ജെസ്‌ന ജീവനോടെയുണ്ട്, തിരോധാനം ആസൂത്രിതമെന്നു പോലീസ്
മുക്കൂട്ടുതറയിലെ കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌ന ജീവനോടെയുണ്ടെന്ന് പോലീസ്. കാണാതായ ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ജെസ്‌ന ജീവിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുക എന്ന ജോലി മാത്രമാണ് ഇപ്പോള്‍ പോലീസിനു മുന്നിലുള്ളത്. ഓരോ ഘട്ടത്തിലും പൊലീസിന്റെ അന്വേഷണം വഴിതിരിച്ചു വിടാനും ആസൂത്രിതമായ നീക്കം നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടയില്‍, ജെസ്‌നയെ കണ്ടതായും മറ്റും പുതിയ കഥകള്‍ വരും. തുടര്‍ന്ന് പോലീസിന്റെ ശ്രദ്ധ അവിടേക്കാവും. ജെസ്‌നയെ കാണാതായ ദിവസം മുതല്‍ പ്രചരിക്കുന്ന കഥകള്‍ ഇത്തരത്തിലാണ്.
ജെസ്‌നയെ കണ്ടെത്താനുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് സൈബര്‍ സെല്ലിന്റെ പ്രത്യേക സംഘത്തിന്റെ പ്രയത്‌നമാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജെസ്‌നയെ കണ്ടെത്താന്‍ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മുണ്ടക്കയത്തെ കടയിലെ സി.സി.ടി.വിയില്‍ കണ്ടത് ജെസ്‌ന തന്നെയെന്ന് ഉറപ്പിച്ചാണ് പൊലീസ് നീങ്ങുന്നത്. വീട്ടില്‍ നിന്നും പോകുമ്പോള്‍ ഉണ്ടായിരുന്ന വേഷം മാറ്റി പാന്റും ഷര്‍ട്ടും ധരിച്ച് തല ഷാള്‍ ഇട്ടു മറച്ചു നടന്നു പോകുന്ന പെണ്‍കുട്ടി ജെസ്‌ന തന്നെ എന്ന് പൊലീസ് കരുതുന്നു. പക്ഷേ, ഇക്കാര്യങ്ങള്‍ ഉറപ്പിച്ചു പറയാന്‍ ജെസ്‌നയുടെ വീട്ടുകാര്‍ക്ക് കഴിയുന്നില്ല.
ജെസ്‌നയെ കാണാതായ മാര്‍ച്ച് 22 ന് ശക്തമായ ഇടിമിന്നലും മഴയും ഉണ്ടായിരുന്നു. അതിനു ശേഷം ഈ സി സി ടിവിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. മാസങ്ങള്‍ക്കു ശേഷം ഈ ക്യാമറയില്‍ നിന്നാണ് ജെസ്‌നയുടേതെന്നു കരുതുന്ന ദൃശ്യം പൊലീസ് വീണ്ടെടുത്തത്. വീട്ടില്‍നിന്നു ജെസ്ന പുറപ്പെടുമ്പോള്‍ ധരിച്ച ചുരിദാറല്ല ദൃശ്യങ്ങളിലെ വേഷം. മുണ്ടക്കയം ബസ് സ്റ്റേഷനോടു ചേര്‍ന്ന് സ്ത്രീകള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം ഉണ്ട്. ഇവിടെവച്ചു വേഷം മാറിയതാകാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ദൃശ്യത്തിലെ പെണ്‍കുട്ടിയുടെ കൈവശം രണ്ട് ബാഗുണ്ട്. ഒന്ന് കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുകയാണ്. മറ്റൊന്നു തോളില്‍ കൂടി പിന്നിലേക്കിട്ടിരിക്കുകയും. ഇതു ഭാരമുള്ള ബാഗ് ആണെന്നു നടത്തത്തില്‍ നിന്നു മനസിലാക്കാം. ദീര്‍ഘയാത്ര ലക്ഷ്യമിട്ടുള്ള വസ്ത്രങ്ങളാവാം ബാഗിലേത് എന്നു പോലീസ് അനുമാനിക്കുന്നു. സ്ഥിരം ഉപയോഗിക്കുന്ന ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചു പോയതും ബോധപൂര്‍മാണെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. തിരോധാനം വലിയ വിവാദമായ സാഹചര്യമാകാം ഒളിവില്‍ നിന്നും പുറത്തു വരുന്നതിന് യുവതിക്ക് തടസമായതെന്നും പോലീസ് സൂചന നല്‍കുന്നു.
......................................................................................................................................
Tags: Disappearance of Jesna, Police is about to find Jesna who disappeared from Pathanamthitta, Malayalam News, Thamasoma
അഭിപ്രായങ്ങളൊന്നുമില്ല