Header Ads

എല്ലാ വിശ്വാസികള്‍ക്കും യുവതികള്‍ ഉള്‍പ്പടെ ശബരിമലയില്‍ പോകാം, ഇരുമുടിക്കെട്ട് ഇല്ലാതെയും: ഹൈക്കോടതി




ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്ക്, ആണോ പെണ്ണോ ആരുമായിക്കൊള്ളട്ടെ, പ്രായവ്യത്യാസമില്ലാതെ അയ്യപ്പദര്‍ശനം നടത്താന്‍ അവകാശമുണ്ടെന്നും അതിനായി സര്‍ക്കാര്‍ ഭക്തര്‍ക്ക് വേണ്ടത്ര സംരക്ഷണം നല്‍കണമെന്നും കേരള ഹൈക്കോടതി. സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച ശബരിമല വിധിന്യായത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താന്‍ അഗ്രഹിക്കുന്ന തങ്ങള്‍ക്ക് മതിയായ പോലീസ് സംരക്ഷണം നല്‍കണമെന്നും മറ്റും ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകരായ, മായ കൃഷ്ണന്‍, രേഖ, ജയ ജലജ എന്നിവര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് കേരളഹൈക്കോടതിയുടെ വിധി. സീനിയര്‍ അഭിഭാഷകന്‍ മനുവില്‍സനാണ് ഹര്‍ജിക്കാര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. 

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്താനാഗ്രഹിച്ച പരാതിക്കാര്‍ ചോദിച്ചത് അവര്‍ 4 പേര്‍ക്ക് ശബരി ശബരിമല സന്ദര്‍ശനത്തിന് വേണ്ടിയുള്ള പോലീസ് സംരക്ഷണം ആയിരുന്നെങ്കില്‍, അവര്‍ക്ക് കേരളാ ഹൈക്കോടതിയില്‍ നിന്നും ലഭിച്ചതാകട്ടേ, അയ്യപ്പദര്‍ശനം ആഗ്രഹിക്കുന്ന മുഴുവന്‍പേര്‍ക്കും മതിയായ പോലീസ് സംരക്ഷണം. നല്‍കും എന്നുള്ള കേരളാ ഗവണ്‍മെന്റിന്റെ സുവ്യക്തമായ അണ്ടര്‍ടേക്കിങ്.

ആ അണ്ടര്‍ടേക്കിങ് കോടതി റെക്കോര്‍ഡ് ചെയ്തു. 

കോടതിയലക്ഷ്യ നിയമത്തിന്റെ സെക്ഷന്‍ 2 ( b) അനുസരിച്ച്, കോടതിമുമ്പാകെ ഒരു അണ്ടര്‍ടേക്കിങ് നല്‍കുകയും ആ അണ്ടര്‍ടേക്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ആ കോടതി വിധി പുറപ്പെടുവിക്കുകയും എന്നാല്‍, പില്‍ക്കാലത്ത് എപ്പോഴെങ്കിലും ഈ അണ്ടര്‍ടേക്കിങ്ങിന് ഏതെങ്കിലും വിധത്തില്‍ ലംഘനം സംഭവിച്ചാല്‍, ആയത് കോടതിയലക്ഷ്യം ആയിരിക്കും എന്നാണ്.

അപ്പോള്‍, ഈ വിധിയിലൂടെ ശബരിമലയില്‍ പോകുവാന്‍ ആഗ്രഹിക്കുന്നു മുഴുവന്‍ സ്ത്രീജനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കി കൊള്ളാമെന്ന് ആണ് കേരള ഗവണ്‍മെന്റിന്റെ അണ്ടര്‍ടേക്കിങ്.

ഈ വിധിയുടെ മാത്രം അടിസ്ഥാനത്തില്‍ ഈ ലോകത്തുള്ള മുഴുവന്‍ അയ്യപ്പ വിശ്വാസികള്‍ക്കും സ്ത്രീ-പുരുഷ ഭേദമന്യേ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതിന് പോലീസ് ഇനിമേല്‍ സംരക്ഷണം നല്‍കേണ്ടതായിരിക്കും.

ആരാണ് വിശ്വാസിയായ അയ്യപ്പ ഭക്തര്‍ എന്നത്, ഇനിമേല്‍ കേരള ഗവണ്‍മെന്റിന് തീരുമാനിക്കാം:

വിധിയെ ഹര്‍ജ്ജിക്കാര്‍ സ്വാഗതം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.