Header Ads

ജലന്ധര്‍ ബിഷപ്പിനെ പോലീസിനു ഭയമോ...? നടപടി വൈകിച്ച് കേരള പോലീസ്



പീഡനക്കേസുകളില്‍ സ്ത്രീയുടെ പരാതി കിട്ടിയാല്‍ ആ നിമിഷം അവനെ തൂക്കിയെടുത്ത് ലോക്കപ്പിലിട്ടു ചാമ്പുന്ന പോലീസിന് ജനന്ധര്‍ ബിഷപ്പിനു മുന്നില്‍ മുട്ടുവിറയ്ക്കുന്നു. ജലന്ധറിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുമെന്ന് പലതവണ കേരള പോലീസ് ആവര്‍ത്തിച്ചിട്ടും ആ യാത്ര ഓരോരോ കാരണം പറഞ്ഞ് വൈകിപ്പിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിര്‍ദേശാനുസരണമാണു ഡല്‍ഹി, ജലന്ധര്‍ യാത്രകള്‍ അന്വേഷണ സംഘം മാറ്റിയത്. ജലന്ധര്‍ രൂപതാധ്യക്ഷന്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍, ബിഷപിനെ ഇന്നു ജലന്ധറിലെത്തി ചോദ്യം ചെയ്യാനായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട് റദ്ദാക്കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജിയോബാറ്റിസ്റ്റ ദിക്കാത്രോയോയില്‍നിന്ന് മൊഴിയെടുക്കാനായി ഡല്‍ഹിയിലേക്കു പോകാനുള്ള തീരുമാനവും മാറ്റി. തല്‍ക്കാലം കേരളത്തിനുള്ളിലെ അന്വേഷണം പൂര്‍ത്തിയാക്കാനാണു അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

കഴിഞ്ഞ ദിവസം കേരള പോലീസ് ബംഗളുരുവിലെത്തി രണ്ടു പേരില്‍നിന്നു മൊഴി ശേഖരിച്ചിരുന്നു. പക്ഷേ, അതില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. പീഡനം നടന്നെന്നു കന്യാസ്ത്രീ ആരോപിച്ച തീയതികളില്‍ കുറവിലങ്ങാട്ടെ മഠത്തില്‍ ബിഷപ് എത്തിയിരുന്നതായി മുമ്പ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളായിരുന്ന ഇവര്‍ മൊഴി നല്‍കി. സഭയില്‍നിന്നു പുറത്തുപോയ ഇരുവരില്‍നിന്നും ബംഗളുരുവിലെത്തിയാണു പോലീസ് മൊഴിയെടുത്തത്. ഇവരിലൊരാള്‍ അമ്മയുടെ ചികിത്സാര്‍ഥം അവധി ചോദിച്ചപ്പോള്‍ നിഷേധിച്ചതോടെ സഭ വിട്ടു. മറ്റേയാള്‍, സഭയ്ക്കു കീഴിലെ അധ്യാപക ജോലിയില്‍, സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനത്തില്‍ മനംനൊന്താണ് സഭ വിട്ടതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം പരാതിക്കാരിയായ കന്യാസ്ത്രീക്കു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഭാഗത്തുനിന്നും കടുത്ത ഭീഷണിയാണ് ഉണ്ടാകുന്നത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മഠത്തിനു പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തനിക്കു ഭീഷണിയുണ്ടെന്നു നേരത്തെതന്നെ കന്യാസ്ത്രീ പോലീസില്‍ അറിയിച്ചിരുന്നു. ഇതോടെ, ഇന്നലെ മുതല്‍ മഠം പോലീസ് കാവലിലാണ്.
...........................................................................................................................................
Tags: Jalandhar Bishop, Police fears to arrest Jalandhar Bishop, Malayalam News, Kerala News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.