പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും വിലയ്‌ക്കെടുക്കാന്‍ ഫാ റോബിന്‍ നടത്തിയത് വന്‍ സാമ്പത്തിക ഇടപാട്?
കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയെയും കുടുംബത്തെയും വിലയ്‌ക്കെടുക്കാന്‍ ഫാ റോബിന്‍ നടത്തിയത് വന്‍ സാമ്പത്തിക ഇടപാടെന്ന് പോലീസ് സംശയിക്കുന്നു. വൈദികന്റെ പീഡനത്തിന് ഇരയായി പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പെണ്‍കുട്ടിയും അമ്മയും മുമ്പേ തന്നെ കൂറുമാറിയിരുന്നു. വിചാരണവേളയില്‍ പെണ്‍കുട്ടിയുടെ അച്ഛനും കൂറുമാറി. ഇതോടെ വൈദികന്‍ കേസില്‍ നിന്ന് രക്ഷപ്പെടാനാണ് സാധ്യത. അച്ചനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ അച്ഛനും ഇക്കാര്യങ്ങളെല്ലാം ശരിവച്ചു.
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) പോക്സോ കോടതി ജഡ്ജി പി.എന്‍.വിനോദ് മുന്‍പാകെയാണ് വിചാരണ നടക്കുന്നത്. ഉഭയകക്ഷി സമ്മതത്തോടെയാണ് ഫാ. റോബിനുമായി ബന്ധത്തിലേര്‍പ്പെട്ടതെന്നും ആ സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഫാ. റോബിനുമായി കുടുംബജീവിതം ആഗ്രഹിക്കുന്നുവെന്നും തന്റെ കുഞ്ഞിന്റെ പിതാവ് ഫാ. റോബിനാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇത് തന്നെയാണ് പെണ്‍കുട്ടിയുടെ അച്ഛനും പറഞ്ഞത്.
പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതിഭാഗം ക്രോസ് വിസ്താരത്തോടെയാണ് വെള്ളിയാഴ്ച രാവിലെ വിചാരണ തുടങ്ങിയത്. അതിനുശേഷം അച്ഛനെ വിസ്തരിച്ചു. പെണ്‍കുട്ടിയുടെ സഹോദരന്‍, പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യുഷന്‍ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് രണ്ടുപേരെയും സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. ആറുമുതല്‍ എട്ടുവരെ സാക്ഷികളെ ശനിയാഴ്ച വിസ്തരിക്കും. മഹസര്‍സാക്ഷികള്‍, ആശുപത്രിയില്‍ പണം എത്തിച്ചയാള്‍ എന്നിവരെയാണ് ശനിയാഴ്ച വിസ്തരിക്കുക. ഏഴുപ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. ഫാ. റോബിന്‍ വടക്കുഞ്ചേരിയാണ് ഒന്നാംപ്രതി.
പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി മാറ്റത്തോടെ അച്ചന്‍ വിശുദ്ധനുമാകും. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ അപമാനിക്കല്‍ കൂടിയാണ് ഇത്. ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗികമായ സമ്പര്‍ക്കത്തെയാണ് ബലാത്സംഗം എന്ന് പറയുന്നത്. ഐപിസിയിലെ ഈ നിര്‍വ്വചനത്തെ അട്ടിമറിക്കാനാണ് കൂറുമാറ്റങ്ങള്‍.
പരസ്പര സമ്മതത്തോടെ രണ്ട് പ്രായപൂര്‍ത്തിയായ വ്യക്തികള്‍ തമ്മിലെ ലൈംഗിക ഇടപെടലിനെ കുറ്റകൃത്യമായി നിര്‍വ്വചിക്കാനാവില്ല. ഇതിന് വേണ്ടിയാണ് തനിക്ക് 16 വയസ് തികഞ്ഞെന്നും തന്റെ സമ്മതത്തോടെയാണ് ലൈംഗിക വേഴ്ചയെന്നും പെണ്‍കുട്ടി പറയുന്നത്. പരസ്പര സമ്മതത്തോടെ പതിനാറ് തികഞ്ഞ ഞാന്‍ വൈദികനുമായി ബന്ധപ്പെട്ടുവെന്ന് പെണ്‍കുട്ടി പറയുമ്പോള്‍ കൊട്ടിയൂര്‍ പീഡനക്കേസും ഇല്ലാതാകുകയാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ പ്രായം പതിനാറില്‍ താഴെയാണെന്ന് ശാസ്ത്രീയമായി പൊലീസിന് തെളിയിക്കാനാകും. ഇതിന് കഴിഞ്ഞാല്‍ അത് കേസില്‍ വഴിത്തിരിവാകും. അല്ലാത്ത പക്ഷം ബാലപീഡനവും പോക്‌സോയുമെല്ലാം അപ്രസക്തമാകും.
.............................................................................................................................................
Tags: Father Robin is escaping from sexual abuse of a minor in Kottiyoor, Kottiyoor sexual abuse victim changed her verdicts in favor of the criminal father Robin, Malayalam news, thamasoma
അഭിപ്രായങ്ങളൊന്നുമില്ല