ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉന്നത രാഷ്ട്രീയ സ്വാധീനം; ബിഷപ്പിനു മുന്നില്‍ മുട്ടുവിറച്ച് എം ജെ മദര്‍ ജനറലും
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വന്‍ രാഷ്ട്രീയ ബന്ധങ്ങളും ബിസിനസ് സാമ്രാജ്യവും. ഡല്‍ഹിയിലെയും പഞ്ചാബിലെയും രാഷ്ട്രീയ നേതാക്കള്‍ ബിഷപ്പ് ഫ്രാങ്കോയുടെ അടുപ്പക്കാരാണ്. അതിനാല്‍ത്തന്നെ, ഇയാള്‍ക്കെതിരെ അതിഗുരുതരമായ ലൈംഗികാരോപണമുയര്‍ന്നിട്ടും ആരും ഇയാള്‍ക്കെതിരെ പ്രതികരിക്കുന്നതു പോലുമില്ല. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പിനെതിരെ വേറെയും കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. ഇതെല്ലാം സഭ മുക്കുകയായിരുന്നു. വെറുമൊരു മെത്രാനെന്നതിന് അപ്പുറം സ്വാധീനവും നിയന്ത്രണവും കത്തോലിക്കാ സഭയില്‍ ഫ്രാങ്കോ മുളയ്ക്കലിന് ഉള്ളതാണ് ഇതിന് കാരണം.
മിഷനറീസ് ഓഫ് ജീസസ് (എം.ജെ) സന്യാസസമൂഹത്തിന്റെ മദര്‍ ജനറലിന് കന്യാസ്ത്രീകള്‍ നിരവധി പരാതികളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ നല്‍കിയത്. സ്ഥലം മാറ്റവും അവധിയുമെല്ലാം അനുവദിച്ചിരുന്നത് ബിഷപ് ഫ്രാങ്കോയുടെ ഇഷ്ടപ്രകാരം മാത്രമായിരുന്നു. കൂടാതെ മാനസിക പീഡനവും അസഹ്യമായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ സന്യാസസമൂഹത്തിന്റെ മദര്‍ ജനറലിന് കന്യാസ്ത്രീകള്‍ നല്‍കിയിരുന്നു. പക്ഷേ, മദര്‍ ജനറല്‍ ബിഷപ്പിനെ പിന്തുണയ്ക്കുകയായിരുന്നു. അതിനാല്‍ ഈ പരാതികളെല്ലാം അവര്‍ മുക്കി. ബിഷപ്പിന്റെ പീഡനവും മദര്‍ ജനറലിന്റെ അവഗണനയും സഹിക്കാന്‍ കഴിയാതെ ഫോര്‍മേറ്റര്‍ ചുമതല വഹിച്ചിരുന്നയാളടക്കം 18 കന്യാസ്ത്രീകള്‍ സഭ വിട്ടു. ഇവരുടെ പേരുവിവരങ്ങളും സഭ വിട്ടുപോകാന്‍ ഇടയാക്കിയ സാഹചര്യങ്ങളും സഭയില്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആരും ചെറുവിരല്‍ പോലും അനക്കുന്നില്ല. ബിഷപ്പിന്റെ മാഫിയാ ബന്ധങ്ങളാണ് ഇതിന് കാരണമെന്ന വിലയിരുത്തലും സജീവമാണ്. പുരോഹിതന്‍ എന്നതിനെക്കാള്‍ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണു ബിഷപ് ഫ്രാങ്കോയെന്ന് ഒരു കന്യാസ്ത്രീയുടെ പരാതിയിലുണ്ട്.
സന്യാസ സമൂഹത്തെ നശിപ്പിക്കാനാണ് ബിഷപ്പ് ഫ്രാങ്കോ ശ്രമിക്കുന്നതെന്നും സഭാനേതൃത്വം അതിനു കൂട്ടുനില്‍ക്കുകയാണെന്നും തനിക്കെതിരേ ശബ്ദിക്കുന്നവരെ ബിഷപ് മാനസികമായി പീഡിപ്പിക്കുകയാണെന്നും കന്യാസ്ത്രീകള്‍ ആരോപിക്കുന്നു. സന്യാസസഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ്, കന്യാസ്ത്രീകളുടെ വാര്‍ഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റത്തിലുമെല്ലാം ഇടപെടുന്നെന്നും പരാതിയിലുണ്ട്. എം.ജെ. സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിനു പിന്നില്‍ ബിഷപ് ഫ്രാങ്കോയാണെന്നുമാണ് ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിനോടു പരാതിപ്പെട്ടത്. ബിഷപ്പിന്റെ താല്‍പര്യത്തിനു വഴങ്ങുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാ പരിഗണനയും നല്‍കും. എതിര്‍പ്പുയര്‍ത്തുന്നവരെ ശത്രുവിനെപ്പോലെയാണു കാണുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ബിഷപ്പിനെതിരേയോ സഭാനേതൃത്വത്തിനെതിരേയോ ശബ്ദിക്കാന്‍ പോലും ആരുമില്ലെന്ന് പരാതി പറയുന്ന കന്യാസ്ത്രീകളും ഉണ്ട്.
ജലന്ധര്‍ രൂപതയ്ക്കു കീഴിലുള്ള സന്യാസിനീസമൂഹത്തില്‍ നൂറില്‍ത്താഴെ അംഗങ്ങള്‍ മാത്രമാണ് ഉള്ളത്. ഭരണതലത്തിലുള്ള ഉന്നതന്റെ നിര്‍ദ്ദേശപ്രകാരം ഐ.പി.എസിലെ ഒരു വിവാദനായകന്‍ ബിഷപ്പിനെ രക്ഷിക്കാന്‍ കരുക്കള്‍ നീക്കിയിരുന്നു. തെളിവുകള്‍ ശക്തമായതിനാല്‍ പൊലീസ് ബിഷപ്പിനെതിരേ നടപടികളിലേക്കു നീങ്ങുകയായിരുന്നു. ഭരണകക്ഷിയുടെ ദേശീയനേതാവും സംസ്ഥാന നേതാവുമായി ബിഷപ്പിന് അടുപ്പമുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ വൈകിപ്പിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ട്. ജലന്ധര്‍ രൂപതയില്‍നിന്നുള്ള രണ്ടു വൈദികര്‍ ആഴ്ചകളായി കോട്ടയം ജില്ലയില്‍ ഒത്തുതീര്‍പ്പുശ്രമങ്ങളുമായി രംഗത്തുണ്ടായിരുന്നു. അതിനിടെ താന്‍ മാനഭംഗപ്പെടുത്തിയെന്ന് കന്യാസ്ത്രീ പരാതിപ്പെട്ടത് പ്രതികാര നടപടിയുടെ ഭാഗമായാണെന്ന് ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോഴും പറയുന്നു. 2016ല്‍ ഈ കന്യാസ്ത്രീയുടെ പേരില്‍ ഗുരുതരമായ ആരോപണമുണ്ടായപ്പോള്‍ അവര്‍ക്കെതിരേ നടപടിയെടുത്തിരുന്നുവെന്ന് ബിഷപ് ഫ്രാങ്കോ പ്രതികരിച്ചതും ഇതിന്റെ ഭാഗമാണ്. ഇത്തരം പരാതികളെല്ലാം ബിഷപ്പ് തന്നെ സൃഷ്ടിച്ചതാണെന്ന ആരോപണവും ഇപ്പോള്‍ സജീവമായി ഉയരുന്നുണ്ട്.
കന്യാസ്ത്രീമാരെ ബിഷപ്പ് മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്ഥലംമാറ്റവും അവധിയുമൊക്കെ തീരുമാനിച്ചിരുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നുവെന്നും പരാതികളിലുണ്ട്. ബിഷപ്പ് ഉള്‍പ്പെടെയുള്ളവരുടെ പീഡനത്തെ തുടര്‍ന്ന് ഫോര്‍മേറ്റര്‍ (കന്യാസ്ത്രീ ആകുന്നതുവരെ ഓരോ ഘട്ടത്തിലും അവരെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍) ഉള്‍പ്പെടെ 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയി. തങ്ങളുടെ സന്യാസ സമൂഹത്തെ നശിപ്പിക്കുന്നതിനാണ് ബിഷപ്പിന്റെ ശ്രമം. സഭാ നേതൃത്വവും അതിന് കൂട്ടുനില്‍ക്കുന്നു. തനിക്ക് എതിരായി ശബ്ദമുയര്‍ത്തുന്നവരെ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുകയാണ്. സന്യാസ സഭയുടെ രക്ഷാധികാരി എന്ന അധികാരം മാത്രമുള്ള ബിഷപ്പ് കന്യാസ്ത്രീമാരുടെ വാര്‍ഷികാവധി നിശ്ചയിക്കുന്നതിലും സ്ഥലംമാറ്റം പോലുള്ള ചെറിയകാര്യങ്ങളില്‍ വരെ ഇടപെടുന്നുവെന്നും ആരോപണമുണ്ട്.
സന്യാസസഭ മുങ്ങുന്ന കപ്പലാണെന്നാണെന്നും അത് മുക്കുന്നതിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയാണെന്നുമാണ് അന്നു ഫോര്‍മേറ്ററായിരുന്ന കന്യാസ്ത്രീ മദര്‍ ജനറലിന് നല്‍കിയ കത്തിലുള്ളത്. ബിഷപ്പ് ഫ്രാങ്കോയുടെ താല്‍പര്യത്തിന് വഴങ്ങുന്ന കന്യാസ്ത്രീകള്‍ക്ക് എല്ലാ പരിഗണനയും നല്‍കുന്നു. എതിര്‍പ്പുയര്‍ത്തുന്നവരെ ശത്രുവിനെപ്പോലെയാണ് ബിഷപ്പ് കാണുന്നതെന്നും ഈ കത്തിലുണ്ട്. മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിലാകട്ടെ ബിഷപ്പിനെതിരെയൊ, സഭാ നേതൃത്വത്തിനെതിരെയോ ശബ്ദിക്കാന്‍ പോലും ആരുമില്ലെന്നാണ് പറയുന്നത്. ബിഷപ്പ് ഫ്രാങ്കോയെ സന്തോഷിപ്പിക്കുന്ന നടപടികള്‍ക്ക് മാത്രമാണ് മദര്‍ ജനറല്‍ അടക്കമുള്ളവരുടെ അധികാരം വിനിയോഗിക്കുന്നത്.
തനിക്കെതിരായ ശബ്ദങ്ങളെ ബിഷപ്പ് അടിച്ചമര്‍ത്തുന്നതുപോലെതന്നെയാണ് മദര്‍ ജനറലും പെരുമാറുന്നത്. ബിഷപ്പിന്റെ സ്വാര്‍ത്ഥതയ്ക്കും അനീതിക്കും സഭാ നേതൃത്വം കൂട്ടു നില്‍ക്കുന്നു. സഭ വിട്ടുപോയ ഓരോ കന്യാസ്ത്രീകളുടെയും പേരും അവര്‍ വിട്ടുപോകാനിടയായ സഹചര്യങ്ങളും കത്തില്‍ വിവരിക്കുന്നുണ്ട്. ബിഷപ്പിന് താല്‍പര്യമുള്ള ചില കന്യാസ്ത്രീകള്‍ അവര്‍ പല വിഷയങ്ങളില്‍ ആരോപണങ്ങളില്‍പെട്ടിട്ടും നേതൃസ്ഥാനങ്ങളില്‍ തുടരുന്നതിനെയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയ കന്യാസ്ത്രീയുടെ കാര്യങ്ങളടക്കം വിശദമായി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയങ്ങളില്‍ കൃത്യമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസസഭതന്നെ ഇല്ലാതാകുമെന്നും കത്തിലൂടെ കന്യാസ്ത്രീകള്‍ ആവര്‍ത്തിക്കുന്നു.
രണ്ടുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ കോട്ടയം പൊലീസിനും മജിസ്‌ട്രേട്ടിനും നല്‍കിയ പരാതി. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസില്‍ രണ്ടുവര്‍ഷത്തിനിടെ പലതവണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയ മൊഴി. 2014 മെയ് മാസം എറണാകുളത്ത് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. പിറ്റേന്നും പീഡനത്തിനിരയാക്കി. തുടര്‍ന്ന് രണ്ടുവര്‍ഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ മൊഴി നല്‍കിയിരിക്കുന്നതും. ബിഷപ്പ് കേരളത്തില്‍ താമസത്തിനെത്തുമ്പോള്‍ കുറവിലങ്ങാട് ഗസ്റ്റ് ഹൗസില്‍ എത്തും. ഈ സമയത്തായിരുന്നു പീഡനം. ബിഷപ്പിന്റെ കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. ഇവിടെ ബിഷപ്പ് സ്ഥിരമായി എത്തിയിരുന്നതായി അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പീഡനം തുടര്‍ന്നതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കന്യാസ്ത്രീ പരാതി നല്‍കി. ഇതോടെ പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ സമ്മര്‍ദ്ദങ്ങളും ഉണ്ടായി. വീണ്ടും മാനസിക പീഡനങ്ങളും തുടര്‍ന്നു. ഇതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ബിഷപ്പ് കുറവിലങ്ങാട്ട് എത്തിയപ്പോള്‍ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി എന്ന് കാട്ടി രണ്ടുവൈദികര്‍ കന്യാസ്ത്രീക്കെതിരെ കുറവിലങ്ങാട് പൊലീസില്‍ പരാതി നല്‍കി. കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ തന്നെ വധിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ഇതോടെ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ബിഷപ്പിനെതിരെ ബലാത്സംഗത്തിന് കേസെടുക്കുകയും ചെയ്തു. എന്നിട്ടും ബിഷപ്പിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ല.
...............................................................................................................................................
Tags: Bishop Franco Mulackal's horrific sex scandals, Bishop has strong connections with political leaders in Delhi and Panjab, Bishop Franco Mulackal planned to kill the accused like Abhaya murder, Malayalam news, thamasoma
അഭിപ്രായങ്ങളൊന്നുമില്ല