പത്തനംതിട്ടയില്‍ യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കും: സുരേഷ് ഗോപി എംപി
പത്തനം തിട്ടയില്‍ യുവതികള്‍ക്കായി പുതിയ അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി എംപി. ഇനിയുള്ള തന്റെ പരിശ്രമങ്ങള്‍ ഇതിനായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. യുവതികള്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍, സമാനമനസ്കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ സുരേഷ് ഗോപി തയ്യാറായില്ലെങ്കിലും ഇപ്പോള്‍ പത്തനംതിട്ടയില്‍ തന്നെ ശബരിമലയ്ക്കടുത്തായി യുവതികള്‍ക്കായുള്ള അയ്യപ്പ ക്ഷേത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ താന്‍ തുടങ്ങി കഴിഞ്ഞു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല