ജനങ്ങള്‍ തിരിയുമെന്നായപ്പോള്‍, പി സി ജോര്‍ജ്ജ് എസ് ഡി പി ഐയെ തള്ളി
പൂഞ്ഞാറിലെ പ്രധാന വോട്ട് ബാങ്കായ എസ് ഡി പിഐയും പോപ്പുലര്‍ ഫ്രണ്ടിനേയും പി സി ജോര്‍ജ്ജ് തള്ളിക്കളഞ്ഞു. എന്നാല്‍, ഇത് പി സി ജോര്‍ജ്ജിന് മറ്റൊരു അടവുനയം മാത്രമായിട്ടാണ് പൂഞ്ഞാറുകാര്‍ കരുതുന്നത്. എസ് ഡി പി ഐയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്ത പി സി ജോര്‍ജ്ജിന് പെട്ടെന്ന് ബോധോദയമുണ്ടായതായി വിശ്വസിക്കാന്‍ പൂഞ്ഞാര്‍ നിവാസികള്‍ക്ക് കഴിയുന്നില്ല.
ജനങ്ങളില്‍ ഭീതി വളര്‍ത്തി, കൈ വെട്ടിയും കാല്‍ വെട്ടിയും അതിമൃഗീയമായും കൊലപ്പെടുത്തുന്ന ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ ഏതു നിമിഷവും നിരോധിച്ചേക്കും. ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞാണ് ഈ ഭീകരസംഘടനയുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ പി സി ജോര്‍ജ്ജ് തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷമാണ് തിരുവനന്തപുരം നഗരം കണ്ട ഏറ്റവും വലിയ ജാഥയുമായി ഈ സംഘടന നിലവില്‍ വന്നത്. ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടന്ന പോപ്പുലര്‍ ഫ്രണ്ട് ജാഥയില്‍ കത്തിനിന്നത് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ് ആയിരുന്നു. കേന്ദ്രം നിരോധിച്ചാലും പിസി ജോര്‍ജിന്റെ സ്വന്തം സംഘടനയായ കേരള ജനപക്ഷത്തിന്റെ ലേബലില്‍ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ തഴച്ചുവളരുമെന്ന സൂചനയാണ് ഈ ജാഥയിലൂടെ പി സി ജോര്‍ജ്ജ് നല്‍കിയത്. എന്നാല്‍ എട്ടുമാസം കൊണ്ട് പിസി ജോര്‍ജ് വാക്ക് മാറ്റുകയാണ്. ഇനി എസ് ഡി പി ഐയുമായോ പോപ്പുലര്‍ ഫ്രണ്ടുമായോ സഹകരിക്കാന്‍ തയ്യാറല്ലെന്നാണ് പി സി ജോര്‍ജ്ജ് വ്യക്തമാക്കുന്നത്.
'ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ഡി.പി.ഐ തയ്യാറാകണം. നബി തിരുമേനിയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്ന ആര്‍ക്കും ചേരാത്ത വര്‍ഗീയ വികാരം വളര്‍ത്തുന്നതില്‍ അവര്‍ മുന്നോട്ട് പോകുന്നു എന്ന് ബോധ്യപ്പെട്ടതിനാലാണ് എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നത്. എസ്.ഡി.പി.ഐയോടൊപ്പം സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തരായ മുന്നണിയുമായി ധാരണയുണ്ടാക്കും,' പി.സി ജോര്‍ജ് പറയുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ തിരുവനന്തപുരത്ത് പോപ്പുര്‍ ഫ്രണ്ട് നടത്തിയ മഹാ സമ്മേളനത്തില്‍ പി സി ജോര്‍ജ്ജ് കത്തിക്ക.റിയത് ഇങ്ങനെയാണ്.
'പോപ്പുലര്‍ ഫ്രണ്ടിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഇന്ന് ഈ സമ്മേളനത്തില്‍ പങ്കെടുത്ത ലക്ഷകണക്കിന് വരുന്ന അണികള്‍ നല്‍കിയത്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് നേതൃത്വം തക്കതായ മറുപടി നല്‍കികഴിഞ്ഞു. പോപ്പുലര്‍ ഫണ്ട്, എസ്ഡിപിഐ എന്നിവരുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമാണുള്ളത്. ഇവിടെ ഈ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് എന്നോട് പലരും ഫോണിലൂടെയും നേരിട്ടും പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഞാന്‍ നല്‍കിയ മറുപടി തനിക്ക് ഒറ്റ വാപ്പയേ ഉള്ളുവെന്നാണ്. വരാമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ പിസി വന്നിരിക്കും.' അന്ന് പിസിയുടെ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് വേദിയിലും ജാഥയിലെത്തിയവര്‍ സ്വീകരിച്ചത്.
സമ്മേളനം വലിയ വിജയമായിരുന്നുവെന്നും പൊലീസിന്റേയും മറ്റ് അധികാരികളുടേയും ഭാഗത്ത് നിന്നും ഇത് അലങ്കോലമാക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്നും പി സി ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. വെള്ളയമ്പലം ജംങ്ഷനില്‍ നിന്നും ആരംഭിച്ച ജാഥ വലിയ രീതിയില്‍ ജന ജീവിതത്തെ ബാധിച്ചുവെന്ന പ്രചരണം തള്ളിക്കളയുന്നുവെന്നും പിസി പറഞ്ഞു. ലക്ഷങ്ങള്‍ പങ്കെടുത്ത ജാഥയില്‍ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് താന്‍ എംഎല്‍എ ഹോസ്റ്റലില്‍ നിന്നും ഇവിടെ സമ്മേളന വേദിയായ പുത്തരികണ്ടം മൈതാനത്തിലെത്തിയതെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി. മാന്യതയില്ലാതെയാണ് ചില പൊലീസുകാര്‍ ജാഥയിലെ അംഗങ്ങളോട് പെരുമാറിയത്. ഈ കഷ്ടതകളൊക്കെ സഹിച്ച് ഇവിടെ എത്തിയ സ്ത്രീകള്‍ ഇന്ന് കൂടുതല്‍ ശക്തരാണെന്നും ഇനി ഒരിക്കലും പോപ്പുലര്‍ ഫണ്ടിനെ വിട്ട് പോകാന്‍ കഴിയാത്ത ആവേശം അവര്‍ക്ക് ലഭിച്ചുവെന്നും പിസി കൂട്ടിച്ചേര്‍ത്തു.
പോപ്പുലര്‍ ഫ്രണ്ടിനെ അകമഴിഞ്ഞ് സഹായിച്ചും പിണറായി വിജയനെ കണക്കറ്റു പരിഹസിച്ചും മുന്നോട്ടു നീങ്ങിയ പി സി ജോര്‍ജ്ജാണ് ഇപ്പോള്‍ ഈ തീവ്രവാദി സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്നത്. ഇത് എത്രത്തോളം വാസ്തവമാണ് എന്നുള്ളത് വരും ദിവസങ്ങളില്‍ അറിയേണ്ടിയിരിക്കുന്നു.
..............................................................................................................................
Tags: PC George ends alliance with SDPI and Popular Friend, We have no alliance with Terrorist parties, Once, PC George was the biggest supporter of Popular Friend and SDPI, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല