Header Ads

പട്ടിണിയേ തോൽപിച്ച സത്യസന്ധത

Written by Santhosh, Cherthala


ഉടുക്കാന്‍ നല്ലൊരു കുപ്പായം പോലുമില്ല, എന്നിട്ടും ആ പണം അവനെ മോഹിപ്പിച്ചില്ല. ഈ ഏഴുവയസ്സുകാരന് നിറകയ്യടി. മകനെപ്പോലെ അവനെ ഇനി താന്‍ നോക്കുമെന്ന് രജനി.

50,000 രൂപ കളഞ്ഞുകിട്ടി; തിരിച്ചുകൊടുത്ത നന്‍മയെത്തേടി രജനിയുമെത്തി..!

അവൻ മടക്കി നൽകിയത് അൻപതിനായിരം രൂപയായിരുന്നില്ല. ഇൗ ലോകത്തിനായി അവൻ കാണിച്ച് കൊടുത്തത് അവന്റെ സത്യസന്ധതയും നൻമയുമായിരുന്നു. മുഹമ്മദ് യാസിൻ എന്ന ഏഴുവയസുകാരനെ തേടി സാക്ഷാൽ രജനീകാന്ത് വരെ എത്തി. അഭിനന്ദനം കൊണ്ട് മൂടിയ രജനി അവനെ ചേർത്ത് നിർത്തി പറഞ്ഞു. ഇവൻ എനിക്ക് ഇനി മകനെ പോലയാണ്. ഇവനെ ഞാൻ പഠിപ്പിക്കും. ഇവന്റെ വിദ്യാഭ്യാസത്തിന്റെ പൂർണചെലവും ഞാൻ വഹിക്കും. എന്തു പഠിക്കണമെന്ന് അവൻ തീരുമാനിക്കട്ടെ. രജനിയുടെ വാക്കുകൾ.

പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പടുകുഴിയിൽ ജീവിക്കുകയാണ് മുഹമ്മദ് യാസിൻ എന്ന ബാലൻ. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഇൗ രണ്ടാംക്ലാസ് വിദ്യാർഥിക്ക് പണമടങ്ങിയൊരു ബാഗ് കിട്ടിയത്. വീട്ടിലെ പട്ടിണിയും കഷ്ടപ്പാടുമൊന്നും അവന്റെ ഒാർമയിൽ വന്നില്ല. ഇത് തനിക്ക് അവകാശപ്പെട്ടതല്ല. നഷ്ടപ്പെട്ട പണത്തെ ഒാർത്ത് എവിടെയോ യഥാർഥ അവകാശി വിഷമിക്കുന്നുണ്ടാകും.

ആ ചിന്തയാണ് യാസിന്റെ മനസിലൂടെ കടന്നുപോയത്. അവൻ പണമടങ്ങിയ ബാഗ് തന്റെ ക്ലാസ് ടീച്ചറെ ഏൽപ്പിച്ചു. അൻപതിനായിരം രൂപ ആ ബാഗിലുണ്ടായിരുന്നു. പിന്നീട് അധ്യാപകർ തന്നെ യാസിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തി ബാഗ് കൈമാറി.

ധരിക്കാൻ വൃത്തിയുള്ള വസ്ത്രങ്ങൾ പോലും ഇല്ലാത്ത ആ ബാലന്റെ സത്യസന്ധത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ അവൻ ലോകത്തിന് മാതൃകയായി. ഇപ്പോഴിതാ ആ സത്യസന്ധത അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. രജനികാന്തിന്റെ മാനസപുത്രനായി അവൻ പഠിച്ചുയരും. സോഷ്യൽ ലോകവും നിറഞ്ഞ കയ്യടിയാണ് യാസിന്.

.........................................................................................................................................

Tags: Rejani Kanth, Muhammad Yasin, Rejani Kanth adopted Muhammad Yasin as his son, Even in the midst of poverty, Muhammad Yasin returned money to the owner that he got from the street, Malayalam News, Thamasoma 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.