Header Ads

ഹാദിയയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ചവര്‍ ഷെഹാനയുടെ ചോരയ്ക്കു വേണ്ടി കൊലവിളി; എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ടിന്റെ ഇരട്ടത്താപ്പ്



അഖിലയെന്ന ഈഴവ പെണ്‍കുട്ടി ഇസ്ലാം സ്വീകരിച്ച് എസ്ഡിപിഐ നേതാവ് ഷെഫിന്‍ ജഹാനെ വിവാഹം കഴിച്ചപ്പോള്‍ ഇരുകൈയും നീട്ടി സ്വീകരിച്ച എസ് ഡി പി ഐയും പോപ്പുലര്‍ ഫ്രണ്ടും ഷെഹാന എന്ന മുസ്ലീം പെണ്‍കുട്ടി അന്യമതസ്ഥനെ വിവാഹം കഴിച്ചതിന് കൊടുവാളുമായി പാഞ്ഞുനടക്കുന്നു, ഇവരുടെയും ഇവരുടെ കുടുംബത്തിന്റെയും ചോരയ്ക്കായി. ഹാദിയയ്ക്കും ഷെഫിനും വേണ്ടി സുപ്രീംകോടതി വരെ നീണ്ട നിയമപോരാട്ടമാണ് ഈ സംഘടനകള്‍ നടത്തിയത്. ഹാദിയ കേസില്‍ സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഇവര്‍ വാദിച്ചത്. 


പക്ഷേ, തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണിന്റെയും ഷെഹാനയുടേയും വിവാഹം പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ എന്നീ സംഘടനകളെ ഭ്രാന്തു പിടിപ്പിച്ചിരിക്കുകയാണ്. എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ എന്നിവര്‍ തന്നെയും വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഹാരിസണും ഷെഹാനയും ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചപ്പോഴാണ് എസ്ഡിപിഐയുടെ ഇരട്ടത്താപ്പ് പുറംലോകമറിയുന്നത്. ഇതോടെ സോഷ്യല്‍മീഡിയ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു.



ഹാദിയയുടെ പ്രണയത്തെ സ്വര്‍ഗത്തിലെ ഞാവല്‍പ്പഴമെന്നു വാഴ്ത്തിയവര്‍ ഷെഹാനയുടെ പ്രണയത്തെ നരകത്തിലെ വിറകുകൊള്ളിയായി കരുതുന്നു. സ്വന്തം മതത്തിലേക്ക് ആരു വന്നാലും ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി വ്യക്തിസ്വാതന്ത്ര്യവും മനുഷ്യാവകാശവും പറഞ്ഞ് പോരാടുകയും ചെയ്യുകയാണ് എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും. എന്നാല്‍, ഇസ്ലാം മതംവിട്ട് ആരെങ്കിലും പോയാല്‍ അവരുടെ ചോരയ്ക്കു വേണ്ടി അവര്‍ ആയുധമെടുക്കുന്നു. ജീവിക്കാന്‍ അനുവദിക്കാതെ അവരെ വേട്ടയാടുന്നു. 



ഹാരിസന്റെയും ഷഹാനയുടെയും ഫേസ്ബുക്ക് വീഡിയോ ഇന്നലെ വൈകിട്ടാണ് പുറത്തു വന്നത്. വൈറലായത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അറ്റില്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്‌സ്ബക്ക് വീഡിയോയിലൂടെ പറഞ്ഞു.


എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ അങ്ങനെ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍. അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കെവിനെപോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി.


'മതവും ജാതിയും നോക്കിയല്ല കല്യാണം കഴിച്ചത്. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല. എസ്ഡിപിഐക്കാര്‍ ക്വേട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാന്‍. ഹാരിസണിന്റെ കൂടെ ജീവിക്കണം,' ഷെഹാന പറയുന്നു.

....................................................................................................................................

Tags: SDPI and popular friend threatens to kill Harrison and Shehana, SDPI supports the marriage of Hadia, but not ready to accept the marriage of Shehana, Malayalam News, thamasoma, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.