ഇതോ മാധ്യമധര്‍മ്മം? നടിയെ കിടപ്പറയിലേക്കു ക്ഷണിച്ച സംവിധായകനെ സംരക്ഷിച്ച് ശ്രീകണ്ഠന്‍ നായര്‍
ഫ്‌ളവേഴ്‌സ് ചാനലിനും ശ്രീകണ്ഠന്‍ നായര്‍ക്കും ഉപ്പും മുളകും സംവിധായകന്‍ ഉണ്ണികൃഷ്ണനുമെതിരെ പ്രതിഷേധമിരമ്പുന്നു
ഫ്‌ളവേഴ്‌സ് ടി വിയിലെ ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ സീരിയലിലെ കേന്ദ്ര കഥാപാത്രമായ നിഷാ സാരംഗ് രംഗത്ത്. ഉപ്പും മുളകും സീരിയലിലെ കേന്ദ്ര കഥാപാത്രമായ നീലിമ എന്ന നീലുവായിട്ടാണ് നിഷ സാരംഗ് വേഷമിടുന്നത്. ഈ സീരിയലിന്റെ സംവിധായകന്‍ അത്യന്തം മ്ലേച്ഛമായ രീതിയില്‍ ഈ നടിയോടു പെരുമാറിയിട്ടും അയാളെ സംരക്ഷിക്കുന്ന നിലപാടാണ് ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായര്‍ സ്വീകരിച്ചതെന്ന പരാതിയും ശക്തമാണ്. അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിയാണ് ശ്രീകണ്ഠന്‍ നായര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
'സ്വന്തം ഇംഗിതത്തിനു വഴങ്ങാതെ വരുന്നവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടാണ് ഇവര്‍ പ്രതികാരം ചെയ്യുന്നത്. ആത്മാഭിമാനമുള്ള ഒരു കലാകാരിയാണ് നിഷ. ഞാനും ഇത്തരം ജീവിതാവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. നിഷ ഇത്രയും ജനപ്രീതിയുള്ള ഒരു കലാകാരിയായിട്ടും നേരിടേണ്ടി വന്നത് ഇങ്ങനെ ഒരു അനുഭവമാണ്. സംവിധായകന്‍ ഉണ്ണികൃഷ്ണന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഫ്‌ളവേഴ്‌സ് ചാനലിന്റെ തലവന്‍ ശ്രീകണ്ഠന്‍ നായര്‍ പരാതിപ്പെട്ടപ്പോള്‍, 'നമ്മള്‍ തമ്മില്‍ പറഞ്ഞതിരിക്കട്ടെ, ഇനി ഇക്കാര്യം ആരോടും പറയണ്ട. പുറത്തറിഞ്ഞാല്‍ പിന്നെ ആരും ജോലിക്കു വിളിക്കില്ല' എന്നാണ് നിഷയോടു പറഞ്ഞത്. മാധ്യമ രംഗത്തുള്ള സ്ത്രീകളുടെ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുന്ന ഈ കാലത്താണ് ഒരു സ്ത്രീയുടെ വിഷയം വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കേണ്ട ഒരു ചാനല്‍ അതു മൂടി വയ്ക്കുന്നത്,' മാലാ പാര്‍വ്വതി വ്യക്തമാക്കി.
ഈ സീരിയലിന്റെ സംവിധാകയന്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴൊക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. 'എനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നു,' നിഷ വ്യക്തമാക്കുന്നു.
സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ മദ്യപിച്ചാണ് സീരിയലിന്റെ സെറ്റില്‍ എത്താറുള്ളത്. ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നത് പതിവാണ്. ഇതുകൂടാതെ, ഇയാള്‍ എന്നെ വ്യക്തിപരമായി അധിഷേപിച്ചു, നിഷ പറയുന്നു. തന്നെ പുറത്താക്കിയതിന്റെ കാരണം അറിയിച്ചിട്ടില്ല. സംവിധായകനോട് പറയാതെ അമേരിക്കയില്‍ പോയി എന്നതാണ് പുറത്താക്കാന്‍ പറയുന്ന കാരണം. പക്ഷേ, രേഖാ മൂലം അധികൃതരില്‍ നിന്നും സമ്മതം വാങ്ങിയിരുന്നു ഞാന്‍ പോയത്. ഇക്കാര്യം സംവിധായകനോടും പറഞ്ഞിരുന്നു, നിഷ പറയുന്നു.
