മറ്റൊരു സ്ത്രീയ്‌ക്കൊപ്പം പോയ അച്ഛനോട് മകന് അവസാനമായി പറയാനുള്ളത്......ഫേയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു....
ഗുരുതരമായി ക്യാന്‍സര്‍ രോഗം ബാധിച്ച് മരണത്തോടടുക്കുന്ന മകന്‍. വൃക്കയൊന്നാകെ ക്യാന്‍സര്‍ ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞുകഴിഞ്ഞു. ആ മകന്റെയും അവനെ നെഞ്ചോടു ചേര്‍ത്തു പിടിച്ച അമ്മയുടെയും ഓപ്പറേഷന്‍ ഓഗസ്റ്റിലാണ്. ആ ഓപ്പറേഷനു ശേഷം ജീവനുണ്ടാകുമോ എന്നറിയില്ല. മരിക്കും മുമ്പ്, അവസാനമായി ആ മകന്‍ ആഗ്രഹിക്കുന്നു, സ്വന്തം അച്ഛനെ ഒന്നു കാണാന്‍. മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ആഹ്ലാദ ജീവിതം നയിക്കുന്ന ആ അച്ഛന്‍ കേള്‍ക്കുമോ.... മകന്റെ ഈ യാചന.....??? മോനിഷ എന്ന യുവതിയാണ് ഭര്‍ത്താവ് അനീഷിനോട് മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ഭര്‍ത്താവിനെ വിളിക്കാന്‍ ഫോണ്‍ നമ്പര്‍ പോലും ഇല്ലാത്തതിനാലാണ് മോനിഷ ഫേസ്ബുക്കില്‍ മകന്റെ ആവശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്തിനാ അനീഷേ നീ ഞങ്ങളെ ഉപേക്ഷിച്ചു പോയത്.? എന്റെ ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ചു നിന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങി തിരിച്ചവള്‍ ആണ് ഞാന്‍, ആ എന്നെ ആണ് നീ മറ്റൊരുത്തിയ്ക്ക് വേണ്ടി തെരുവില്‍ ഉപേക്ഷിച്ചത് പോയത്. ! എന്നെ നീ വേണ്ടാ എന്ന് വച്ചോളു പക്ഷേ നിന്റെ ചോരയില്‍ ജനിച്ച നിന്റെ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു.?
ഒത്തിരി നാളുകള്‍ക്ക് ശേഷം അവന്‍ ഒരു ആഗ്രഹം പറഞ്ഞു, നിന്നെ ഒന്ന് അവസാനമായി കാണണം എന്ന്,. എന്തിനാണ് എന്ന് അറിയാമോ? ആഗസ്‌റ് മാസം അവന്റെയും എന്റെയും ഓപ്പറേഷന്‍ ആണ് ആരെങ്കിലും ഒരാള്‍ ജീവിച്ചു ജീവിക്കും അത് അവനു അറിയാം അതുകൊണ്ട് അവന്റെ, നിന്റെ മകന്റെ അവസാനത്തെ ആഗ്രഹം ആയി കണ്ടു അവനെ ഒന്ന് കാണാന്‍ മനസ്സ് കാണിക്കു. എന്നോട് ഒത്തിരി ആളുകള്‍ ചോദിച്ചു എന്തിനാണ് ഫേസ്ബുക്കില്‍ നിന്നെ കുറിച്ച് ഇങ്ങനെ എഴുതി ഇടുന്നത് എന്ന് അവര്‍ക്ക് അറിയില്ലാലോ നിന്റെ ഫോണ്‍ നമ്പര്‍ പോലും എന്റെ കൈയില്‍ ഇല്ലാ എന്ന്. ഈ ഫേസ്ബുക് പോസ്റ്റ് നീ വായിക്കാന്‍ ഇടയായാല്‍ ഓപ്പറേഷന്‍ ഡേറ്ററിനു മുന്‍പ് അവനെ ഒന്ന് കാണണം plzzzzz.
പിന്നെ കുഞ്ഞിന്റെ കാര്യത്തില്‍ ഡോക്ടര്‍മാര്‍വരെ കൈവിട്ടു ഇനി ഞങ്ങള്‍ക്ക് ദൈവം മാത്രമേ ഉള്ളു. തിരുവനന്തപുരത്ത് വന്നു നിന്നെ കാണണം എന്ന് ഉണ്ട് പക്ഷേ എന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചു നീ നിന്റെ കാമുകിയുടെ ഒപ്പം ജീവിക്കുന്ന കാഴ്ച കാണാന്‍ ധൈര്യം ഇല്ലാത്തതു കൊണ്ടാണ് നേരിട്ട് വരാത്തത്. പിന്നെ പുതിയ വിശേഷം അറിയണ്ടേ? മകന്‍ ഇപ്പോള്‍ അമൃത ഹോസ്പിറ്റലില്‍ ആണ് തല ചുറ്റി വീണു അവന്റെ വൃക്ക മുഴുവനായും ക്യാന്‍സര്‍ പടര്‍ന്നു പിടിച്ചു 21-മത്തെ കിമോ കഴിഞ്ഞു. കൂടെ 5cറേഡിയേഷന്‍ നും.
------------------------------------------------------------------------------------------------------------
Tags: A boy who is in the last stage of cancer wishing to see his father who eloped with another women by rejecting him and his mother, facebook post becomes viral, Monisha Aneesh, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല