നോവലിസ്റ്റ് ഹരീഷ് നേരിടുന്നത്‌അതിക്രൂരമായ മാനസിക പീഢനം
മീശ എന്ന നോവല്‍ എഴുതിയതിനെത്തുടര്‍ന്ന് നോവലിസ്റ്റ് എസ് ഹരീഷിനു നേരിടേണ്ടി വന്നത് അതിക്രൂരമായ മാനസിക പീഢനം. വീടുകള്‍ തോറും കയറിയിറങ്ങി ഹരീഷിനെതിരെ സംഘപരിവാര്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഭാര്യയുടേയും കുഞ്ഞുങ്ങളുടേയും ചിത്രങ്ങള്‍ വരെ അശ്ലീല പ്രചാരണത്തിനായി സംഘപരിവാര്‍ ഉപയോഗിച്ചു. പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന സര്‍ക്കാരും മൗനം. സംഘപരിവാറിന്റെ ഇത്തരം ഭീഷണിക്കെതിരെ സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായിട്ടാണ് പ്രതികരിക്കുന്നത്. പക്ഷേ, ഹരീഷിനെയും കുടുംബത്തെയും സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. നോവലിനകത്ത് ഒരു കഥാപാത്രം നടത്തുന്ന പരാമര്‍ശത്തിന്റെ പേരിലാണ് സംഘപരിവാര്‍ ഹരീഷിനെതിരെ കൊലവിളി നടത്തുന്നത്.
സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നത് അവരുടെ ഫാസിസ്റ്റ് അജണ്ട തന്നെയാണ്. ഭീഷണിപ്പെടുത്തക, കടന്നാക്രമിക്കുക, പിന്‍വലിപ്പിക്കുക, പിന്മാറ്റുക എന്ന തന്ത്രം വീണ്ടും ഒരിക്കല്‍ക്കൂടി അവര്‍ പയറ്റുന്നു. ഇത് തന്നെയാണ് പെരുമാള്‍ മുരുകനും എം ടിക്കും എംഎം ബഷീറിന് നേരെയും നടന്നത്. ഇന്ത്യയിലെ എഴുത്തുകാര്‍ക്കും ബുദ്ധിജീവികള്‍ക്കും ചരിത്രകാരന്മാര്‍ക്കും എതിരെ അവരുടെ വായടപ്പിക്കാനും നാവരിയാനും ജീവനെടുക്കാനും പ്രതിഷേധക്കാര്‍ ഏതറ്റം വരേയും പോകും. ഈ നോവല്‍ ഒരിക്കലും പുറത്തുവരരുതെന്നാണ് അവരുടെ ആഗ്രഹം. അതിനായി നോവലിസ്റ്റിന് ഭീഷണികള്‍ ഏറെയാണ്. പക്ഷേ ഹരീഷിന്റെ വീടിന് മുന്നില്‍ പോലും പൊലീസ് സുരക്ഷയില്ല. ഏത് സമയവും ഇവിടേക്ക് സംഘപരിവാറുകാരുടെ പ്രതിഷേധം നടക്കും. ഈ സാഹചര്യത്തില്‍ ഹരീഷിന്റെ സുഹൃത്തുക്കളാണ് പ്രതിരോധിക്കാന്‍ വീടിന് മുന്നിലുള്ളത്. സൈബര്‍ മേഖലയിലെ സാധാ അഭിപ്രായ പ്രകടനം പോലും ചിലരുടെ കാര്യത്തില്‍ പൊലീസ് ഗൗരവത്തോടെ എടുക്കും. എന്നാല്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും അനുയായി ആയി അറിയപ്പെടാത്തതു കൊണ്ട് തന്നെ ഹരീഷിന് വേണ്ടി വാദിക്കാനും സംരക്ഷണമൊരുക്കാനും ആരും ഇല്ല.
എസ് ഹരീഷ് നോവല്‍ സ്വമേധയാ പിന്‍വലിച്ചു എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. എന്നാല്‍, ഹരീഷ് നോവല്‍ പിന്‍വലിച്ചത് മാതൃഭൂമിയുടെ സമ്മര്‍ദ്ദം മൂലമാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ പോലും ആരും തയ്യാറാവുന്നില്ല. സൈബര്‍ മേഖലയിലൂടെയായിരുന്നു ഹരീഷിന് നേരെ ഉയര്‍ന്ന ആദ്യ എതിര്‍പ്പുകള്‍. അദ്ദേഹത്തിന്‍രെ വീട്ടുകാരേയും ഭാര്യയെയും കുഞ്ഞുങ്ങളെയും വരെ മോശക്കാരിയാക്കിയിട്ടും ആരും എതിര്‍ത്തൊന്നും മിണ്ടുന്നില്ല. പൊലീസില്‍ പരാതികൊടുത്തിട്ടും ആരും വചെറുവിരല്‍ പോലും അനക്കുന്നില്ല. സ്ത്രീകളെ ഇറക്കി വിശ്വാസം പറഞ്ഞ് വര്‍ഗ്ഗീയത ആളിക്കത്തിച്ചു. ഇതോടെ ഹരീഷിനെ തേടിയെത്തുന്ന ഭീഷണികള്‍ കൂടി. ഈ സാഹചര്യത്തില്‍ മാതൃഭൂമി കൂടി കൈവിട്ടതോടെ നോവല്‍ പിന്‍വലിക്കുകയും ചെയ്തു.
ഒരു നോവലിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണം മതവത്കരിക്കാനുള്ള അത്യന്തം മ്ലേച്ഛമായ ശ്രമമാണു നടക്കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിത്. ഇതിനെ അതിശക്തമായി പ്രതിരോധിച്ചേ തീരൂ. പല വിഷയത്തിലും പിണറായി സര്‍ക്കാരും ഇതേ പക്ഷമാണ് സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ഹരീഷിന് സുരക്ഷയൊരുക്കാനോ അദ്ദേഹം നല്‍കിയ കേസുകളില്‍ അന്വേഷണം നടത്താനോ പിണറായി സര്‍ക്കാര്‍ പൊലീസിനും നിര്‍ദ്ദേശം കൊടുക്കുന്നില്ല. ഹരീഷിനെ പരിവാറുകാര്‍ കായികമായി ആക്രമിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതിന് പ്രേരിപ്പിക്കും വിധമാണ് ലഘുലേഖാ വിതരണം നടക്കുന്നത്. ഇക്കാര്യം പൊലീസിലെ സ്പെഷ്യല്‍ ബ്രാഞ്ചിനും അറിയാം. എന്നാല്‍ നടപടികള്‍ മാത്രം ഉണ്ടാകുന്നില്ല. സ്ത്രീകളെയും ക്ഷേത്രദര്‍ശനത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവിധ സംഘടനകള്‍ വാരികയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. മഹിളാ ഐക്യവേദി, മഹിളാ മോര്‍ച്ച, മാതൃസമിതി, യോഗക്ഷേമ സഭ തുടങ്ങിയ സംഘടനകകളാണ് നോവലിലെ പരാമര്‍ശത്തിനെതിരെ രംഗത്തു വന്നത്.
.........................................................................................................................
Tags: Noelist Hareesh faces cruel mental tortures from Sanghparivar, Novelist hareesh, Novel Meesha, Meesha is removed, Malayalam News, thamasoma
അഭിപ്രായങ്ങളൊന്നുമില്ല