സംവിധായകനെ അനുസരിക്കാത്തത് കൊണ്ട് തന്നെ മാറ്റി നിര്‍ത്തിയെന്നാണ് പറയുന്നത്. വിഷയത്തില്‍ ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. പക്ഷേ, എന്നോടുള്ള ദേഷ്യം സീരിയലിലെ കഥാപാത്രത്തെ മോശമാക്കി ചിത്രീകരിച്ച് തീര്‍ക്കുകയാണ്, നിഷ ആരോപിക്കുന്നു. ഉപ്പും മുളകിലും ഈ സംവിധായകനൊപ്പം തുടരാന്‍ തനിക്ക് കഴിയില്ലെന്നും നിഷ വ്യക്തമാക്കി.
'ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാല്‍ ഈ സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട.് കുടുംബത്തിന് വേണ്ടിയാണ് ഞാന്‍ എല്ലാം സഹിച്ചത്. എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ഈ ഡയറക്ടര്‍ ഉള്ളിടത്തോളം കാലം ആ സീരിയലിലേയ്ക്ക് തിരിച്ചു പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് ഒരു തരത്തിലുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം. അങ്ങനെയാണെങ്കില്‍ മാത്രം അഭിനയിക്കാം, നിഷ പറയുന്നു.
'വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണ് ഞാന്‍ എന്ന് അവര്‍ വാര്‍ത്ത കൊടുത്തു. സെറ്റില്‍ എത്തുമ്പോഴെല്ലാം ലിംവിഗ് ടുഗതര്‍ എന്ന പറഞ്ഞ് എന്നെ പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് ഞാന്‍ വിവാഹം കഴിച്ചത്. മ്ലേച്ഛമായ പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധാകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിക്കുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയത്,' നിഷാ സാരംഗ് പറയുന്നു.
'മുന്‍പ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാന്‍ വരും. മോശമായ വാക്കുകള്‍ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകള്‍ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടി പോടി എന്ന് തുടങ്ങി മോശം വാക്കുകള്‍ വരെ വിളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശ്രീകണ്ഠന്‍ സാറിന് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാര്‍ണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാന്‍ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത,' നിഷ സാരംഗ് പറയുന്നു.
'ലൊക്കേഷനില്‍ വെച്ച് പലതവണ സംവിധായകന്‍ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പല തവണ പരാതി നല്‍കിയിരുന്നു. എം.ഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. സംഘടനകളില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് എല്ലാം സഹിച്ചത്. അവധി പോലും എടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍. അച്ഛനില്ലാതെയാണ് ഞാന്‍ എന്റെ രണ്ട് മക്കളെ വളത്തിയത്. മൂത്ത മകളുടെ കല്യാണത്തിനും അവളുടെ പ്രസവത്തിനുമെല്ലാം വെറും മൂന്നു ദിവസമാണ് ഞാന്‍ അവധിയെടുത്ത് പോയത്. അവളുടെ പ്രസവം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു,' നിഷ പറയുന്നു.
'കുഞ്ഞ് ഒരു മാസത്തിനോളം ഐ.സി.യുവില്‍ ആയിരുന്നു. എന്നിട്ടും ഞാന്‍ കാരണം ആ പരിപാടി മുടങ്ങരുതെന്നു കരുതി ഞാന്‍ അഭിനയിച്ചു. എല്ലാം സഹിച്ച് ഞാന്‍ നിന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്. ഞാന്‍ ജോലി എടുത്താലേ കാര്യങ്ങള്‍ മുന്നോട്ട് പോകുമായിരുന്നുള്ളൂ. എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കാനാണ് ഞാന്‍ എല്ലാം ക്ഷമിച്ചത്. എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ആ സംവിധായകന്‍ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം, അങ്ങനെയാണെങ്കില്‍ മാത്രം ഞാന്‍ അഭിനയിക്കും,' നിഷ വ്യക്തമാക്കി.
................................................................................................................
Tags: Uppum Mulakum, Flowere TV, Flowers Uppum Mulakum, Nammal Thammil, Sreekandan Nair, Nisha Sharang, Director Popular TV serial, Uppum Mulakum, Unnikrishnan is facing strong allegations, Unnikrishnan fired me without any reason, says Nisha Sharang
അഭിപ്രായങ്ങളൊന്നുമില്ല