വി മുരളീധരനെ പൊളിച്ചടുക്കി ഷാനിയുടെ കൗണ്ടര്‍ പോയിന്റ്
ബിജെപി അമിത് ഷായുടെ വിവാദ പ്രസംഗം തര്‍ജ്ജമ ചെയ്ത വി മുരളീധരന്‍ താന്‍ അമിത്ഷായെ വലിച്ചു താഴയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് വാദിച്ചു. അതതാടെ ചര്‍ച്ച ചൂടുപിടിച്ചു. അമിത് ഷാ കേരളത്തിലെ സര്‍ക്കാരിനെ വലിച്ച് താഴെ ഇടുമെന്ന് പറഞ്ഞിട്ടില്ലെന്നും താന്‍ അങ്ങനെ തര്‍ജ്ജമ ചെയ്തിട്ടില്ലെന്നുമാണ് മുരളീധരന്‍ ചര്‍ച്ചയില്‍ പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യത വരുത്തുന്നതിന് വേണ്ടി ആവര്‍ത്തിച്ച് അവതാരക ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും മുരളീധരന്‍ സമ്മതിച്ചില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ഷാനി മുരളീധരന്റെ വാദങ്ങള്‍ ഖണ്ഡിച്ചത്.
വീഡിയോ തെളിവ് വി മുരളീധരന്റെ വാദങ്ങള്‍ക്ക് ഉണ്ടെങ്കിലും താന്‍ അങ്ങനെ പറഞ്ഞില്ലെന്നായിരുന്നു രാജ്യസഭാ എംപി വാദിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത സാമൂഹ്യ നിരീക്ഷകന്‍ എം എന്‍ കാരശേരിയും ജോസഫ് വാഴയ്ക്കനും മുഹമ്മദ് റിയാസുമടക്കമുള്ളവര്‍ മുരളീധരന്റെ വാദം കേട്ട് അമ്പരന്നു. അങ്ങനെയെങ്കില്‍ വിഷ്വല്‍ കണ്ടോളൂ എന്നു പറഞ്ഞാണ് അവതാരക മുരളിയുടെ വാദങ്ങള്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചതോടെ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായി മുരളിയുടെ വാദം.
ഇതിന്റെ തര്‍ജമയായി '1500 ല്‍ അധികം ഡിവൈഎഫ്ഐക്കാരെ വച്ച് ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെ അടിച്ച് അമര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഞാന്‍ താക്കീത് നല്‍കാന്‍ ആഗ്രഹിക്കുകയാണ് ഈ മര്‍ദ്ദന സമീപനം, ഈ അടിച്ചമര്‍ത്തല്‍ സമീപനവുമായിട്ടാണ് പോകുന്നതെങ്കില്‍ ഈ സര്‍ക്കാരിനെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്'.
തുടര്‍ന്ന് ഈ കാര്യത്തില്‍ തര്‍ക്കമില്ലല്ലോ എന്ന് ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് തര്‍ക്കമുണ്ടല്ലോ മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോയാല്‍ ഈ സര്‍ക്കാരിനെ താഴെയിറക്കും, അതിലെന്താ തെറ്റ് വെറുതെയിരിക്കുന്ന സര്‍ക്കാരിനെയല്ല മര്‍ദ്ദന സമീപനവുമായി മുന്നോട്ട് പോകുന്ന സര്‍ക്കാരിനെ താഴെയിറക്കും അതിലെന്താണ് തെറ്റ് എന്നായി വാദം. താഴെയിറക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ താഴെയിറക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് മുരളീധരന്‍ ആവര്‍ത്തിച്ചു. പ്രേക്ഷകര്‍ ഇത് കാണുന്നുണ്ടെന്നും താങ്കള്‍ പ്രധാനപ്പെട്ട് ഒരു രാഷ്ട്രീയ നേതാവാണെന്നും അവതാരിക ഓര്‍മപ്പെടുത്തുന്നുമുണ്ട്.
മറ്റൊരു വിഷയത്തിലും മുരളീധരന്റെ നിലപാട് മാറ്റം അറിഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി തുടക്കത്തില്‍ ആര്‍ എസ് എസും ബിജെപി കേന്ദ്ര നേതാക്കളും പിന്തുണച്ചുവെന്നും എന്നാല്‍ പിന്നീട് രാഷ്ട്രീയ ലക്ഷ്യം വെച്ച് ഇവര്‍ മലക്കം മറിഞ്ഞുവെന്നും അവതാരക വ്യക്തമാക്കി. ആര്‍ എസ് എസിന്റെ രണ്ടാമന്‍ ഭയ്യാജി ജോഷി തന്നെ ശബരി മല വിഷയത്തില്‍ സ്ത്രീ പ്രവേശനം വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല പുരുഷന്മാര്‍ കയറുന്നിടത്തെല്ലാം സ്ത്രീപ്രവേശനവും വേണമെന്നാണ് ആര്‍ എസ് എസ് നിലപാടെന്നും അദ്ദേഹം അര്‍ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാനി പറഞ്ഞതോടെ മുരളീധരന്‍ ഇടപ്പെട്ടു.
ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്റെ വീരവാദം. അതിന്റെ വിഷ്വലുണ്ടെന്നും പാര്‍ട്ടിയുടെ ദേശീയ നേതാക്കള്‍ ഇത്തരം കാര്യങ്ങള്‍ അറിയാതെ പോകുന്നത് ശരിയല്ലെന്നും ഷാനി പറഞ്ഞപ്പോള്‍ അതു തന്നെയാണ് താന്‍ പറഞ്ഞതെന്നും മുരളി ആവര്‍ത്തിച്ചു. ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെയാണെങ്കില്‍ ബിജെപി യുടെ ദേശീയ നേതാവ് എന്ന സ്ഥാനം ഞാന്‍ ഒഴിയാമെന്നാണ് മുരളീധരന്‍ വെല്ലുവിളി നടത്തിയത്. ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സ്ഥാനം ഷാനിക്ക് നല്‍കാമെന്നും മുരളിധരന്‍ വ്യക്തമാക്കി. എന്നാല്‍ താങ്കള്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണ്ട എന്ന വ്യക്തമാക്കികൊണ്ട് ഷാനി ഭയ്യാജി ജോഷി പറഞ്ഞ വിഷ്വല്‍ ഇടുകയായിരുന്നു. അതിനും പതിവു പോലെ മുരളീധരന്‍ ഉരുണ്ട് കളിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല