ഭാര്യയെയും മരണത്തോടടുക്കുന്ന മകനെയും തല്ലിച്ചതച്ച് ഭര്‍ത്താവും കാമുകിയും
കാന്‍സര്‍ ബാധിച്ച സ്വന്തം മകനെയും കൂട്ടി ആ അമ്മ അവന്റെ അച്ഛന്റെ അരികിലെത്തി. മരണത്തോടടുക്കുന്ന അവന്റെ അന്ത്യാഭിലാഷം സാധിച്ചു കൊടുക്കാന്‍. പക്ഷേ, ആ മകനെയും അവന്റെ അമ്മയെയും പട്ടിയെപ്പോലെ അയാള്‍ ആട്ടിയോടിച്ചു. മോനിഷ എന്ന യുവതി, മകന്റെ അച്ഛനെ കാണാന്‍ പോയ കാര്യങ്ങള്‍ വിവരിക്കുന്നു....
നീ ഒരു അച്ഛനാണോ അനീഷേ....??
അല്ലാ എന്ന് നീ ഇന്നലെ തെളിയിച്ചു, നിന്നെ ഒന്ന് കാണണം എന്ന മകന്റെ ആഗ്രഹം കൊണ്ടാണ്, നാണം കേട്ടിട്ടാണെങ്കില്‍പ്പോലും നീയും നിന്റെ കാമുകിയിലും താമസിക്കുന്ന തിരുവനന്തപുരം നെടുമങ്ങാട് ഖാദി ബോര്‍ഡ് എന്ന സ്ഥലത്തു കാണാന്‍ വന്നത്.
അനീഷേ..............., അവനെ നിനക്കു മോനെ എന്നൊന്ന് വിളിച്ചൂടെ. രാത്രി പത്തുമണിക്ക് മഴയും നനഞ്ഞു നിന്റെ കാമുകിയുടെ വീട്ടില്‍ നിന്നെ കാണാനെത്തിയത് നീ അവന്റെ അച്ഛനായതുകൊണ്ട് മാത്രമാണ്. പക്ഷെ നീയും നിന്റെ കാമുകിയും എന്നോടും എന്റെ കുഞ്ഞിനോടും ചെയ്തത് ക്രൂരതയായിപ്പോയി. ദൈവം നിനക്കു ഒരിക്കലും മാപ്പുതരില്ല.
കാരണം, നിന്നെ കാണാന്‍ വന്നതിനു പ്രതിഫലമായി എന്നെയും എന്റെ വയ്യാത്ത കുഞ്ഞിനേയും പട്ടിയെ തല്ലുന്നതുപോലെ അവള്‍ നിന്റെ മുന്നിലിട്ട് ഞങ്ങളെ തല്ലി. ഞങ്ങളെ സംരക്ഷിക്കേണ്ട നീ അവള്‍ക്കൊപ്പം നിന്നു. നീയും നിന്റെ കാമുകി ശോഭയും ഒരുമിച്ച് ജീവിക്കുന്നത് തടയാന്‍ വേണ്ടി വന്നതല്ല ഞങ്ങളവിടെ.
നിന്നെയൊന്നു കാണണമെന്നുള്ള നിന്റെ മകന്റെ ആഗ്രഹം നിറവേറ്റാന്‍ വേണ്ടി മാത്രം വന്നതാണ്. നീയും അവളുംകൂടി എന്നെ തല്ലുകയോ, എന്തുവേണമെങ്കിലും ചെയ്തോളൂ....... ആരും ഒന്നും ചോദിച്ചുവരില്ല. കാരണം, നിനക്കുവേണ്ടി എന്റെ വീട്ടുകാരെയും നാട്ടുകാരെയും ഉപേക്ഷിച്ചു നിന്റെ ഒപ്പം വന്നവളാണ് ഞാന്‍. ഇന്നെനിക്ക് കരയാനല്ലാതെ മറ്റൊന്നും അറിയില്ല.
പിന്നെ ശോഭയോട് ഒരു കാര്യം, അനീഷെന്നെ തല്ലിയാലും ഉപേക്ഷിച്ചാലും അവനെന്റെ ഭര്‍ത്താവാണ്. ഒരിക്കലും മറക്കാന്‍ സാധിക്കില്ല. എന്നാലും അവനെ മറക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍ക്കും ഒരു ശല്യമായി മാറാന്‍ ഇനി താല്പര്യം ഇല്ല. ശോഭേ നീ ഒന്ന് മറക്കരുത്, നീയും ഞാനും ഒരു സ്ത്രീയാണ്.
കുടുംബബന്ധങ്ങളുടെ വില നിനക്കറിയില്ലെങ്കിലും എനിക്ക് നന്നായി അറിയാം. കാരണം, നീ ഒരാള്‍ കാരണം ഞങ്ങളുടെ കുടുംബമാണ് നശിച്ചുപോയത് ഞാനും എന്റെ കാന്‍സര്‍ ബാധിച്ച കുഞ്ഞും തെരുവിലാണ് അന്തിയുറങ്ങുന്നത്. ഇന്ന് എന്റെ മകന്‍ ചോദിക്കുന്നതുപോലെ നിന്നോടും നിന്റെ എട്ടുവയസ്സ് പ്രായമുള്ള മകള്‍ ഒരിക്കല്‍ ചോദിക്കും. ആ കുഞ്ഞിന്റെ അച്ഛന്‍ എവിടെയെന്ന്.....!
നിന്റെ പരപുരുഷ ബന്ധം കാരണം നിന്റെ ഭര്‍ത്താവ് നിന്നെ ഉപേക്ഷിച്ചു. എന്നിട്ടും എന്തിനാണ് നീ മറ്റൊരു കുടുംബംകൂടി തകര്‍ത്തത് ?.. അനീഷ് സമ്പാദിക്കുന്ന പണം നീ എടുത്തോ.. എനിക്ക് കുഴപ്പമില്ല. നീ ഒന്ന് ഓര്‍ക്കണം.. എന്റെ മകന്‍ കുറെ മാസങ്ങളോളം പൊതു ടാപ്പിലെ വെള്ളംകുടിച്ചാണ് വിശപ്പകറ്റിയത്. ഇന്ന് അനീഷ് തിരുവനന്തപുരം പാപ്പനംകോട് KSRTC ഡിപ്പോയിലെ മെക്കാനിക് ആണ്. ആ ജോലി എങ്ങനെ കിട്ടി എന്ന് അറിയാമോ നിനക്ക്?. എന്റെ ജീവിതമാണ് ആ ജോലി.
നഷ്ടങ്ങളെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നില്ല.. എന്നിരുന്നാലും സത്യം എല്ലാവരും അറിഞ്ഞിരിക്കണം. ഡീ.. ഒരിക്കല്‍ എന്റെ ഭര്‍ത്താവിനെ വിട്ടുതരണമെന്ന് പറഞ്ഞു നീ ജോലി ചെയ്യുന്ന തിരുവനന്തപുരം കണിയാപുരം KSRTC ഡിപ്പോയില്‍ ഞാന്‍ വന്നത് നീ ഓര്‍ക്കുന്നുണ്ടോ? അന്ന് എന്റെ കഴുത്തില്‍ കിടന്ന താലി എല്ലാവരുടെയും മുന്നില്‍ വച്ച് നീ പൊട്ടിച്ചെടുത്തു, എന്നെ തല്ലി.. ഞാനിന്ന് വിധവയാണ്.. ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന വിധവ.....
അനീഷേ...., ആ കുഞ്ഞ് നിന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല. അവന്റെ ആരോഗ്യസ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞിന്റെ കരളിന്റെ പകുതിയും, രണ്ടു വൃക്കകളും 60% നു മുകളില്‍ പ്രവര്‍ത്തന രഹിതമായി.
അവന്റെ ചികിത്സാച്ചിലവും ഓപ്പറേഷന്റെ പണവും എന്റെ വൃക്ക നല്‍കുന്നതിന്റെ ഓപ്പറേഷന്റെ പണവും മരുന്നിന്റെ ചിലവും ഒന്നും എന്നെക്കൊണ്ട് താങ്ങാന്‍ പറ്റുന്നില്ല. ഞാന്‍ നിന്റെയും കാമുകിയുടെയും തല്ലുകൊണ്ടിട്ടാണെങ്കില്‍ പോലും എന്റെ കുഞ്ഞിന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.
പക്ഷെ ഒരു കാര്യം, ഇന്നലെവരെ എനിക്കെന്തു സംഭവിച്ചാലും ചോദിയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ല, ഇന്ന് ഈ സമൂഹം എന്നോടൊപ്പമുണ്ട്. പുരുഷവര്‍ഗത്തിന് നാണക്കേടാണ് നീ, അച്ഛനെന്ന വിശേഷണം നിനക്ക് യോജിക്കില്ല. എനിയ്ക്കും കുഞ്ഞിനും എന്ത് സംഭവിച്ചാലും നീ ഞങ്ങളെ കാണാന്‍ വരരുത്. അപേക്ഷയായി കൂട്ടണം...
(എന്റെ അവസ്ഥയും സങ്കടവും പറയാന്‍ ആരുമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ എഴുതിയിടുന്നത്)
.........................................................................................................................................
Tags: Monisha Aneesh, mother tried to materialise the last wish of her dying son, but they were beaten by his father and lover, Malayalam News, Kerala News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല