മാളികപ്പുറത്തമ്മയുടെ ആര്‍ത്തവം: എസ് എഫ് ഐ നേതാവിന് സൈബര്‍ പൊങ്കാല
മാളികപ്പുറത്തമ്മയ്ക്ക് ആര്‍ത്തവമുണ്ടാകാറില്ലേ...? അത് ആരും പരിശോധിക്കാറില്ലേ...? ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരിക്കുന്നവരെ കണക്കറ്റു പരിഹസിച്ച് മാളിപ്പുറത്തമ്മയുടെ ആര്‍ത്തവത്തെക്കുറിച്ച് ഫേയ്‌സ്ബുക്കില്‍ കുറിച്ച എസ് എഫ് ഐ നേതാവ് ജയകൃഷ്ണന് സൈബര്‍ പൊങ്കാല. മാളികപ്പുറത്തമ്മയ്ക്ക് ആര്‍ത്തവം വരുന്നുണ്ടോയെന്ന് തന്ത്രി തിരിച്ചറിയല്‍ പരേഡ് നടത്തണമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. പിന്നാലെ തെറിവിളികളും പൊങ്കാലയുമായി സൈബര്‍ സങ്കികള്‍ രംഗത്തു വന്നു. ഇതോടെ ജയകൃഷ്ണന്‍ പോസ്റ്റ് പിന്‍വലിച്ചു.
എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മറ്റിയംഗവും മുന്‍ ജില്ലാ പ്രസിഡന്റുമായ ജയകൃഷ്ണന്‍ തണ്ണിത്തോട് ജൂലൈ 19 നാണ് ഫേസ്ബുക്കില്‍ ഇത്തരത്തില്‍ കുറിപ്പിട്ടത്. 'മാളികപ്പുറത്തമ്മയ്ക്ക് ആര്‍ത്തവമുണ്ടെങ്കില്‍ ഒന്നും നോക്കണ്ട പടിയടച്ച് പിണ്ഡം വച്ചേര്...അന്ധവിശ്വാസം തുലയട്ടെ,' എന്നാണ് ദുര്‍ഗാദേവിയുടെ ചിത്രം സഹിതം ജയകൃഷ്ണന്‍ പോസ്റ്റിട്ടത്.
ഇതോടെ അതിരൂക്ഷമായ വിമര്‍ശനമാണ് ജയകൃഷ്ണന് നേരിടേണ്ടി വന്നത്. രണ്ടു ദിവസം സൈബര്‍ പൊങ്കാല തന്നെയായിരുന്നു നേതാവിന്റെ വാളില്‍. കൂടുതലും കുടുംബാംഗങ്ങള്‍ക്ക് നേരെയുള്ള അസഭ്യ വര്‍ഷമായിരുന്നു. ഇതിനിടയിലും ജയകൃഷ്ണന്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നു. അന്നപൂര്‍ണാ ദേവിയുടെ ചിത്രം സഹിതംജൂലൈ 21 ന് ജയകൃഷ്ണന്‍ മറ്റൊരു പോസ്റ്റുകൂടി ഫേയ്‌സ്ബുക്കില്‍ ഇട്ടു. അതില്‍ ഇങ്ങനെയാണ് കുറിച്ചത്. 'ദേവിമാരെ ആര്‍ത്തവത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. അവര്‍ക്ക് ഇനി മുതല്‍ ശബരിമലയില്‍ പോകാം.'
വിവാദ പ്രസ്താവനയുമായി ജയകൃഷ്ണന്‍ മുന്നോട്ടു പോയതോടെ പാര്‍ട്ടി പ്രതിരോധത്തിലായി. പോസ്റ്റ് പിന്‍വലിക്കാന്‍ ജയകൃഷ്ണനോട് പാര്‍ട്ടി നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടു. പക്ഷേ, വഴങ്ങിക്കൊടുക്കാന്‍ ഇദ്ദേഹം തയ്യാറായില്ല. എന്നാല്‍, ആക്രമണം കൂടുതല്‍ ശക്തമായതോടെ, കാര്യങ്ങള്‍ പിടിവിട്ടു പോകുന്നതായി അദ്ദേഹത്തിനു മനസിലായി. ഇതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.
.........................................................................................................................................................
Tags: Bleeding of Deities, menstruation of deities, Entering women in Sabarimala, Is there menstruation for deities, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല