഈ പ്രതിമ അതിൽ പെടില്ല !
ലോകത്ത് എവിടെ ആയാലും ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾക്കും സ്ഥലങ്ങളുമാണ് ശ്രദ്ധ പിടിച്ചു പറ്റുന്നതും ടൂറിസ്റ്റ് ഹോട്സ്പോട്ടുകൾ ആകുന്നതും , ലോകത്ത് ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ കാണുവാൻ പ്രതിവർഷം 2 മില്യൺ ടൂറിസ്റ്റുകൾ ആണ് വരുന്നതെങ്കിൽ വെറും 300 മീറ്റർ ഉയരമുള്ള ഈഫെൽ ടവർ കാണുവാൻ വരുന്നത് 7 മില്യൺ ടൂറിസ്റ്റുകളാണ്.
ഇന്ത്യയുടെ പുരാവസ്തു വകുപ്പിന്റെ കീഴിൽ 3500 ൽ കൂടുതൽ കെട്ടിടങ്ങൾ ഉണ്ട് , ഇവയൊന്നും സംരക്ഷിക്കുവാൻ പണമില്ലാതെ കേന്ദ്ര സർക്കാരും പുരാവസ്തു വകുപ്പും സ്വകാര്യ മേഖലയിൽ ചെന്ന് ഫണ്ടിന് കൈ നീട്ടുന്നു , ഇതിന്റെ പേരിൽ സ്വകാര്യവത്കരിക്കുന്നു , ഈ സാഹചര്യത്തിലാണ് 3000 കോടി രൂപ ധൂർത്താക്കി വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രതിമ പണിതത് എന്ന് നമ്മൾ മറക്കരുത്.
താജ്മഹലിനെ പോലെ ചരിത്ര പ്രാധാന്യമുള്ള നിര്മിതിയാണ് പട്ടേലിന്റെ പ്രതിമ എന്ന് സങ്കല്പിച്ചു കണക്ക് കൂട്ടിയാലും നഷ്ടകണക്കുകൾ മാത്രമാണ് മിച്ചം , താജ്മഹൽ കാണുവാൻ വരുന്ന ടൂറിസ്റ്റുകളിൽ നിന്ന് പ്രതിവർഷം 25 കോടിയാണ് വരുമാനം , ഏകദേശം 8 മില്യൺ ടൂറിസ്റ്റുകളാണ് പ്രതിവർഷം അവിടെ വരുന്നത് , താജ്മഹൽ കാണുവാൻ വരുന്ന അത്രയും ടൂറിസ്റ്റുകൾ ഇവിടെയും വരുമെന്ന് സ്വപ്നം കണ്ടാലും 3000 കോടി തിരിച്ചു പിടിക്കണമെങ്കിൽ ഒരു 120 വർഷമെങ്കിലും വരും , അറ്റകുറ്റപ്പണികളും മറ്റു ചിലവുകൾ എല്ലാം വേറെ !
എന്തായാലും കാക്കയ്ക്ക് തൂറാൻ മറ്റൊരു പ്രതിമയായി , അത്ര തന്നെ
2014 ലെ എന്റെ പഴയ പോസ്റ്റ് താഴെ കൊടുക്കുന്നു
***************************************************************************
മോദി ബഡ്ജറ്റില്‍ നിന്നും 200 കോടി രൂപ ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ ഉണ്ടാക്കാനായി നീക്കിവച്ചിരിക്കുകയാണല്ലൊ , എന്നാല്‍ പലരും വിചാരിച്ചിരിക്കുന്നത് , ഇത് 200 കോടി രൂപയുടെ പ്രതിമയാണ് എന്നാണ് . ഈ പ്രതിമയുണ്ടാക്കാന്‍ 2500 കോടി രൂപയുടെ ചിലവ് വരും . അതിനു വേണ്ടി ആദ്യ ഘട്ടമായി നീക്കി വച്ചിരിക്കുന്ന തുകയാണ് ഈ 200 കോടി രൂപ . ഇനി കാര്യങ്ങളിലേക്ക് വരാം.
ഗുജറാത്തിലെ പുരോഗമന ബഡായി കഥകള്‍ ദേശീയ തലത്തില്‍ നന്നായി ഏല്‍ക്കുന്നില്ല എന്ന് മനസ്സിലാക്കിയ മോദിക്ക് പ്രധാനമന്ത്രിയാകാന്‍ മോഹമുതിച്ചപ്പോള്‍ ഉണ്ടായ തരികിടയാണ് ഈ പ്രതിമ നിര്‍മ്മാണം . ഗുജറാത്തിലെ ഭരണം 10 വര്‍ഷം പൂര്‍ത്തിയാക്കിയ മോദിക്ക് പെട്ടന്ന് ഒരു ഉള്‍വിളി വന്നു , സര്‍ദാര്‍ വല്ലഭായി പട്ടേലിന് ഇന്ത്യ അര്‍ഹിക്കുന്ന അംഗീകാരം കൊടുത്തില്ല എന്ന് ! . അങ്ങനെ ഒരു പ്രതിമയുണ്ടാക്കി ലോക ശ്രദ്ധ നേടുക , ഇത് മാത്രമെ 2010 ല്‍ പ്രതിമ നിര്‍മ്മിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ മോദിക്ക് ഉണ്ടായത് . ഇത് പിന്നീട് മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമായ് ഉപയോഗിച്ചു .
2500 കോടി രൂപ ബഡ്ജറ്റില്‍ ജനങ്ങളുടെ പോക്കറ്റിലെ പണംക്കൊണ്ട് പ്രതിമ നിര്‍മ്മിക്കാന്‍ 2010 ല്‍ തീരുമാനിച്ചെങ്കിലും നിര്‍മ്മാണം അധികം മുന്നോട്ട് പോയില്ലാ .
കാരണമെന്തെന്നൊ ? 2012 ലെ ഗുജറാത്തിന്റെ കടം 1,38,978 കോടി രൂപയാണ് , മോദി 2001 -02 കാലഘട്ടത്തില്‍ ഗുജറാത്തില്‍ അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന കടം 45,301 കോടി രൂപ മാത്രമായിരുന്നു എന്ന കാര്യം ശ്രദ്ധിക്കുക .2014 അവസാനിക്കുമ്പോഴേക്കും ഗുജറാത്തിന്റെ കടം 1 ,76 ,000 കോടി രൂപ കടക്കുമെന്നാണ് അറിയാന്‍ കഴിഞ്ഞത് . ഇനി പ്രതിമ നിര്‍മ്മാണം പറയേണ്ടതില്ലല്ലൊ കാര്യങ്ങല്‍ , കടത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് മൂന്നാം സ്ഥാനത്താണ് , വെസ്റ്റ് ബംഗാളും ഉത്തര്‍പ്രദേശും മുന്നില്‍ .
ഈ പ്രതിമ നിര്‍മ്മിക്കാന്‍ പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ നിന്ന് അനുമതിയൊന്നും കിട്ടിയില്ല . പരിസ്ഥി ആഘാത പഠനങ്ങളും നടന്നിട്ടില്യ , മോദിക്കെന്ത് പരിസ്ഥിതി , എന്തു നിയമം !! ഇനിയിപ്പോള്‍ അധികാരവും ഖജനാവും തങ്ങളുടെ കയ്യിലായില്ലെ .
2500 കോടി രൂപയുടെ ഈ പ്രൊജെക്ടിന്റെ ആദ്യ ഘട്ടത്തിനു തന്നെ 2063 കോടിയാണ് ആവശ്യമുള്ളത് .2012 - 13 കാലത്തെ ഗുജറാത്ത് സര്‍ക്കാരിന്റെ ബഡ്ജറ്റില്‍ 100 കോടി രൂപ ഇതിന് മാറ്റിവച്ചിരിന്നു .
2012 ല്‍ മോദി 100 ട്രക്കുകള്‍ ഇന്ത്യയുടെ വിവിദ ഭാഗങ്ങളിലേക്ക് അയച്ചിരുന്നു . ഈ പ്രതിമ നിര്‍മ്മിക്കാന്‍ വേണ്ടി ആവശ്യമായ 5 000 മെട്രിക്ക് ടണ്‍ ഇരുമ്പ് ആവശ്യമാണ് , ഇതിലെ 600 ടണ്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകരില്‍ നിന്നും സ്വരൂപിക്കാന്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഈ 100 ട്രക്കുകള്‍ അയച്ചത് .
