അഭിമന്യു വധക്കേസ്: മുഖ്യപ്രതി മുഹമ്മദ് പിടിയില്‍
മഹാരാജാസ് കോളജ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മുഹമ്മദ് പോലീസ് പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളജിലെ ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമാണ് ഇയാള്‍. അഭമന്യുവിനെ കൊലപ്പെടുത്തിയതില്‍ മുഖ്യപ്രതി ഇയാള്‍ ആണെന്നു പോലീസ് സംശയിക്കുന്നു. ഗോവയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യസൂത്രധാരകന്‍ ഇയാളാണെന്നു സംശയിക്കുന്നു. മഹാരാജാസിലെ മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥിയാണ് ഇയാള്‍.
..................................................................................................................................................
Tags: Police nabbed Chief accused in Abhimanyu murder case Muhammad, Malayalam news, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല