Header Ads

നിരപരാധിയായ ഫ്രാങ്കോയെ ജയിലില്‍ അടച്ചവരുടെ തലയില്‍ ഇടിത്തീ വീഴും: പി സി ജോര്‍ജ്ജ്



നിരപരാധിയായ ഫ്രാങ്കോയെ പിടിച്ചു ജയിലിലടച്ചവരുടെ തലയില്‍ ഇടിത്തീ വീഴുമെന്ന് പി സി ജോര്‍ജ്ജ് എം എല്‍ എ. തനിക്കു വിവാഹ ജീവിതം വേണമെന്നു പറഞ്ഞ് കത്തു കൊടുത്ത കന്യാസ്ത്രീയാണ് ഇപ്പോള്‍ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി നടക്കുന്നത്. ഫ്രാങ്കോയെ ജയിലില്‍ അടയ്ക്കാന്‍ ഓടി നടന്നത് പത്രക്കാരാണ്. നിങ്ങള്‍ക്ക് ഇപ്പോള്‍ തൃപ്തിയായി കാണും. ഇതിനുള്ള ശിക്ഷ ഇടിത്തീയായി നിങ്ങള്‍ക്കു കിട്ടിക്കൊള്ളും, പി സി ജോര്‍ജ്ജ് രോക്ഷം കൊണ്ട്. തുടക്കം മുതല്‍ ബിഷപ്പ് ഫ്രാങ്കോയെ പിന്തുണയ്ക്കുന്ന നിലപാടാണ് പി സി ജോര്‍ജ്ജിന്റെത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫ്രാങ്കോ തന്റെ അപ്പനായിട്ടു വരും എന്നായിരുന്നു പിസിയുടെ മറുപടി. 


'ഇത് സ്വകാര്യ സന്ദര്‍ശനമല്ല, പരസ്യ സന്ദര്‍ശനമാണ്. ഞാനദ്ദേഹത്തിന്റെ കൈ മുത്തിയിട്ടുണ്ട്. എന്നെ ആരും ഫ്രാങ്കോ പിതാവ് എന്നു വിളിക്കരുത്, ഞാന്‍ പി സി ജോര്‍ജ്ജാണ്. എനിക്കു തോന്നുന്നത് പത്രക്കാരുടെ തലയ്ക്കു സുഖമില്ല എന്നാണ്. ജയിലില്‍ അടയ്‌ക്കേണ്ടത് നിങ്ങളെയാണ്. പത്രക്കാരായിരുന്നു ഫ്രാങ്കോയെ ജയിലില്‍ അടച്ചതില്‍ മുന്നില്‍. കൂടുതല്‍ വര്‍ത്തമാനം പറയരുത്. ബാക്കി ഞാന്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറയാം,' പി സി ജോര്‍ജ്ജ് വ്യക്തമാക്കി.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച ശേഷം തിരിച്ചുവരവെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു പി സി ജോര്‍ജ്ജ്.


അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.