എന്നാല്‍ പ്രതിമ നിര്‍മ്മാണത്തിനു കര്‍ഷകരില്‍ നിന്നുള്ള ഇരുമ്പ് ഉപയോഗിക്കില്ല , മറിച്ച്, ഈ പ്രോജക്സ്ടിന്റെ മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കു എന്ന് തീരുമാനമുണ്ടായി !! പ്രതിമയ്ക്ക് ഉപയോഗിക്കുന്ന ഇരുമ്പ് നമ്മുടെ അംബാനിയുടെ കയ്യില്‍ നിന്നാകും !!
സരോവർ ഡാമിനെ അഭിമുഖീകരിച്ചു ഡാമിൽ നിന്നു 3.2 കിലോമീറ്റർ അകലെയായി സാധു ബേട്ട് എന്ന ദ്വീപിലാണ് ഈ പ്രതിമ സ്ഥാപിക്കുന്നത് .ഈ പ്രൊജക്ടിന്റെ ആദ്യ ഘട്ടത്തില്‍ പ്രതിമയും , കരയില്‍ നിന്നും ഈ ദ്വീപിലേക്കുള്ള പാലം , 12 കി മി റോഡും നിര്‍മ്മിക്കും . രണ്ടാം ഘട്ടത്തില്‍ പൂന്തോട്ടം , ആഡംബര ഹോട്ടലുകള്‍, കണ്‍വെന്‍ഷെന്‍ സെന്ററുകള്‍ അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവ പണിയും .
സരോവര്‍ ഡാമുണ്ടാക്കാന്‍ വേണ്ടി ഒഴിപിച്ച സ്ഥലമാണ് ഈ ദ്വീപും കര ഭാഗങ്ങളും, അതുക്കൊണ്ട് തന്നെ ഇവിടെ നിന്നും ഒഴിപ്പിച്ച ജനങ്ങള്‍ ഈ പ്രതിമ നിര്‍മ്മാണെത്തിനെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു. മോദിയുടെ മുന്നില്‍ എന്ത് പ്രതിഷേധം !!! അവരുടെ കാര്യം കട്ടപുകയായതു തന്നെ.
എന്നാല്‍ ഇതൊന്നുമല്ല പ്രധാനപെട്ട കാര്യം , ഈ ദ്വീപിന്റെ യഥാര്‍ത്ത പേര്, വരദ ബവ്വ തെക്രി എന്നാണ് , ഇത് പുണ്യസ്ഥലമായി അറിയപെട്ടിരുന്നത് . പ്രതിമ വന്നപ്പോള്‍ പേരും പോയി, എല്ലാം പോയി !! ഇതിനെതിരെ നാട്ടുക്കാരുടെ പ്രതിഷേധമുണ്ടായിരുന്നു , അതും അടിച്ചമര്‍ത്തപെട്ടു .
182 മീറ്റര്‍ ഉയരമുള്ള ഈ പ്രതിമയുടെ ഉള്ളില്‍ രണ്ട് ലിഫ്റ്റുകള്‍ ഉണ്ടായിരിക്കും, ഇതിലൂടെ കയറി, പ്രതിമയുടെ കണ്ണിലുള്ള ബാല്‍കണിയിലൂടെ ഡാമും പരിസരവും കാണാം .
.മായാവതി ഉത്തര്‍പ്രദേശില്‍ കാണിച്ചതുപോലെ, ഇനി ഇന്ത്യ മുഴുവന്‍ പ്രതിമകളുണ്ടാക്കാം, എല്ലായിടത്തും പ്രതിമകളുണ്ടാവട്ടെ , പ്രതിമകള്‍ കണ്ട് ഇന്ത്യയിലെ കോടികണക്കിന് കക്കൂസില്ലാത്ത പട്ടിണി പാവങ്ങള്‍ പുഞ്ചിരിച്ചില്ലെങ്കിലും ആകാശത്ത് പറന്ന് നടക്കുന്ന കാക്കയും മറ്റു കിളികളും പ്രതിമകളെ കണ്ട് പുഞ്ചിരിക്കും , അതു ഉറപ്പാണ്
അഭിപ്രായങ്ങളൊന്നുമില്ല