Header Ads

പീഡനക്കേസിലെ ഒന്നാം പ്രതി ഫാ ഏബ്രഹാം വര്‍ഗീസ് കുര്‍ബാനയില്‍ പങ്കെടുക്കുന്നത് പകര്‍ത്താന്‍ പോയ മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം



ഓര്‍ത്തഡോക്‌സ് വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസിലെ മുഖ്യസൂത്രധാരനും ഒന്നാം പ്രതിയുമായ ഫാ. ഏബ്രഹാം വര്‍ഗീസ് (സോണി) സാധാരണ ജീവിതം നയിക്കുകയാണ് എന്ന് ബോധ്യപ്പെടുത്താന്‍ അച്ഛന്റെ ബന്ധുക്കള്‍ നടത്തിയ ശ്രമങ്ങള്‍ പാളി. അച്ചന്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നതും സാധാരണ ജീവിതം നയിക്കുന്നതും പകര്‍ത്താനെത്തിയ മാതൃഭൂമി ചാനല്‍ പ്രവര്‍ത്തകര്‍ക്കു മര്‍ദ്ദനമേറ്റു. പീഡനകേസ് തന്റെ പ്രതിഛായയെ ബാധിച്ചിട്ടില്ല എന്ന് അറിയിക്കുന്നതിന് വേണ്ടിയാണ് ഇയാള്‍ ഇന്നലെ രാവിലെ മുണ്ടിയപ്പള്ളി സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കുര്‍ബാന കൈക്കൊള്ളാനെത്തിയത്. ഇക്കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ലോകത്തെ കാണിക്കാന്‍ ചാനല്‍ പ്രവര്‍ത്തകരെ വിളിച്ചു കൊണ്ടു വന്നത് അച്ചന്റെ അളിയനായിരുന്നു. ഇന്നലെ രാവിലെ 10 മണിയോടെ പള്ളിയില്‍ കുര്‍ബാന മധ്യേയായിരുന്നു ഫാ ഏബ്രഹാം വര്‍ഗീസ് പങ്കെടുക്കാന്‍ എത്തിയത്. അച്ചന്‍ അകത്തു കടന്നിരുന്നതിന് പിന്നാലെ ചാനലുകാര്‍ ചിത്രീകരണം തുടങ്ങി.

ക്യാമറാമാന്‍ പുറത്തുനിന്ന് ജനലില്‍ കൂടി കുര്‍ബാന ചിത്രീകരിക്കുന്നത് ഇടവകക്കാര്‍ കണ്ടതോടെയാണ് സംഘര്‍ഷമുണ്ടായത്. ചാനല്‍ ചിത്രീകരണത്തിന് എത്തിയ സംഘത്തെ ഇടവകക്കാര്‍ കൈകാര്യം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി ചാനല്‍സംഘത്തെ രക്ഷപ്പെടുത്തി. യുവതിയെ ആദ്യം പീഡിപ്പിച്ചത് സോണി എന്ന് അറിയപ്പെടുന്ന ഫാ. ഏബ്രഹാം വര്‍ഗീസ് ആണ്. ഇയാളാണ് മറ്റു വൈദികര്‍ക്ക് യുവതിയെ എത്തിച്ചു നല്‍കിയത് എന്നാണ് കേസ്.
........................................................................................................................................
Tags: Rape of Orthodox priests, Fr Abraham Varghese, Mathrubhoomi channel workers are thrashed while capturing the picture of Fr Abraham Varghese, Malayalam News, Thamasoma

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.