ഇത് ജനവിരുദ്ധം തിരിച്ചറിയണം സ്ത്രീകൾ
എസ്. ശാന്തി
ആത്മീയ ചരിത്രത്തിലെ ഒരു ഘട്ടത്തിൽ സ്ത്രീകള്‍ക്കു ആത്മാവ് ഇല്ലെന്ന് വിശ്വസിച്ചിരുന്നു. ശരീരം അതും ആർത്തവരക്തത്താൽ അശുദ്ധമായ ശരീരം ,മാത്രമാണ് സ്ത്രീകളെന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആത്മീയ വാദികളുടെ നിലപാടിന് നാമജപ ഘോഷയാത്രയുടെ പിന്തുണയുമായി നമ്മിൽ ചിലർ തെരുവിലിറങ്ങുന്നതിനെ ചരിത്രത്തിന്റെ ഫലിതമെന്ന് ചിരിച്ച് തള്ളിക്കൂടാ . ചരിത്രം പഠിക്കുക മാത്രമല്ല ,ചരിത്രത്തിൽ ഇടപെടുകയും തിരുത്തുകയും ചെയ്യേണ്ടത് കർമ്മോൽ സുകരുടെ ധർമ്മമാണ് .
നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പസന്നിധിയിൽ സ്ത്രീ സാന്നിധ്യം പാടില്ലന്നാ ണ് വാദം . ആർത്തവ ക്രമം വ്രതം തെറ്റിക്കുമെന്നും .
ബ്രഹ്മചര്യത്തെക്കുറിച്ച് വേദോപനിഷത്തുകളിൽ വിരുദ്ധ ങ്ങളായ നിലപാടുകളാണുള്ളത് .പക്ഷേ എവിടെയും സ്ത്രീ സാന്നിധ്യം ബ്രഹ്മചര്യത്തെ ഹനിക്കുമെന്ന് കാണുന്നില്ല' .മറിച്ച് സ്ത്രീകൾക്കും ബ്രഹ്മചചര്യവും അതുവഴിയുള്ള ഫലസിദ്ധിയും വിധിക്കുന്നുണ്ട് അഥർവവേദം (11:5:18 ) .ബ്രഹ്മചര്യമെന്നത് സ്ത്രീയോടും ലൈംഗികതയോടുമുള്ള കേവല അകലം മാത്രമാണെന്ന് ശ്രുതികളിൽ എവിടെയും പരാമർശമില്ല ."ബ്രഹ്മചര്യം കൊണ്ട് തന്നെ ജ്ഞാനിയായവൻ ബ്രഹ്മലോകത്തെ പ്രാപിക്കുന്നുവെന്ന് ഛാന്ദോഗ്യോ പ നിഷത്ത് ബ്രഹ്മചര്യത്തിന്റെ വിശാലചക്രവാളത്തെ പരാമർശിക്കുന്നു . "ഏതൊന്നിനെയാണോ സത്ത്രയണമെന്ന് പറയുന്നത് അത് ബ്രഹ്മചര്യം തന്നെയാകുന്നു .എന്തെന്നാൽ ബ്രഹ്മചര്യം കൊണ്ട് തന്നെയാണ് സത്തായ പരമാൽ മാവിൽ നിന്ന് ആത്മാവിന്റെ രക്ഷയെ ലഭിക്കുന്നത് .പിന്നെ മനനം എന്നു പറയുന്നതോ അതും ബ്രഹ്മചര്യം തന്നെയാകുന്നു .എന്തെന്നാൽ ബ്രഹ്മചര്യം കൊണ്ട് തന്നെയാണ് ആത്മാവിനെ അറിഞ്ഞിട്ട് മനനം ചെയ്യുന്നത് ." (ഛാന്ദോഗ്യം അധ്യായം 8 ഖണ്ഡം 5 ശ്ലോകം 2, 3) എന്ന് ബ്രഹ്മചര്യത്തെ വിശദീകരിക്കുകയും ചെയ്യുന്നു . ബ്രഹ്മചര്യമെന്നാൽ സ്ത്രീകളെ അകറ്റി നിരത്താനുള്ള കേവല സൂത്രമായി ആചാര്യന്മാർ കണ്ടിരുന്നില്ലെന്നർത്ഥം .ഇനി പൗരോഹിത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായ ബ്രാഹ്മണങ്ങങ്ങളിൽ തന്നെ ബ്രഹ്മചര്യവും സ്ത്രീ സംസർഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിരുദ്ധ ങ്ങളായ പരാമർശങ്ങളാണുള്ളത് .ബ്രഹ്മചാരികൾക്ക് ലൈംഗിക ബന്ധം ആകാമെന്നു വരെ ശതപഥബ്രാഹ്മണം പറയുന്നുണ്ട്.
മാമുനിമാരുടെ തപസിളക്കാൻ മേനക മാരെത്തിയ പുരാണാ ഖ്യാനങ്ങൾ ബാല മനസു ക ളു ടെ വിനോദത്തിനാണ് വിജ്ഞ മാരുടെ വിശ്വാസങ്ങൾക്കല്ല ഉതകുകയെന്ന് അർത്ഥം .
ശ്രുതികൾ കാലാതീതസത്യങ്ങളെന്നും സ്മൃതി ക ൾ കാലാനുസാരിയായ വിധി നിഷേധങ്ങളെന്നും ആചാര്യന്മാർ പറയുന്നു .അങ്ങിനെയെങ്കിൽ ഇക്കാലത്തിന്റെ സ്മൃതി ഇന്ത്യൻ ഭരണഘടനയാണ് . അതിനാൽ തന്നെ ഭരണഘടനാ നുശാസിയായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് ,ശ്രുതികളിൽ ആധാരമില്ലാത്ത ' ആചാരങ്ങളേക്കാൾ മാനിക്കപ്പെടേണ്ടത്.
പൗരോഹിത്യ തന്ത്രം
ദൈവത്തിന് മുന്നിൽ സകലരും സമന്മാർ എന്ന സ്ഥിതിവിശേഷം പൗരോഹിത്യത്തെ അപ്രസക്തമാക്കുമെന്നതിനാൽ എക്കാലവും അവരതിനെ എതിർത്തു പോന്നു .യഹൂദ പാരമ്പര്യത്തിൽ ദൈവനാമം (യാഹ് വേ > ഉച്ചരിക്കാൻ പുരോഹിതർക്ക് മാത്രമായിരുന്നു അവകാശം .സകല ജനങ്ങൾക്കുമായി ദൈവത്തെ പിതാവെന്ന് പരിചയപ്പെടുത്തി പൗരോഹിത്യത്തെ അട്ടിമറിച്ച യേശുവിന്റെ പിൻമുറക്കാർ പൗലോസിനെ അടിസ്ഥാനമാക്കി പൗരോഹിത്യത്തെ അരക്കട്ടുറപ്പിച്ചു .നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻ റ്റെയിൻ ചക്രവർത്തിക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിലേക്ക് ദത്തെടുത്തതോടെ ക്രിസ്തുമതം രാജകീയ പുരോഹിത മതമായി .ആരാധനയ്ക്കുള്ള അവകാശം അത്മായരിൽ നിന്ന് വീണ്ടും കവർന്നെടുക്കപ്പെട്ടു .വേദ ഭാഷയും മന്ത്രങ്ങളും മാത്രമല്ല അന്യഥാ ലോ കോ പകര പ്രദമാകേണ്ടുന്ന ഉപനിഷദ് ദർശനങ്ങളും കയ്യടക്കി ദുർവ്യാഖ്യാനം ചെയ്ത് ബ്രാഹ്മണമതം അധീശത്വം നിലനിർത്തി .ദൈവത്തി ന്റെ ഇഷ്ടം അറിഞ്ഞും അറിയിച്ചും പൗരോഹിത്യം ഇന്നും വ്യവസ്ഥാപിതത്വം ഊട്ടിയുറപ്പിക്കാൻ ശ്രമിക്കുന്നു .ശബരിമലയിലും ഗുരുവിയൂരിലും ഒരു വിഭാഗത്തിനു മാത്രം പ്രവേശനമുള്ള മറ്റനേകം ദേവാലയങ്ങളിലും മുസ്ലീം സ്ത്രീകളെ പ്രവേശിപ്പിക്കാത്ത സുന്നി പള്ളികളിലും പൗരോഹിത്യത്തിന്റെ രാഷ്ട്രീയതന്ത്രം വിജയം കാണു ന്നു .
"പൗരോഹിത്യമാണ് ഇന്ത്യയുടെ ശാപം എന്നും സഹോദരനെ -സഹോദരിയെ '- തരംതാഴ്ത്തുന്നവന് എങ്ങിനെ സ്വയം ഉയരാൻ കഴിയുമെന്നും സ്വാമി വിവേകാനന്ദൻ ചോദിക്കുന്നു .പൗരോഹിത്യം അതിന്റെ സ്വഭാവത്തിൽ തന്നെ ഹൃദയശൂന്യമാണെന്നും പൗരോഹിത്യം പ്രബലമായിടത്ത് ആത്മീയത ജീർണിക്കുന്നുവെന്നും വിവേകാനന്ദൻ ആവർത്തിക്കുന്നു
ദൈവികതയുടെ പൊരുളും പ്രഭയും തങ്ങൾക്കു മാത്രമാണെന്നും ആയിരിക്കണം എന്നുമുള്ള നിർബന്ധബുദ്ധിയാണ് ആചാരങ്ങളുടെ പേരിലുള്ള പിടിവാശിയായി പല രൂപത്തിൽ പ്രത്യക്ഷപ്പെടുന്നത് .
മാറു മറയ്ക്കാനുള്ള അവകാശം നേടിയെടുത്തതും മുലക്കരം പിരിച്ച അധികാര വ്യവസ്ഥയെ തൂത്തെറിഞ്ഞതും പുരോഗമന ആശയങ്ങളുടെ പിൻബലത്തിൽ നടന്ന അതിശക്തമായ സമരങ്ങളിലൂടെയാണ് .അന്നും പൗരോഹിത്യ സവർണ കൂട്ടുകെട്ട് അതിനെ നഖശിഖാന്തം എതിർത്തിരുന്നുവെന്ന് സ്ത്രീകളെങ്കിലും മറക്കരുത് . പൗരോഹിത്യം എന്നും സ്വേച്ഛാധി പ ത്യവുമായി കൈകോർക്കുന്നു എന്ന വാക്കുകൾ ജനാധിപത്യവിശ്വാസികളും .
വിശ്വാസം എന്നും രാഷ്ട്രീയം
പുരോഗമനത്തിന്റെ മുഖം മൂടിയണിഞ്ഞ സംഘപരിവാർ ശബരിമലയെ സംബന്ധിക്കുന്ന സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തു .എന്നാൽ പുരോഗമന ആശയങ്ങക്കെതിരെ ആയുധമാക്കാമെന്ന തിരിച്ചറിവിൽ നിലപാട് മാറ്റി .സ്വാതന്ത്ര്യം ,സമത്വം ,ജനാധിപത്യം ,തുടങ്ങിയ മാനവിക മൂല്യങ്ങൾക്ക് പ്രാമാണ്യം ലഭിക്കുന്ന ഏതൊരു നടപടിയേയും എതിർക്കേണ്ടത് സവർണ ഫാസിസ്റ്റ് പ്രത്യയശാസ്റ്റത്തിന്റെ ആവശ്യമാണ് .അതിനാൽ തന്നെ വിശാലമാനവികതയുടെ വക്താക്കളെ ഏതുവിധേനയും വായടപ്പിക്കാൻ കിട്ടുന്ന ഒരു അവസരവും അവർ പാഴാക്കുന്നില്ല .സവർണ പൗരോഹിത്യ കൂട്ടുകെട്ട് എന്നും ചരിത്രത്തിന് ഇരുണ്ട നാളുകളേ സമ്മാനിച്ചിട്ടുള്ളൂ താനും .
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങി ജീർണിച്ച നായർ സമുദായത്തെ പുനരുദ്ധരിക്കാൻ പിറവി കൊണ്ട എൻ എസ് എസിന്റെ ഇന്നത്തെ നേതൃത്വം മന്നത്ത് പദ്മനാഭനെ മറന്ന് പൗരോഹിത്യത്തിന് വിടുപണി ചെയ്യുന്നു .അച്ഛനെ അച്ഛനെന്ന് വിളിക്കാൻ അവകാശമില്ലാത്ത കുഞ്ഞുങ്ങളെ പെറ്റ അമ്മമാരുടെ അടക്കിയ നിലവിളി കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ ഇന്നും കനത്ത് കിടക്കുന്നു .വി ടി യും കൂട്ടരും ഏറെ പണിപ്പെട്ട് ചരിത്രത്തിലേക്ക് പിന്തള്ളിയ ഘോഷയും മറക്കുടയും പുതു പ്രത്യയശാസ്ത്ര പിൻബലത്തിൽ പുതുരൂപങ്ങളിൽ അവതരിക്കുന്നത് ആശാസ്യമോയെന്ന് നാമജപ ഘോഷയാത്രക്ക് ഇറങ്ങു ന്നതിന് മുൻപ് ഒന്ന് ആലോചിക്കുക .
കേരള ചരിത്രത്തിനും സമൂഹത്തിനും ഒരു സംഭാവനയും നൽകാത്ത ഒരു നാട്ടുരാജകുടുംബം ഐതിഹ്യം നൽകിയ ദേവ പിതൃസ്ഥാ ന ത്തിന്റെ പേരിൽ ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ ഗവൺമെന്റിനെ വെല്ലുവിളിക്കുന്നത് ചുറ്റിലുമെവിടെയോ ഒരു വരേണ്യാന്തരീക്ഷം രൂപപ്പെട്ടെന്ന മതിഭ്രമത്തിൽ പഴയ രാജാധികാരത്തിന്റെ ഓർമ്മ തികട്ടി വന്നതിനാലാവണം .
പുറമെ ഖദറും ഉള്ളിൽ കാവിയും ധരിച്ച ഒരു വിഭാഗവും സകലമാന പിന്തിരിപ്പൻ ശക്തികൾക്കും കൂട്ടിക്കൊടുപ്പു നടത്തുന്ന മറുവിഭാഗവും ചേർന്ന കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടിൽ തെളിയുന്നത് രാഷ്ട്രീയഷണ്ഡത്വം മാത്രം .
വരേണ്യ പൗരോഹിത്യ കൂട്ടുകെട്ട് ദൈവത്തെ സംരക്ഷിക്കാം മനുഷ്യരെ തെരുവിലിറക്കിയപ്പോഴോക്കെ കലാപങ്ങളും നടന്നിട്ടുണ്ട് .സ്ത്രീകളിൽ വിദഗ്ദ്ധമായി ആരോപിക്കപ്പെടുന്ന രാഷ്ട്രീയ നിരക്ഷരതയുടെയും നിഷ്കളങ്കതയുടെയും പേരിൽ കലാപങ്ങൾക്ക് ചൂട്ടു കറ്റകളാകാൻ സ്ത്രീകൾ നിന്നു കൊടുക്കരുത് .സ്ത്രീകളെ അരാഷ്ട്രീയതയുടെ അടിമത്തത്തിൽ തളച്ചിടാനുള്ള വ്യവസ്ഥാപിതത്വത്തിന്റെ പണിയാളുകളെ തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടതു് ചരിത്രപരമായ കടമയാണ് ,മറക്കരുത് .
പിൻകുറിപ്പ് - കൃഷ്ണനോടുള്ള തീവ്രാനുരാഗത്താൽ മതിമറന്ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് കടക്കാനാഞ്ഞ മീരയോട് വ്യദ്ധനായ പൂജാരി പറഞ്ഞു കടക്കരുത് ശ്രീകോവിലിൽ സ്ത്രീകൾക്ക് പ്രവേശനമില്ല .ആശ്ചര്യത്തോടെ മീര ആരാഞ്ഞു കണ്ണനെ ഇത്ര കാലം ഭജിച്ചിട്ടും അങ്ങി തുവരെ പെണ്ണായില്ലേ ?
അഭിപ്രായങ്ങളൊന്നുമില്ല